Connect with us

സിനിമ കാണാൻ ആളുകളില്ലെങ്കിലും തിയേറ്ററിൽ പ്രദർശനം തുടരുന്നു; കാരണം !

News

സിനിമ കാണാൻ ആളുകളില്ലെങ്കിലും തിയേറ്ററിൽ പ്രദർശനം തുടരുന്നു; കാരണം !

സിനിമ കാണാൻ ആളുകളില്ലെങ്കിലും തിയേറ്ററിൽ പ്രദർശനം തുടരുന്നു; കാരണം !

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ അട്ടച്ചിരിക്കുകയാണ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ദിവസം തീയേറ്ററുകൾ അടച്ചിടുന്നത്

എന്നാൽ തിയേറ്ററുകളിൽ ആളില്ലെങ്കിലും സിനിമ പ്രദർശനം തുടരുകയാണ്. കാരണം മറ്റൊന്നുമല്ല. തുടര്‍ച്ചയായ അടച്ചിടല്‍ തിയേറ്ററിലെ പ്രൊജക്ടറുകളെയും ശബ്ദസംവിധാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട് . അതിനാലാണ് സിനിമ പ്രദർശനം നടത്തുന്നത്

ഡിജിറ്റല്‍ സംവിധാനമാണ് എല്ലാ തിയേറ്ററിലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത് മൂന്നുദിവസം കൂടുമ്പോഴെങ്കിലും പ്രവര്‍ത്തിപ്പിച്ചുനോക്കണം. ഇല്ലെങ്കില്‍ ഉപകരണങ്ങള്‍ പണിമുടക്കും. ഇത് കണക്കിലെടുത്താണ് മൂന്നു ദിവസം കൂടുമ്പോഴുള്ള ഈ പ്രദര്‍ശനം. ഒരു മണിക്കൂറോളം തുടര്‍ച്ചയായി ഇങ്ങനെ പ്രദര്‍ശനം നടത്താറുണ്ട്.

പ്രൊജക്ടര്‍ നിര്‍മിക്കുന്ന കമ്പനി തന്നെ എല്ലാ തിയേറ്ററുകളിലേക്കും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറുകള്‍ വേണ്ടരീതിയില്‍ പരിപാലിക്കുന്നതോടൊപ്പം യു.പി.എസ്. ചാര്‍ജ് ചെയ്യണം. മാത്രമല്ല സ്‌ക്രീനുകളും നാശമാകാതെ നോക്കണം.

Film Theatre

Continue Reading
You may also like...

More in News

Trending

Recent

To Top