Connect with us

‘ഞാന്‍ ഇനി അതൊന്നും കാണില്ല…, ഞാനിപ്പോള്‍ ഏകാന്തജീവിതത്തിലാണ്. പുരസ്‌കാരങ്ങളോട് മുന്‍പുണ്ടായിരുന്ന താല്‍പ്പര്യമല്ല ഇപ്പോള്‍ ഉള്ളത്; പുരസ്‌കാര ചടങ്ങുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുവാനുള്ള കാരണം പറഞ്ഞ് മോര്‍ഗന്‍ ഫ്രീമാന്‍

News

ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മോര്‍ഗന്‍ ഫ്രീമാന്‍. ഓസ്‌കര്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പുരസ്‌കാര ചടങ്ങുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് ഫ്രീമാന്‍. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍.

വെള്ളിവെളിച്ചത്തില്‍ നിന്നെല്ലാം മാറി വീടിനുള്ളില്‍ ഇരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് 84കാരനായ മോര്‍ഗന്‍ ഫ്രീമാന്‍ പറയുന്നത്. ആറ് പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറഞ്ഞു നിന്ന മോര്‍ഗന്‍ ഫ്രീമാന്‍ ഇതിനോടകം ഒസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും ഉള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ താന്‍ ഇനി പുരസ്‌കാര നിശകളൊന്നും കാണില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘ഞാന്‍ ഇനി അതൊന്നും കാണില്ല, അവരൊക്കെ ആരൊക്കെയാണെന്നും എനിക്കറിയില്ല. നോമിനേഷനേറ്റ് ചെയ്യപ്പെട്ട എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. ഞാനിപ്പോള്‍ ഏകാന്തജീവിതത്തിലാണ്. പുരസ്‌കാരങ്ങളോട് മുന്‍പുണ്ടായിരുന്ന താല്‍പ്പര്യമല്ല ഇപ്പോള്‍ ഉള്ളത്. എല്ലാത്തിനോടും.’ എന്നും മോര്‍ഗന്‍ ഫ്രീമാന്‍ പറഞ്ഞു.

കുറച്ചു നാള്‍ മുന്‍പാണ് ലോകം ചുറ്റാന്‍ താന്‍ ഇല്ലെന്നും വയസനായിപ്പോയെന്നും മോര്‍ഗന്‍ പറഞ്ഞത്. ഞാന്‍ ഒരിക്കല്‍ ലോകം ചുറ്റുകയായിരുന്നു. ഞാന്‍ ശരിക്ക് വയസനായി. ആഗ്രഹിച്ചപോലെ ഒരുപാട് യാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലവും ഇനിയില്ല- മോര്‍ഗന്‍ ഫ്രീമാന്‍ പറഞ്ഞു.

More in News

Trending

Recent

To Top