Connect with us

കുഞ്ഞാടുകൾക്കായി ഫാദർ എബി കപ്പൂച്ചിൻ എത്തുന്നു; നേരേ ചൊവ്വേ ഇം​ഗ്ലീഷ് അറിയില്ല, പക്ഷേ പള്ളിക്കകത്ത് അലമ്പുണ്ടാക്കിയാൽ അടിച്ചിരിക്കും ; “വരയൻ” ഉടൻ തിയറ്ററിലേക്ക്!

Malayalam

ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിയാട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപ്പൂച്ചയൊന്നുമല്ല. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം.” ‘വരയനി’ ലെ ‘ഫാദർ എബി കപ്പൂച്ചി’നേക്കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്.

സിജു വിൽസൺ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വരയന്റെ ട്രെയിലർ ഇറങ്ങിയതോടെ ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ ആരാധകർ. കോമഡിയും സസ്പെൻസും മാസ് ഡയലോ​ഗുകളും ആക്ഷനും നിറഞ്ഞതാണ് ട്രെയിലർ. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോ​ഹിതനായാണ് സിജു വിൽസൺ എത്തുന്നത്.

ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവർക്കൊപ്പം നാസ് എന്ന നായയും പ്രധാനവേഷത്തിലുണ്ട്. ഡാനി കപ്പൂച്ചിൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ജിജോ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്.

രജീഷ് രാമൻ ഛായാ​ഗ്രഹണവും പ്രകാശ് അലക്സ് സം​ഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റിങ്. സത്യം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം പ്രേമചന്ദ്രൻ എ.ജിയാണ് നിർമിച്ചിരിക്കുന്നത്. ചിത്രം മെയ് 20 ന് തിയേറ്ററുകളിലെത്തും.

about varayan

More in Malayalam

Trending