Connect with us

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീക്കി!

News

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീക്കി!

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീക്കി!

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നീക്കി. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് വിധി നീക്കിയത്.
റിപ്പോര്‍ട്ടര്‍ ടിവി സുരാജിനെതിരെ ഒരു ‘ഐറ്റവും’ നല്‍കരുതെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ വിധി. ഈ വിധിയാണ് ഡിവിഷന്‍ ബെഞ്ച് ഭേദഗതി ചെയ്തത്. ഇരക്കുള്ള അവകാശം നടി ആക്രമിക്കപ്പെട്ട കേസിലെ ആറാം പ്രതിയായ സുരാജിന് നല്‍കാനാവില്ലെന്ന് വിവിധ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.

ഒരു വാര്‍ത്തയും അല്ലെങ്കില്‍ വിധിയില്‍ പറഞ്ഞത് പോലെ ഒരു ഐറ്റവും പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സിംഗിള്‍ ബെഞ്ച് വിധി തനിക്ക് മനസ്സിലാവുന്നില്ല എന്ന് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പരാമര്‍ശിച്ചു.
ഒരു ഐറ്റവും നല്‍കരുതെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശം അമൂര്‍ത്തമാണ്. അങ്ങനെ ഒരു നിരോധനം നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

എന്നാല്‍ മാധ്യമവിചാരണ പാടില്ല, സെന്‍സേഷണലിസം ഒഴിവാക്കണം എന്നീ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പിന്തുടരണം എന്ന പൊതുനിര്‍ദേശവും ദേവന്‍ രാമചന്ദ്രന്റെ വിധിയിലുണ്ട്.
സുരാജ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മാത്രമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതും സുരാജ് വിചാരണക്കെത്താത്തതുമാണ്. അത്തരമൊരു കേസില്‍ സുരാജിന് ഏകപക്ഷീയ വിധി ലഭിച്ചതിനെയാണ് റിപ്പോര്‍ട്ടര്‍ ടിവി കോടതിയില്‍ ചോദ്യം ചെയ്തത്. അഡ്വ.കാളീശ്വരം രാജാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി ഹാജരായത്.

Continue Reading
You may also like...

More in News

Trending

Recent

To Top