Connect with us

ഈ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി കൊടുത്തു, പിന്നാലെ സിഎഫ്എല്ലിലെ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടെത്തി; വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം ഹാഷ് വാല്യൂ മാറില്ല, തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി

Malayalam

ഈ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി കൊടുത്തു, പിന്നാലെ സിഎഫ്എല്ലിലെ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടെത്തി; വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം ഹാഷ് വാല്യൂ മാറില്ല, തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി

ഈ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി കൊടുത്തു, പിന്നാലെ സിഎഫ്എല്ലിലെ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടെത്തി; വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം ഹാഷ് വാല്യൂ മാറില്ല, തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെയും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം തന്നെ മലയാളികളെ ഞെട്ടിപ്പിക്കുന്നവയാണ്. കേസിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. തുടക്കം മുതല്‍ തന്നെ നടിയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന അഭിഭാഷകയാണ് ടിബി മിനി. ഇപ്പോഴിതാ ഇരയാകുന്ന പെണ്‍കുട്ടികളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരം കേസുകള്‍ വനിത ജഡ്ജിമാരെ ആവശ്യപ്പെടുന്നതെന്ന് പറയുകയാണ് ടിബി മിനി.

എതിര്‍ഭാഗം വക്കീലന്‍മാര്‍ ന്യായമായതും മാന്യമായതുമായ ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളു. അത്തരത്തിലുള്ള ഒരുപാട് വിധികള്‍ ഇവിടെയുണ്ട്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനൊക്കെ നേര്‍വിപരീതമായ കാര്യമാണ്. അതൊക്കെ പോട്ടെന്ന് വെക്കാം. ഇന്‍ക്യാമറ പ്രൊസീഡിങ്‌സാണ്, വേണമെങ്കില്‍ അങ്ങനെ നടന്നില്ലെന്ന് പറയാം. പക്ഷെ നമ്മുടെ മുമ്പില്‍ മറ്റ് സുപ്രധാനമായ ചോദ്യങ്ങളുണ്ടെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നതാണ് പ്രധാന കാര്യം.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്. വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം ഹാഷ് വാല്യൂ മാറില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അത് ടാമ്പര്‍ ചെയ്യുകയോ, മാനിപ്പുലേറ്റ് ചെയ്യുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യൂ മാറുകയുള്ളു. എത്ര ഗുരുതരമായ ആരോപണമാണ് ഇതെന്നും ടിബി മിനി ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് ആക്രമണത്തിന് വിധേയമായ പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചിട്ടുണ്ട്.

അക്കാര്യം കേരള ഹൈക്കോടതിയിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്താണ് അതിന്റെ അന്തിമഫലം എന്നുള്ളത് അറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി രണ്ട് പ്രാവശ്യം അവര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നും അനുകൂല നിലപാടായിരുന്നില്ല ലഭിച്ചത്.

അതേസമയം, ഈ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി അവര്‍ക്ക് കൊടുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെയാണ് മെമ്മറി കാര്‍ഡ് സി എഫ് എല്ലിലേക്ക് അയക്കുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ സ്വാഭാവികമായും കോടതി അന്വേഷണം നടത്തണം. എന്നാല്‍ അതുണ്ടായില്ല. നമ്മള്‍ വിവിധ കോടതികളില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ആരും അതിന് തയ്യാറായില്ല.

ഒരു കുട്ടിക്ക് നീതി കിട്ടുന്നതിന് കോടതി ഒരിക്കലും തടസ്സം നില്‍ക്കാന്‍ പാടില്ല. ആര്‍ക്കാണെങ്കിലും, ദിലീപിന് നീതി കിട്ടുന്ന കാര്യമാണെങ്കിലും അതിന്റെ ഇരയ്ക്ക് നീതി കിട്ടുന്ന കാര്യമാണെങ്കിലും പക്ഷാപാതത്തോടെയുള്ള നിലപാട് മാത്രമേ കോടതി സ്വീകരിക്കാന്‍ പാടുള്ളു. ജൂഡീഷ്യല്‍ സംവിധാനമാണ് ജനങ്ങള്‍ക്ക് ആകേയുള്ള വിശ്വാസം. ആ വിശ്വാസം തകര്‍ന്ന് പോവാന്‍ നമ്മള്‍ അനുവദിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഈ പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി കേരള സമൂഹം ഒരുമിച്ച് നില്‍ക്കുകയാണെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഒരു കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് ഹേമകമ്മീഷന്‍ വെക്കുന്നത്. അവരുടെ ശമ്പള ഇനത്തില്‍ മാത്രമാണ് ഈ ചിലവ്. അത്രയും പൈസ കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നും കൊടുത്തതാണ്. സാങ്കേതികപരമായ കാരണങ്ങള്‍ പറഞ്ഞ് അത് പുറത്ത് വരുന്നത് സര്‍ക്കാര്‍ തടയുകയാണ്. സ്ത്രീകളാണ് ഈ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. ആ സര്‍ക്കാറിന് സര്‍ക്കാര്‍ കൊടുത്ത ആദ്യത്തെ സമ്മാനമായിരുന്നു ഹേമ കമ്മീഷന്‍. എല്ലാവരുടേയും പേര് പുറത്ത് വിടണമെന്നല്ല, ജോലി സ്ഥലത്ത് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ആ റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങളെങ്കിലും പുറത്ത് വിടുകയാണ് വേണ്ടതെന്നും മിനി കൂട്ടിച്ചേര്‍ക്കുന്നു.

അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി സ്വതന്ത്രമായ അവരുടെ ജോലിക്ക് വേണ്ടി വന്ന സമയത്ത് വളരെ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്ത് അവര്‍ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് വേറൊരു വാഹനം വന്നിടിപ്പിച്ചിട്ട് മറ്റൊരു വാഹനത്തില്‍ അവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒരു പ്രതിരോധത്തിനും ഒരു സാധ്യതയും ഇല്ല. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെ ശിക്ഷിക്കണം എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. അയാള്‍ ആ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. പള്‍സര്‍ സുനിയെ ശിക്ഷിച്ചു എന്നുള്ളതുകൊണ്ട് ദിലീപിനെ ശിക്ഷിക്കണം എന്നില്ല. ദിലീപാണ് പള്‍സര്‍ സുനിയെ വിട്ടതെന്ന് സംശയ രഹിതമായി തെളിയിക്കപ്പെടണം. അതിന് വ്യക്തമായ തെളിവുകളും സാക്ഷികളും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top