Connect with us

ദിലീപിന് വേണ്ടി സംസാരിച്ചതിന് ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല, തന്നിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോ; മഹേഷ്

Malayalam

ദിലീപിന് വേണ്ടി സംസാരിച്ചതിന് ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല, തന്നിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോ; മഹേഷ്

ദിലീപിന് വേണ്ടി സംസാരിച്ചതിന് ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല, തന്നിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോ; മഹേഷ്

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് മഹേഷ് പത്മനാഭന്‍. 1989 മുതല്‍ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയില്‍ സജീവമാണ്. നടന്‍ മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. 2007ല്‍ അശ്വാരൂഢന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയത്. 2009ല്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ കലണ്ടര്‍ എന്ന സിനിമയായിരുന്നു അത്. തീയേറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടിരുന്നു.

മഹേഷ് സംവിധാനം ചെയ്ത് സജി നന്ത്യാട്ട് നിര്‍മ്മിച്ച സിനിമയായിരുന്നു കലണ്ടര്‍. ബാബു ജനാര്‍ദ്ദനന്‍ കഥ തിരക്കഥ സംഭാഷണം രചിച്ച സിനിമയില്‍ പൃഥ്വിരാജ്, നവ്യ നായര്‍, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിക്കാറുണ്ട് മഹേഷ്.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ പറയാറുള്ള നടന്‍ കൂടിയാണ് മഹേഷ്. നടന്‍ ദിലീപുമായി ബന്ധപ്പെട്ട് കേസും വിവാദങ്ങളും ഉണ്ടായപ്പോള്‍ ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു മഹേഷ്. എന്തുകൊണ്ടാണ് മഹേഷ് ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന സംശയം പ്രേക്ഷകരിലും സിനിമയ്ക്ക് അകത്ത് പ്രവര്‍ത്തിക്കുന്നവരിലും ഉണ്ടായിരുന്നു.

ദിലീപില്‍ നിന്നും പ്രതിഫലം ലഭിച്ചതുകൊണ്ടാകാം മഹേഷ് ഇത്തരത്തില്‍ സംസാരിച്ചതെന്നായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്ന കഥകള്‍. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് പങ്കുവെച്ചിരിക്കുകയാണ് മഹേഷ് ഇപ്പോള്‍. ദിലീപിന് വേണ്ടി സംസാരിച്ച ശേഷം സിനിമകള്‍ കിട്ടാതെയാവുകയാണ് ചെയ്തതെന്നും താന്‍ ഒരു നെഗറ്റീവ് എനര്‍ജിയാണെന്ന് വരെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സംസാരമുണ്ടെന്നും മഹേഷ് പറയുന്നു. ദിലീപ് പ്രശ്‌നം ഉണ്ടായ ഉടന്‍ താന്‍ അനുകൂലിച്ച് എത്തിയിട്ടില്ലെന്നും കാര്യങ്ങള്‍ മനസിലാക്കിയശേഷമാണ് സംസാരിച്ചതെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

‘ദിലീപ് ജയിലിലായ ആദ്യ കാലത്ത് ഞാന്‍ പ്രതികരിച്ചിരുന്നില്ല. എല്ലാം നിരീക്ഷിച്ച് കഴിഞ്ഞപ്പോള്‍ സംതിങ് ഫിഷി എന്ന തോന്നല്‍ എനിക്കുണ്ടായി. അപ്പോഴാണ് ദിലീപിന് വേണ്ടി സംസാരിച്ച് തുടങ്ങിയത്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് വലിയ വൃക്ഷങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്ന നടനാണ് ദിലീപ്.’ ‘ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാന്‍ കെല്‍പുള്ള ഒരുപാട് പേര്‍ മലയാള സിനിമയിലുണ്ട്. പക്ഷെ അമ്മ അസോസിയേഷന് വേണ്ടി ആരും ആ റിസ്‌ക്ക് എടുക്കാന്‍ തയ്യാറായില്ല. ദിലീപ് മാത്രമാണ് നിര്‍മ്മാണം ഏറ്റെടുത്ത് ബിസിനസ് മൈന്റോടെ പ്രവര്‍ത്തിച്ച് സിനിമ വിജയിപ്പിച്ചത്. സ്വന്തം സിനിമകള്‍ക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കുന്ന ആളാണ് ദിലീപ്.’

‘പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ലോജിക്ക് ഇല്ലാത്തതായി തോന്നി. ദിലീപിന്റെ അഡ്വക്കേറ്റിനോട് വരെ ഞാന്‍ സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം ദിലീപിന് വേണ്ടി ഞാന്‍ സംസാരിച്ചിട്ടുണ്ട്. മറ്റൊരു നടനും അങ്ങനെ ചെയ്തിട്ടില്ലെന്ന് തോന്നുന്നു.’ ‘ചിലരുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ദിലീപിനെ താഴെയിറക്കാന്‍ വേണ്ടിയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത് എന്നാണ് മനസിലായിട്ടുള്ളത്. ദിലീപിന്റെ പേരില്‍ ഞാന്‍ ഒരുപാട് ക്രൂശിക്കപ്പെട്ടുവെന്നും മഹേഷ് പറയുന്നു.

ദിലീപിന്റെ കയ്യില്‍ നിന്നും ഞാന്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ അവസരം എനിക്ക് തന്നുവെന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ ഡേറ്റ് കിട്ടിയതുകൊണ്ടുമാണ് ഞാന്‍ ദിലീപിന് വേണ്ടി സംസാരിച്ചതെന്നാണ് ചിലര്‍ പറഞ്ഞ് നടന്നത്.’ ‘ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല. തന്നിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോ’, എന്നാണ് മഹേഷ് ചോദിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിച്ച ശേഷം സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയാണ് ചെയ്തതെന്നും മഹേഷ് പറഞ്ഞു.

അതേസമയം, ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.

അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. കൂടാതെ എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിന്റെ അണിയറയിലുള്ള മറ്റൊരു ചിത്രം.സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

More in Malayalam

Trending