Connect with us

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം; വമ്പൻ ദൃശ്യവിരുന്ന് സമ്മാനിച്ച് ബിഗ് ബോസ് സീസൺ ഫോറിന് കലാശക്കൊട്ട്; കളർഫുൾ സീസൺ കളറായിത്തന്നെ അവസാന ഘട്ടത്തിലേക്ക് !

TV Shows

ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാർത്ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാർത്ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ്. അവസാനറൗണ്ടിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വര്ഗീസ് , സൂരജ് , ബ്ലെസ്സലി , ലക്ഷ്മിപ്രിയ , ദില്ഷാ പ്രസന്നൻ , റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.

പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട് , പ്രജോദ് കലാഭവൻ , നോബി , വീണ നായർ , ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റും കൺടെംപററി ഡാൻസുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വര്ഗീസ് എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.

പ്രൗഢഗംഭീരമായ ഈ വേദിയിൽ വച്ച് ജൂലൈ 4 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്ന ഫാമിലി ക്വിസ് റിയാലിറ്റി ഷോ ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനെ ബസാർ – ന്റെ ലൗഞ്ചിങ്ങും ഉണ്ടാകും . ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ 3 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top