അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്, ഭര്‍ത്താവിനെയും നടി പവിത്രയെയും ചെരുപ്പൂരി അടിക്കാന്‍ ചെന്ന സംഭവത്തെ കുറിച്ച് നരേഷിന്റെ മൂന്നാമത്തെ ഭാര്യ
അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്, ഭര്‍ത്താവിനെയും നടി പവിത്രയെയും ചെരുപ്പൂരി അടിക്കാന്‍ ചെന്ന സംഭവത്തെ കുറിച്ച് നരേഷിന്റെ മൂന്നാമത്തെ ഭാര്യ
അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്, ഭര്‍ത്താവിനെയും നടി പവിത്രയെയും ചെരുപ്പൂരി അടിക്കാന്‍ ചെന്ന സംഭവത്തെ കുറിച്ച് നരേഷിന്റെ മൂന്നാമത്തെ ഭാര്യ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹേഷ് ബാബുവിന്റ സഹോദരന് നരേഷിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. നടി പവിത്രയെ നരേഷ് നാലാമത് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മില്‍ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇരുവരെയും ഒരുമിച്ച് ഹോട്ടലില്‍ കണ്ടതോടെ നരേഷിന്റെ മൂന്നാമത്തെ ഭാര്യ രമ്യ രഘുപതി ചെരുപ്പൂരി അടിക്കാന്‍ ചെന്നതും പോലീസുകാര്‍ പിടിച്ചു മാറ്റിയതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പവിത്ര ലോകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് രമ്യ.
പവിത്ര പറയുന്നതില്‍ തരിമ്പും സത്യമില്ലെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഹോട്ടല്‍ റൂമില്‍ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിച്ചു. ‘ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മറച്ചുവെച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാന്‍ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു.
എന്നാല്‍ പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’എന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
രമ്യയെ വിവാഹമോചനം ചെയ്തുവെന്ന് നരേഷ് പറയുന്നുണ്ടെങ്കിലും നിയമപരമായി തങ്ങള്‍ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ അവകാശപ്പെടുന്നത്. പവിത്രയെ നരേഷ് വിവാഹം ചെയ്താല്‍ അതിനു നിയമസാധുതയുണ്ടാകില്ലെന്നും രമ്യ ആരോപിക്കുന്നു. പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം. എന്നാല്‍ വിവാഹ വാര്‍ത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...