Connect with us

രൂപയ്ക്ക് വേണ്ടി സി എസിനെ കിരൺ ഒറ്റപ്പെടുത്തുമോ?;കല്യാണിയെ ഇനി വേദനിപ്പിക്കും; മൗനരാഗം ആരും പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളിലൂടെ!

serial

രൂപയ്ക്ക് വേണ്ടി സി എസിനെ കിരൺ ഒറ്റപ്പെടുത്തുമോ?;കല്യാണിയെ ഇനി വേദനിപ്പിക്കും; മൗനരാഗം ആരും പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളിലൂടെ!

രൂപയ്ക്ക് വേണ്ടി സി എസിനെ കിരൺ ഒറ്റപ്പെടുത്തുമോ?;കല്യാണിയെ ഇനി വേദനിപ്പിക്കും; മൗനരാഗം ആരും പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളിലൂടെ!

കാത്തിരുന്നു കാത്തിരുന്നു മൗനരാഗം പേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കുറെ രംഗങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ നാളായി നമ്മൾ കണ്ടുകൊണ്ടിരുന്നു. കിരണും കല്യാണിയും തമ്മിലുള്ള കല്യാണവും വിരുന്നും എല്ലാം മൗനരാഗത്തിലെ ഹൈലൈറ്റ് സീൻ ആയിരുന്നു. അതിൽ കിരണും കല്യാണിയും തമ്മിലുള്ള റൊമാന്റിക് സീൻ ആണ് കൂടുതൽ സൂപർ ആയി തോന്നിയത്.

എന്നാൽ അധികം സന്തോഷിക്കും മുൻപ് തന്നെ അവരുടെ ജീവിതത്തിലേക്ക് വലിയ ഒരു പ്രതിസന്ധി വന്നിരിക്കുകയാണ്. കിരണിനെയും കല്യാണിയേയും തമ്മിൽ അകറ്റുന്ന തരത്തിൽ എന്തൊക്കെ ചെയ്തുനോക്കിയിട്ടും അതൊന്നും നടക്കുന്നില്ല എന്ന് കണ്ട രാഹുലും പ്രകാശനും നിരാശപ്പെട്ട് മാറിനിന്നില്ല.

ഇപ്പോൾ രാഹുൽ നല്ല ഒരു പണി കൊടുക്കാൻ തന്നെ രംഗത്തു വന്നിരിയ്ക്കുകയാണ്. കിരണിനെയും രൂപയെയും തമ്മിൽ അകറ്റി രൂപയുടെ സ്വസ്ഥത നശിപ്പിച്ചിട്ട് അതെല്ലാം വീട്ടിലേക്ക് വലതുകാൽ വച്ച് വന്ന പെണ്ണിന്റെ കയ്യിലെ കുഴപ്പം കൊണ്ടാണെന്ന് സ്ഥാപിക്കാൻ ആണ് ഇപ്പോൾ പ്രകാശൻ ശ്രമിക്കുന്നത്.

അതിൽ രാഹുലിന്റെ ബുദ്ധി ആണ് ഇപ്പോൾ ഫലിച്ചിരിക്കുന്നത്. ശത്രുകകൾക്ക് എല്ലാം സന്തോഷമാകുന്ന തരത്തിലേക്ക് കഥ മാറിയപ്പോൾ മൗനരാഗം പ്രേക്ഷകർക്ക് ഇടയിൽ നള നിരാശ ഉണ്ട്. പക്ഷെ അത് അധിക നാൾ ഉണ്ടാകില്ല. കാരണം രൂപയ്ക്ക് സി എസിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറുന്നതോടെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു പോകും.

ഏതായാലും സി എസ് ജീവനോടെ ഉണ്ടെന്നും അതും ഈ നാട്ടിൽ മക്കൾക്കൊപ്പം ഉണ്ടെന്നും രൂപ എന്നെങ്കിലും അറിയണമല്ലോ.. എന്നാലല്ലേ രൂപയും സി എസും തമ്മിൽ എന്തായിരുന്നു പ്രശ്നം എന്നൊക്കെ അറിയാൻ സാധിക്കു. എന്നാൽ മാത്രമേ രാഹുലിന്റെ ചതിയുടെ രഹസ്യം അറിയാൻ സാധുക്കൂ…

ഇന്നത്തെ എപ്പിസോഡ് കുറേക്കൂടി നൊമ്പരപ്പെടുത്തുന്നതായിരുന്നു. പ്രകാശൻ സന്തോഷം കൊണ്ട് ഭ്രാന്ത് എടുക്കുന്നതും ഇന്ന് കാണാം.

പക്ഷെ രൂപ ആശുപത്രിയിൽ ആകുമ്പോൾ കാണാൻ വേണ്ടി ഓടിവരുന്ന കിരണിനെ രാഹുലും സാരയുവും കൂടി തടഞ്ഞു നിർത്തുന്നതും തള്ളിക്കളയുന്നതും എല്ലാം മൗനരാഗം ഫാൻസിനു കണ്ടിരിക്കാൻ സാധിക്കില്ല. പക്ഷെ ഇന്നത്തെ പ്രൊമോയിൽ പോലും ഹൈലൈറ്റ് ആയി തോന്നിയത് കിരൺ സോണി കോംബോ ആണ്… ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹം അതും ഇന്നത്തെ എപ്പിസോഡിലെ ഒരു ബെസ്റ്റ് പാർട്ട് ആണ്.. എല്ലാ സീരിയലിലും സഹോദര സ്നേഹം ഉണ്ടെങ്കിലും തുടക്കം മുതൽ മൗനരാഗത്തിലെ കിരണും സോണിയും സ്‌പെഷ്യൽ ആണ്.

about mounaragam

More in serial

Trending

Recent

To Top