Connect with us

സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിൽ ഭാരം വർധിപ്പിച്ചു; ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു; ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക പറയുന്നു!

News

സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിൽ ഭാരം വർധിപ്പിച്ചു; ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു; ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക പറയുന്നു!

സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിൽ ഭാരം വർധിപ്പിച്ചു; ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു; ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക പറയുന്നു!

ഇന്ന് മലയാള സിനിമ ഒരുപാട് മാറിപ്പോയി. മാറ്റങ്ങൾ കാലത്തിനൊപ്പം ആയാൽ എന്തും മികച്ചതാകും. അത്തരത്തിൽ മാറ്റം വന്നിരിക്കുന്നത് നായികാ എന്ന കോൺസെപ്റ്റിൽ ആണ്. വെളുത്ത് മെലിഞ്ഞ് സുന്ദരി എന്ന ടാഗ് ആണ് എല്ലായിപ്പോഴും നടിമാർക്ക് ചാർത്തിക്കൊടുക്കാറുണ്ടായിരുന്നു.

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ വണ്ണമുള്ള ഒരു നടി മലയാളികൾക്ക് മുന്നിലേക്ക് എത്തി. ഫറ ഷിബ്‌ലയെ മലയാളികൾ ഒരു വിഷമവും കൂടാതെയാണ് സ്വീകരിച്ചത്. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലായ ഷിബ്‌ല കക്ഷി അമ്മിണിപിള്ളയിലെ നായിക വേഷം കിട്ടാൻ വേണ്ടി മനപൂർവം ശരീരം ഭാരം വർധിപ്പിച്ചതായിരുന്നു. ചിത്രത്തിലെ കഥാപാത്രം ഷിബ്‌ലയ്ക്ക് സിനിമയിൽ ബ്രേക്ക് നൽകി.

സിനിമയ്ക്കായി 68 കിലോയിൽ നിന്ന് 85ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിങിന് ശേഷം വീണ്ടും 68ലേക്ക് എത്തി. നായകന്മാർ ഇത്തരത്തിൽ ശരീരത്തിൽ മേക്കോവറുകൾ നടത്തുന്നത് സർവസാധാരണമാണെങ്കിലും നായികമാരുടെ കാര്യത്തിൽ ഇത്തരം മേക്കോവറുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളു.

ഇപ്പോഴിത കക്ഷി അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി ശരീര ഭാരം വർധിച്ചപ്പോഴുണ്ടായ ബു​ദ്ധിമുട്ടുകളെ കുറിച്ച് നടി ഫറ ഷിബ്‌ല വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചതെന്നാണ് ഫറ ഷിബ്‌ല പറയുന്നത്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഫറ ഷിബ്‌ല റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു. സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് നടത്തിയും വാർത്തകളിൽ ഇടം പിടിച്ച നടി കൂടിയാണ് ഫറ ഷിബ്‌ല.

‘ഞാൻ സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്. ഞാൻ അടിസ്ഥാനപരമായി ഒരു ഇമോഷണൽ ഈറ്ററാണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് വണ്ണമുള്ള നായികയെ തേടുന്നു എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതുകൊണ്ട് ഓഡിഷൻ അറ്റന്‍ഡ് ചെയ്തു.

പക്ഷെ അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവരായിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെത്തേടിയെത്തി. സിനിമ ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞത് പറഞ്ഞത് ഒരു ഫുട്ബോൾ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളിൽ.

അതുകൊണ്ടാണ് വണ്ണംവെക്കാൻ കുറച്ച് റിസ്കെടുക്കേണ്ടി വന്നത്. രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷെ ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. ഞാൻ കഴിച്ചിരുന്നത് ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടൊക്കെയാണ് കഴിച്ചിരുന്നത്.

അതുപോലെ മിക്ക ദിവസവും ഐസ്ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോൾ അ‍ഞ്ച് കിലോ കൂടി. ഓഡീഷൻ നടത്തിയപ്പോൾ ഇതുപോരാ ഇനിയും വണ്ണം വെക്കണമെന്ന് സംവിധായകൻ പറഞ്ഞത്. പെർഫോമൻസ് ഓകെയാണ്. പക്ഷെ ലുക്ക് വൈസ് ഇനിയും വെയ്റ്റ് ഗെയിൻ ചെയ്യണമെന്ന് പറഞ്ഞു.

‘ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയിൽ വെച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. ഞാനതെല്ലാം വലിച്ചുവാരി കഴിച്ചു. അങ്ങനെയാണ് എന്റെ വണ്ണം കൂടിയത്. ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോൾ തലചുറ്റൽ ഉണ്ടാകുമായിരുന്നു.’

‘അപ്പോള്‍ ഞാൻ ചോദിക്കും ഞാനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന്. കാരണം ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്നെനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോൾ അവർ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയിൽ ഒരുമാസം ഇടവേളയും വന്നു. ആ ഒരുമാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാൻ നിലനിർത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി.

വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിർത്തുകയെന്നത്. കാരണം എനിക്ക് ഹോർമോണൽ ഇംബാലൻസ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.ഒരുവിധം ഷൂട്ട് തീർന്ന ഉടനെ ഞാൻ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെ‍‍ഡിസിൻ എടുത്തു. ജിമ്മിൽ പോയി. ഒരു ട്രെയിനറെ ഫിക്സ് ചെയ്തു. കൃത്യമായി ഡയറ്റിങ് തുടങ്ങി.

‘മൂന്നുമാസം ലോ കാർബ്-ഹൈ പ്രോട്ടീൻ ഡയറ്റായിരുന്നു പിന്തുടർന്നത്. മൂന്ന് മാസം വളരെ കൃത്യമായി ഡയറ്റ് നോക്കി. ഓരോ മാസവും 5-6 കിലോ വീതം വെയ്റ്റ് കുറഞ്ഞു. അടുത്ത വെല്ലുവിളി ഭാരം 73 ആയപ്പോൾ സ്റ്റക്ക് ആയിപ്പോയതാണ്. ഇത് സ്വാഭാവികമായ പ്രക്രിയയാണ്.നമ്മൾ മനസ് മടുക്കാതെ പ്രയത്നം തുടരുക എന്നതാണ് പരിഹാരം.

എന്നെ സംബന്ധിച്ച് ആദ്യത്തെ ഒരു മാസം വെയ്റ്റ് കുറയാൻ എളുപ്പമായിരുന്നു. ശേഷം 73 ൽ എത്തിക്കഴിഞ്ഞ് പിന്നെ അനക്കമില്ല.അപ്പോൾ മാനസികമായി വിഷമമായി. പിന്നെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ 85 കിലോയിൽ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചത്’ ഫറ ഷിബ്‌ല പറഞ്ഞു.

about kakshi amminippillai

More in News

Trending

Recent

To Top