Connect with us

മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും,അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം! സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

general

മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും,അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം! സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും,അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം! സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും സ്വന്തമായൊരു പേര് ഉണ്ടാക്കി എടുത്ത ആളാണ് വിജയ് യേശുദാസ്. അദ്ദേഹം ഇന്ന് ഇന്ത്യ അറിയുന്ന ആരാധിക്കുന്ന പ്രശസ്ത ഗായകനും അതുപോലെ ഒരു നടനുമാണ്. യേശുദാസിനെ സ്‌നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്‌നേഹിക്കുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

സംഗീതത്തിന് പുറമെ അഭിനയത്തിലും വിജയ് യേശുദാസ് കൈവെച്ചു. മാരി എന്ന ധനുഷ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന വിജയ് യേശുദാസിന്റെ പുതിയ സിനിമയാണ് സാൽമൺ. സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പങ്കെടുക്കവെ മറക്കാനാവാത്ത ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് വിജയ് യേശുദാസ്. വേദിയിൽ വെച്ച് പാട്ട് തെറ്റിപ്പോയ സംഭവമാണ് ഗായകൻ ഓർത്തത്

ദുബായിലെ പ്രോഗ്രാം കഴിഞ്ഞെത്തി തിരുവനന്തപുരത്ത് പ്രോഗ്രാമിന് പോയി. ഉറക്ക ക്ഷീണമുണ്ടായിരുന്നു. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന പാട്ട് പഠിക്കാൻ തന്നു. ഉച്ചയ്ക്കാണ് പഠിക്കാൻ തന്നത്. പ്രോഗ്രാം തുടങ്ങുന്നത് വൈകുന്നേരമായിരുന്നു. പാട്ട് പഠിച്ച് ഉറങ്ങി. പക്ഷെ ഉറക്കത്തിൽ പഠിച്ചതെല്ലാം മറന്ന് പോയി. സ്റ്റേജിൽ കയറി. ആദ്യത്തെ പാട്ട് ഇതായിരുന്നു. ചരണം കിട്ടിയില്ല. കൈയിൽ നിന്ന് പോയി. വേറെന്തൊക്കെയോ ട്യൂണിൽ പാടി. ആൾക്കാർ നല്ല പോലെ കൂവി. അച്ഛനൊക്കെ മുന്നിൽ ഇരിക്കുന്നുണ്ട്’ എംജി ശ്രീകുമാറായിരുന്നു ഷോ നടത്തിയത്. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞു. പിന്നെ കണ്ണ് തുടച്ച് അതേ കാണികളുടെ അടുത്ത രണ്ട് പാട്ട് നന്നായി പാടി. ഇപ്പോൾ അതൊക്കെ താങ്ങാൻ പറ്റും. തെറ്റുകൾ ആർക്കും പറ്റുമെന്ന് മനസ്സിലാക്കിയെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.

ഗോസിപ്പുകളെ ഗൗനിക്കാറില്ലെന്നും വിജയ് പറയുന്നു. പ്രചരിക്കുന്നതിൽ രണ്ട് ശതമാനമായിരിക്കും ചിലപ്പോൾ സത്യം. കോമഡിയെന്നത് സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ എന്നതാണ്. മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും. അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം. എനിക്കിതൊന്നും കുഴപ്പമില്ല. പെണ്ണുങ്ങളെ ഡീഗ്രേഡ് ചെയ്യാൻ വളരെ എളുപ്പമാണെന്ന കുഴപ്പം ഇൻഡസ്ട്രിക്കുണ്ട്. അത്തരം പ്രവണതകൾ മാറേണ്ടതുണ്ടെന്നും വിജയ് യേശുദാസ് അഭിപ്രായപ്പെട്ടു.

ജൂൺ 30 നാണ് വിജയ് യേശുദാസ് നായകനാവുന്ന സാൽമൺ എന്ന സിനിമ പുറത്തിറങ്ങുന്നത്. ഷലിൽ കല്ലൂറാണ് സിനിമയുടെ സംവിധായകൻ. ഗായകനെന്ന പോലെ നടനായും വിജയ് യേശുദാസ് സജീവമാകട്ടെയെന്ന് ആരാധകർ ആശംസിക്കുന്നു.

More in general

Trending

Recent

To Top