Connect with us

ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്; ഞങ്ങളുടെ മുഖത്ത് നോക്കി ഒരു ബന്ധു പറഞ്ഞ വാക്കുകൾ; ബാങ്കുകളായ ബാങ്കുകളൊക്കെ കയറിയിറങ്ങിയിട്ടുണ്ട്, ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്; ദിൽഷയുടെ വാക്കുകൾ ആരെയും കരയിപ്പിക്കും!

TV Shows

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഇപ്പോള്‍ അരങ്ങേറുന്നത് നാടകീയമായ രംഗങ്ങളാണ്. ഫിനാലെ അടുത്തെത്തി നില്‍ക്കെ ആരാകും വിന്നര്‍ എന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനിടെ ഇന്നലെ മുട്ടനൊരു സര്‍പ്രൈസ് തന്നെ ബിഗ് ബോസ് താരങ്ങള്‍ക്ക് നല്‍കി. ജാനകി മുതല്‍ റോണ്‍സണ്‍ വരെ ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.

അതേസമയം, കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ മത്സരം തന്നെ നാടകീയമായി മാറിയിരിക്കുകയാണ്. “പണം” ആയിരുന്നു അതിൽ വിഷയമായത്. നിലവിൽ ബിഗ് ബോസ് വീട്ടിൽ ഉള്ള ആറു പേരുടെയും സാമ്പത്തികമായ ചുറ്റുപാടിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിൽ ദില്ഷാ ഇന്നലെ പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷകരെ കൂടുതൽ വേദനിപ്പിച്ചത്.

എല്ലാവരേയും വിഷമിപ്പിക്കുന്ന എപ്പിസോഡായിരുന്നു ഇന്നലെ കടന്നുപോയത്. ബിഗ് ബോസ് വീടിനകത്തും പുറത്തും എല്ലാവർക്കും ഇഷ്ടമുള്ള മത്സരാർഥികളിൽ ഒരാളാണ് ദിൽഷ. തന്റെ ജീവിതത്തിൽ പണത്തിന്റെ വില അറി‍ഞ്ഞ നിമിഷങ്ങളെക്കുറിച്ച് പറയുകയാണ് ദിൽഷ. പുതിയ ടാസ്കിന്റെ ഭാഗമായിട്ടായിരുന്നു ദിൽഷയുടെ തുറന്നുപറച്ചിൽ. ഇടയ്ക്ക് കരച്ചിലടക്കാൻ ദിൽഷ പാടുപെട്ടത് മറ്റു മത്സരാർഥികളേയും വിഷമിപ്പിച്ചിരുന്നു.

പത്തു രൂപ കീശയിലുണ്ടെങ്കിൽ ഒരാളുടെ വിഷമം കാണുമ്പോൾ അതെടുത്ത് കൊടുക്കുന്ന ആളാണ് എന്റെ അച്ഛൻ. പല സ്ഥലങ്ങളിലും അത് ഞാൻ കണ്ടിട്ടുമുണ്ട്. അത് കണ്ടാണ് ഞാൻ വളർന്നതും. പഠിക്കുന്ന സമയങ്ങളിലൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ബാങ്കുകളായ ബാങ്കുകളൊക്കെ കയറിയിറങ്ങിയിട്ടുണ്ട് ലോണിനായി. ഒരുപാട് പേരുടെ മുന്നിൽ നാണം കെട്ടിട്ടുണ്ട്. തലകുനിച്ച് നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.

പൈസ ഇല്ലെങ്കിൽ എവിടേയും ഒരു വില ഉണ്ടാകില്ല എന്ന് ഞങ്ങളുടെ മുഖത്ത് നോക്കി ഒരു ബന്ധു പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഒരുപക്ഷേ പൈസ ഇന്ന് നിങ്ങളുടെ കൈയ്യിൽ ഉണ്ടായിരിക്കും. നാളെ അത് നമ്മുടെ കൈയ്യിലായിരിക്കും. മനുഷ്യത്വം ഉണ്ടാകണം. മനുഷ്യത്വത്തേക്കാൾ വലുത് വേറെ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top