News
പഠിപ്പ് നിര്‍ത്തിയതിന് അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി; അച്ഛനോട് വളരെയധികം നന്ദിയുണ്ടെന്ന് കങ്കണ റണാവത്ത്
പഠിപ്പ് നിര്‍ത്തിയതിന് അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി; അച്ഛനോട് വളരെയധികം നന്ദിയുണ്ടെന്ന് കങ്കണ റണാവത്ത്
വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഒപ്പം അഭിപ്രായങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കങ്കണ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
പഠിപ്പ് നിര്‍ത്തിയതിന് അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ചാണ് കങ്കണ പറയുന്നത്. അച്ഛന്റെ ആ നിലപാടാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ തന്നെ പ്രാപ്തയാക്കിയത് എന്നാണ് കങ്കണ പറയുന്നത്. ബാല്യകാലത്തുണ്ടായ സംഭവങ്ങളുടെ പേരില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് കങ്കണ തന്റെ കുറിപ്പ് പങ്കുവെയ്ക്കുന്നത്.
‘പലരും രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ബാല്യകാലത്തെ കുറിച്ചു പറയുന്നതു കേള്‍ക്കാം. രക്ഷാകര്‍തൃത്വം അവര്‍ക്കു പരാജയമായിരുന്നു. എന്നാല്‍ എനിക്കു വളരെ വ്യത്യസ്തമായ അനുഭവമാണ് തോന്നിയത്. രക്ഷിതാക്കളുടെ ചില നിലപാടുകള്‍ നമ്മളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കും.
എന്റെ പപ്പ ബിസിനസില്‍ നിന്ന് പണമുണ്ടാക്കി. എന്നെ പഠിപ്പിക്കാന്‍ ചിലവഴിച്ചു. ചണ്ഡീഗഡിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിച്ചു. എന്നാല്‍ ഞാന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. അദ്ദേഹം എന്നോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞു. ഞാന്‍ അത് ചെയ്തു. ‘എന്നും കങ്കണ കുറിച്ചു.
തന്റെ മാതാപിതാക്കള്‍ തനിക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ക്കെല്ലാം എനിക്ക് അവരോടു നന്ദിയും കടപ്പാടും ഉണ്ടായിരിക്കും എന്നാണ് താരം പറയുന്നത്. തന്റെ മാതാപിതാക്കള്‍ തന്നോടു പെരുമാറിയതു പോലെയായിരിക്കും പലരും അവരുടെ മക്കളോട് പെരുമാറിയിട്ടുണ്ടാവുക. അവരെ ബഹുമാനിക്കണം. നമുക്ക് നല്‍കാവുന്ന ഏറ്റവും മികച്ച കാര്യങ്ങള്‍ അവര്‍ നല്‍കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.