കാവേരിയെ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു, അതിന് കുറച്ച് സ്ട്രഗിളൊക്കെ ഉണ്ടായിരുന്നു; മനസ്സുതുറന്ന് ജിത്തു! കാവേരിയും ജിത്തു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ജിത്തു. സീത കല്യാണത്തിന് ശേഷമായി മൗനരാഗമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് ജിത്തു. കല്യാണത്തട്ടിപ്പ് വീരനായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും വിവാഹം നടന്നത്. പരമ്പരയിലെ വിവാഹമാണോയെന്നായിരുന്നു ആരാധകര്‍ ആദ്യം ചോദിച്ചത്. എംബിഎക്കാരിയായ കാവേരിയാണ് ജിത്തുവിന് കൂട്ടായെത്തിയത്.
പ്രണയ വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് വ്യതസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ ജീവിത സഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നവംബര്‍ 17 നായിരുന്നു വിവാഹം.
വിവാഹ ശേഷം അഭിമുഖങ്ങളിലും മറ്റും ജിത്തു കാവേരിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിന്റെ വേദിയിലും തന്റെ പ്രിയതമയുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ സഹപ്രവർത്തകനെയും പത്നിയെയും ചിരിപൂരമൊരുക്കി തന്നെയാണ് സ്റ്റാർ മാജിക് അംഗങ്ങൾ ഇരുവരെയും വരവേറ്റത്.
ആദ്യമായി മിനിസ്ക്രീനിലേക്ക് വന്ന കാവേരി തനിക്ക് ജിത്തു ഇങ്ങോട്ട് വരുന്നതിന് മുൻപ് പ്രത്യേക കൊച്ചിങ്ങോന്നും തന്നിട്ടില്ലെന്നും. ഈ പരിപാടി ഞാന്‍ കാണാറുള്ളതാണെന്നും കാവേരി പറഞ്ഞു. ഷോയിൽ രണ്ടു പേരും വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. തങ്ങൾ ഇടയ്ക്കിടയ്ക്ക് തല്ലുകൂടാറുണ്ടെന്നാണ് കാവേരി പറഞ്ഞത്.
കാവേരിയെ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന് കുറച്ച് സ്ട്രഗിളൊക്കെ ഉണ്ടായിരുന്നുവെന്നും ജിത്തു ഷോയിൽ മനസ് തുറന്നു. തങ്ങളുടെ ഹണിമൂൺ പ്ലാനിനെ കുറിച്ചും ഇവർ സംസാരിച്ചിരുന്നു.
ഹണിമൂണിനായി പാരീസില്‍ കൊണ്ട് പോകാമെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ, എന്നെ ആകെ കൊണ്ടുപോയത് വടക്കുനാഥന്റെ റൗണ്ട് എബൗട്ടിലാണ്. അവിടെ ഏറ്റവും കൂടുതല്‍ കറങ്ങിയ കപ്പിള്‍സ് ഞങ്ങളായിരിക്കും എന്നാണ് കാവേരി പറഞ്ഞത്. സീരിയലിൽ നിന്ന് രണ്ടു മൂന്ന് ദിവസമായിരിക്കും ബ്രേക്ക് കിട്ടുക ആ സമയത്ത് പാരീസ് പോയി വരാൻ സാധിക്കില്ല എന്നാണ് ജിത്തു പറഞ്ഞത്.എംബിഎകാരിയായ കാവൂന് വിദേശത്തേക്ക് പോകണം എന്നൊക്കെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇപ്പോള്‍ മാറിയെന്നും ജിത്തു പറഞ്ഞു. തങ്ങൾ കണ്ടു മുട്ടിയതിനെ കുറിച്ചും പ്രണയം പറഞ്ഞതിനെ കുറിച്ചും താരങ്ങൾ പറഞ്ഞു.
തൃശ്ശൂരിൽ വെച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്. ജിത്തു നടനാണെന്ന് അറിയില്ലായിരുന്നു. ജിത്തുവാണ് എന്നെ പ്രൊപ്പോസ് ചെയ്തത്. പഠനം പൂര്‍ത്തിയാക്കാനായി ഒന്നര വര്‍ഷം സമയം ചോദിച്ചിരുന്നു. അതിന് ശേഷം കല്യാണം കഴിക്കാമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് ഇവർ പറഞ്ഞു.
ഷോയിൽ ജിത്തു കാവേരിക്കായി ഒരു പാട്ട് പാടിയിരുന്നു. കാവേരിയോട് പാടാൻ പറഞ്ഞപ്പോൾ പാട്ടല്ല ഡാൻസാണ് തന്റെ ഐറ്റമെന്നായിരുന്നു കാവേരിയുടെ മറുപടി. ഇവരുടെ എപ്പിസോഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.