Connect with us

ചേട്ടന്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടില്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

Malayalam

ചേട്ടന്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടില്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

ചേട്ടന്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടില്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തതില്‍ നിന്നും പല നിര്‍ണായക വിവരങ്ങളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ‘ഞാനല്ല ഇത് അനുഭവിക്കേണ്ടത് മറ്റൊരു പെണ്ണാണെന്ന’ ദിലീപിന്റെ പ്രസ്താവന ഞാന്‍ ചെയ്തത് അല്ലെന്ന അര്‍ത്ഥമായിട്ട് എനിക്ക് തോന്നുന്നില്ലെന്ന് പറയുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ആ പെണ്ണിന് വേണ്ടിയാണ് എന്റെ ജീവിത്തതില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്‌തെന്നാണ് എനിക്ക് അതേക്കുറിച്ച വ്യാഖ്യാനിക്കാന്‍ തോന്നുന്നത്. അല്ലാതെ പല ചര്‍ച്ചകളിലും വന്നത് പോലെ അയാളില്‍ നിന്നും മാറ്റി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന ഒരു തന്ത്രം പോലെയാണ് ഇതിനെ കൈകാര്യം ചെയ്തത്.

ഞാന്‍ ഇത് അനുഭവിക്കേണ്ട ആവശ്യം ഒന്നുമില്ല. അവര്‍ക്ക് വേണ്ടിയാണ് ഞാനിത് മുഴുവന്‍ അനുഭവിക്കുന്നത്. അവരെ എന്റെ വീട്ടില്‍ കൊണ്ടുവന്നതിനും ഭാര്യയാക്കിയതുനുമൊക്കെ ഞാന്‍ അനുഭവിക്കുന്നതാണെന്ന അര്‍ത്ഥമാണ് ഞാന്‍ അതിന് കാണുന്നതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.

ഇക്കാര്യങ്ങളൊന്നും കാവ്യ മാധവന്‍ അറിയാതിരിക്കില്ലെന്ന് തന്നെയാണ് നൂറ് ശതമാനവും ഞാന്‍ വിശ്വസിക്കുന്നത്. കുറേകാലം ഭാര്യയല്ലായിരുന്നു എന്നുള്ള തരത്തിലായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. മഞ്ജുവിനേക്കാള്‍ അധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തത് കാവ്യാ മാധവന്‍ എന്ന വ്യക്തിയെയാണ്. നമ്മളും കുറേക്കാലും ഈ മേഖലയില്‍ തന്നെയായിരുന്നല്ലോ, ഇപ്പോഴുമാണ്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇത് ഒരിക്കലും അറിയാതിരിക്കില്ല. പോയകാര്യം എന്തായി എന്ന് കാവ്യമാധവന്‍ ചോദിക്കുന്നതിനെ കുറിച്ച് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതെല്ലാം കാവ്യാ മാധവനും ദിലീപുമൊക്കെ അറിഞ്ഞാണ് ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ ആ വീട്ടിലുള്ള മറ്റുളളവര്‍ അതിന് ശേഷമായിരിക്കാം അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു.

ചേട്ടന്‍ അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആളുകളാണ് ആ വീട്ടിലുള്ളത്. പക്ഷെ കാവ്യ അറിയാതെ ആ വീട്ടില്‍ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും കാവ്യക്ക് ഇതേകുറിച്ച് അറിയാമായിരിക്കും. വീട്ടില്‍ കൊണ്ട് നടക്കുന്നതില്‍ നല്ലത് ലക്ഷ്യയില്‍ കൊണ്ടുപോയി കൊടുക്കുന്നതാണ് സേഫെന്ന് കരുതിക്കാണും. അമ്മയും സഹോദരനും സഹോദരിയും മകളുമൊക്കെ അറിയാതിരിക്കാന്‍ രണ്ടുപേരും ചേര്‍ന്ന് കളിച്ച കളിയാണ് ഇതാണെന്നാണല്ലോ നമുക്ക് മനസ്സിലാവുന്നത്. സ്വന്തം അഭിഭാഷകനെ വെക്കുന്ന കാര്യത്തെക്കുറിച്ച് അതിജീവിതയോട് ചോദിക്കാറുണ്ടായിരുന്നു. സര്‍ക്കാരല്ലേ കേസ് നടത്തുന്നത്. അപ്പോള്‍ എനിക്ക് അത്തരത്തിലൊരു ഇടപെടല്‍ നടത്താനുള്ള സ്വാതന്ത്രം ഉണ്ടോയെന്ന് എനിക്ക് അറിയില്ലല്ലോ. എന്നെ പൂര്‍ണ്ണമായും സംരിക്ഷിക്കുന്നത് സര്‍ക്കാരാണെന്നുള്ള വിശ്വാസത്തിലാണ് അവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

പ്രോസിക്യൂട്ടറെ വെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അത് ആ രീതിയില്‍ തന്നെയാവും മുന്നോട്ട് പോവുകയെന്നും അവര്‍ വ്യക്തമാക്കി. ഈ കേസില്‍ അതിജീവിത തന്നെ വിജയിക്കുമെന്ന വിശ്വാസം നമുക്ക് തീര്‍ച്ചയായിട്ടുമുണ്ട്. അവര്‍ വിജയിക്കുന്നത് വരെ നമ്മളെല്ലാവരും ഇതിന്റെ പിന്നില്‍ തന്നെയുണ്ടാവും. അതിജീവിതയുടെ ഒരു മാനസികാവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. കോടതിയില്‍ ചെല്ലുമ്പോള്‍ ഒരു പെണ്ണിനോട് എല്ലാം തുറന്ന് പറയാന്‍ സാധിക്കും വിശ്വാസത്തിലാണ് ഒരു വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടത്. ആ വിശ്വാസമാണ് അവള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

അതുമാത്രമല്ല, ‘ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നന്നായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അഭിഭാഷകര്‍ അവരുടെ എത്തിക്‌സ് മറന്ന് കൊണ്ടാണ് കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. എന്നാല്‍ ഇവിടെ പ്രതികള്‍ ചെയ്ത എല്ലാ വൃത്തികേടുകളും അറിഞ്ഞ് കൊണ്ട് തന്നെ, തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.

എനിക്ക് തോന്നുന്നു, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും. കാരണം ഇദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ, മഞ്ജുവിനെ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ മറ്റൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top