Connect with us

ഓസി ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഒരു കുട്ടി ആയിരുന്നു, എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ ഭയങ്കര ഇഷ്ടമായിരുന്നു; ദിയയുടെ പിറന്നാൾ ദിനത്തിൽ വീഡിയോയുമായി സിന്ധു കൃഷ്ണ

Malayalam

ഓസി ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഒരു കുട്ടി ആയിരുന്നു, എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ ഭയങ്കര ഇഷ്ടമായിരുന്നു; ദിയയുടെ പിറന്നാൾ ദിനത്തിൽ വീഡിയോയുമായി സിന്ധു കൃഷ്ണ

ഓസി ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഒരു കുട്ടി ആയിരുന്നു, എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ ഭയങ്കര ഇഷ്ടമായിരുന്നു; ദിയയുടെ പിറന്നാൾ ദിനത്തിൽ വീഡിയോയുമായി സിന്ധു കൃഷ്ണ

കഴിഞ്ഞ ദിവമായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ജന്മദിനം. ഓസിയെന്നാണ് ദിയയെ എല്ലാവരും വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ

ഇപ്പോഴിതാ, സിന്ധു കൃഷ്ണയുടെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ദിയ കൃഷ്ണയുടെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. . ദിയ ജനിച്ച സമയത്തെ കാര്യങ്ങളും, അഹാനയ്ക്കുണ്ടായ പരിഭവത്തെക്കുറിച്ചുമൊക്കെയാണ് സിന്ധു വീഡിയോയിൽ പറയുന്നത്.

ഓസിയെ കുഞ്ഞിലേ മാനേജ് ചെയ്യാന്‍ എളുപ്പമായിരുന്നു എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഒന്നിലും പരാതിയോ, വഴക്കോ ഒന്നും ഇല്ലാത്ത കുട്ടിയായിരുന്നു ഓസി. യാത്രകളിലെല്ലാം അവള്‍ നമ്മളെ ചിരിപ്പിച്ച് കൊല്ലും. കാശ്മീര്‍ യാത്രയില്‍ ഒരു രക്ഷയുമുണ്ടായിരുന്നില്ല. സുലുവും ഓസിയും കൂടി ഫുള്‍ കോമഡിയായിരുന്നു. ഓസിയുടെ കുട്ടിക്കാലത്തെക്കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ സിന്ധു സംസാരിക്കുന്നുണ്ട്. കിച്ചൂന്റെ അച്ഛന്റെ സഹോദരിയായിരുന്നു എന്റെ ഡോക്ടര്‍. ടൈമായി റെഡിയായിട്ടിരിക്കുമ്പോള്‍ പെയ്ന്‍ വരാനുള്ള ഡ്രിപ്പ് തന്നാണ് ഞാന്‍ അമ്മുവിനെയും ഓസിയേയും ഹന്‍സികയേയും പ്രസവിച്ചത്. ഡേറ്റിന് തലേദിവസം തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. രാവിലെയാണ് ഓസി ജനിച്ചത്. അമ്മു നല്ല കരച്ചിലായിരുന്നു. എന്റെ കൂടെ കിടക്കാനും, ഞാന്‍ അവളെ എടുക്കണമെന്നും പറഞ്ഞായിരുന്നു കരച്ചില്‍. ഫാമിലിയിലെ ആദ്യത്തെ പേരക്കുട്ടിയായതിനാല്‍ അമ്മുവിനെ എല്ലാവരും കൊഞ്ചിച്ചും ലാളിച്ചും കൊണ്ടുനടക്കുകയായിരുന്നു. അതിനിടയിലാണ് ഓസി വരുന്നത്. അമ്മൂന്റെ കരച്ചിലൊക്കെ കാണുമ്പോള്‍ എനിക്കും സങ്കടമായിരുന്നു. ഓസി ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഒരു കുട്ടി ആയിരുന്നു. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അഡ്ജസ്റ്റിംഗായ കുട്ടിയായിരുന്നു. മെലിഞ്ഞിരിക്കുന്ന പ്രകൃതമായിരുന്നു. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

ഓസിക്ക് രണ്ട് വയസാവുന്ന സമയത്തായിരുന്നു ഞാന്‍ ഇഷാനിയെ ഗര്‍ഭം ധരിച്ചത്. അന്ന് ഞങ്ങള്‍ക്ക് ഒരു കാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതെടുത്താണ് കിച്ചു പോവാറുള്ളത്. ഞാന്‍ ഓട്ടോയിലായിരുന്നു പോയിരുന്നത്. ഒസിയുടെ കുട്ടിക്കാലത്തെ ചില സംഭവങ്ങളും സിന്ധു ഓർത്തു. ഓസി ഒരിക്കൽ വീണു, ചുണ്ട് പൊട്ടി ചോര വരുന്നുവെന്ന് പറഞ്ഞ് അപ്പച്ചി എന്നെ വിളിച്ചു. ചുണ്ട് തൂങ്ങിക്കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ബ്ലഡ് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

അത് കണ്ട് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വേഗം പോ എന്ന് പറഞ്ഞ് ഞാന്‍ ഓട്ടോക്കാരനോടൊക്കെ പറഞ്ഞ് കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. അന്നേരം അവള്‍ എന്നോട് ‘കരയല്ലേ അമ്മാ’ എന്ന് പറഞ്ഞിരുന്നു. ആ ഓസിയെ എനിക്ക് ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. ഭയങ്കര ഹാപ്പിയായിരുന്നു അവള്‍. കൊച്ചുകുട്ടികളെയെല്ലാം കളിപ്പിക്കും. ഇഷാനി ജനിച്ചപ്പോള്‍ ഓസിയായിരുന്നു കൂടുതലും നോക്കിയത്. ഒന്നിനും അവള്‍ക്കൊരു പരാതിയില്ല. ഞങ്ങളൊരിക്കല്‍ ഊട്ടിയില്‍ പോയപ്പോള്‍ അമ്മുവിന്റെ ഡ്രസ് കത്തിപ്പോയി. ഓസിയുടെ ഡ്രസായിരുന്നു അന്ന് അമ്മു ഇട്ടത്. ഓസി ഇതെല്ലാം കാണുന്നുണ്ടായിരുന്നു, അവളെ ഞങ്ങള്‍ പറ്റിക്കുകയായിരുന്നുവെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവളെ പറ്റിക്കാൻ എളുപ്പമാണ്. ഞാന്‍ 25 വയസൊക്കെയാവും മുന്‍പ് കല്യാണം കഴിക്കുമെന്നൊക്കെ കൊച്ചിലേ പറഞ്ഞു നടന്ന ആളായിരുന്നു ഓസി എന്നും സിന്ധു കൃഷ്ണ പറഞ്ഞു. അതിനു ശേഷം തന്റെ ഗാർഡനിലെ വിശേഷങ്ങൾ കൂടി പങ്കുവെച്ചിട്ടാണ് സിന്ധു വീഡിയോ അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top