Connect with us

ഒരാളെ മറ്റൊരാളായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് പ്രതികരിച്ച് നടി ഗ്രേസ് ആന്റണി!

News

ഒരാളെ മറ്റൊരാളായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് പ്രതികരിച്ച് നടി ഗ്രേസ് ആന്റണി!

ഒരാളെ മറ്റൊരാളായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് പ്രതികരിച്ച് നടി ഗ്രേസ് ആന്റണി!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ച നടിയാണ് ഗ്രേസ് ആന്റണി. ഒരു പിടി മികച്ച സിനിമകളിലൂടെ മികവുറ്റ പ്രകടനമാണ് നടി ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. അതേ സമയം ഹാസ്യം കൈകാര്യം ചെയ്യുന്നതടക്കമുള്ള ഗ്രേസിന്റെ ശൈലിയെ നടി ഉര്‍വശിയുമായിട്ടാണ് ചിലര്‍ താരതമ്യം ചെയ്യുന്നത്.

നടി ഉര്‍വശിയുടെ മറ്റൊരു രൂപമാണെന്നൊക്കെയുള്ള കമന്റുകള്‍ ഗ്രേസിന് ഇതിനകം ലഭിച്ച് കഴിഞ്ഞു. എന്നാല്‍ ഇത്തരം താരതമ്യപ്പെടുത്തലുകളെ എതിർക്കുകയാണ് ഗ്രേസ്. പുതിയ സിനിമ ചട്ടമ്പിയുടെ പ്രൊമോഷനെത്തിയപ്പോള്‍ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.

“മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ അഭിപ്രായങ്ങളോട് എനിക്ക് ഒന്നും പറയാനില്ല . ഇതിനെ പറ്റി മുന്‍പും സംസാരിച്ചിട്ടുണ്ട്. ഞാന്‍ അവരുടെയൊന്നും ഏഴയലത്ത് എത്തിയിട്ടില്ല. ഒരാളെ മറ്റൊരാളായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായി എനിക്ക് ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. എന്തുകൊണ്ടാണ് ഇഷ്ടമില്ലാത്തത് അതിന്റെ കാരണവും നടി പറഞ്ഞു.

നമ്മുടെ അമ്മമാരെല്ലാവരും അടുത്ത വീട്ടിലുള്ള കുട്ടികളുമായിട്ടോ കസിന്‍സുമായിട്ടുമൊക്കെ താരതമ്യം ചെയ്യാറുണ്ട്. എന്റെ ചെറുപ്പത്തില്‍ ഭീകരമായിട്ടും അങ്ങനെ ഉണ്ടായിട്ടുണ്ട്. അവരുടെ കൊച്ച് രാവിലെ എഴുന്നേല്‍ക്കും, അവര്‍ അടുക്കളയില്‍ പണിയെടുക്കും, പഠിക്കും, അങ്ങനെ ഒക്കെ പറയും. ഇതൊക്കെ ഉപദേശമാണ്. പിന്നീടാണ് അതൊരു താരതമ്യമാണെന്ന് മനസിലാവുന്നത്. അന്ന് തൊട്ടെ ഞാനിതൊക്കെ കേള്‍ക്കുന്നുണ്ട്. നമ്മള്‍ വലുതാവുന്നതിന് അനുസരിച്ച് അതിന്റെ ഭീകരത കൂടുകയാണ് ചെയ്യുന്നത്.

എന്റെ പപ്പ ഇതൊന്നുമില്ലാത്ത ആളാണ്. പപ്പ ആ വശത്തേക്കേ വരില്ല. ഞാന്‍ വലുതായി കഴിഞ്ഞപ്പോഴും ഇത് തുടര്‍ന്നതോടെ എന്റെ താല്‍പര്യമില്ലായ്മ അമ്മയോട് ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അവരോട് അത്ര വലിയ താല്‍പര്യമാണെങ്കില്‍ അവരെ വീട്ടില്‍ നിര്‍ത്തിക്കോ, എന്നെ വിട്ടേക്കാന്‍ പറഞ്ഞു.

എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതെ എനിക്ക് പറ്റൂ. മറ്റേ കുട്ടി കുറേ ഉയരത്തില്‍ ചാടിയെന്ന് കരുതി എനിക്കും അതുപോലെ പറ്റില്ലെന്ന്’ അമ്മയോട് പറഞ്ഞതോടെ ആള് ഇത് പറയുന്നത് നിര്‍ത്തിയെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമാ താരമായി വരുമ്പോള്‍ ആളുകള്‍ അവരുടെ ഇഷ്ടം കൊണ്ടാവും അങ്ങനെ പറയുന്നത്. പക്ഷേ വ്യക്തിപരമായി അങ്ങനൊരു താരതമ്യം എനിക്ക് താങ്ങാന് പറ്റുന്നതല്ലെന്നും ഗ്രേസ് പറയുന്നു. തുടക്കകാരി എന്ന നിലയില്‍ തന്നെ ഞെട്ടിച്ചത് കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകനാണ്. ഓരോ സംവിധായകരും വ്യത്യസ്തരാണ്. അതിന് അനുസരിച്ചായിരിക്കും ആ സിനിമയുടെ ലൊക്കേഷനും.

ചില സെറ്റുകളില്‍ അഭിനയത്തെ പറ്റി നമ്മള്‍ സംസാരിക്കുയേ ഇല്ല. ബാക്കിയുള്ള കാര്യമാണ് സംസാരിക്കുക. താരങ്ങളാണ് സംവിധായകരെ കംഫര്‍ട്ടാക്കി നിര്‍ത്തുന്നത്. തുടക്കം മുതല്‍ അവസാനം വരെ സിനിമയെ ഭംഗിയാക്കുന്നത് അഭിനേതാവും സംവിധായകനും തമ്മിലുള്ള ഒത്തൊരുമയാണെന്നും ഗ്രേസ് പറയുന്നു.

about grace antony

More in News

Trending

Recent

To Top