Connect with us

രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം; ഹരീഷ് പേരടി

Malayalam

രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം; ഹരീഷ് പേരടി

രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം; ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ശോഭാ യാത്രയിൽ ഏവരുടെയും മനസു നിറച്ച ഒരു കാഴ്ചയുണ്ടായിരുന്നു. ഭിന്നശേഷികാരനായ വെസ്റ്റ്ഹിൽ സ്വദേശി മുഹമ്മദ് യഹ്യാന്‍റെ ആഗ്രഹമായിരുന്നു കണ്ണനായി ശോഭായാത്രയിൽ പങ്കെടുക്കണമെന്നത്, കൂട്ടായി ഉമ്മ വന്നതോടെ ആ മോഹം പൂവണിഞ്ഞു.

ഇപ്പോഴിതാ, മുഹമ്മദ് യഹിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവശ്യമില്ലെന്ന് ഉറക്കെ പറയുന്ന ചിത്രമാണ് ഇതെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണിതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്

കോഴിക്കോട്ടെ മുഹമ്മദ് യഹിയ..രണ്ടാം തവണയാണ് ശോഭയാത്രയിൽ കൃഷ്ണ വേഷം കെട്ടുന്നത്…പൂർണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ ഉമുമ്മ എത്ര സന്തോഷത്തോടെയാണ് അവനെ അനുഗമിക്കുന്നത്…ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തിൽ നിന്ന് ഓടി പോകുന്ന നഗ്നയായ ആ പെൺകുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണിചിത്രം…രണ്ട് മതങ്ങൾക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മിൽ കൂടിചേരാൻ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം ..സമൂഹത്തിൽ രണ്ട് മതങ്ങൾ തമ്മിൽ ശത്രുക്കളായാൽ മാത്രമേ ഞങ്ങൾക്ക് വർഗ്ഗീയതക്കെതിരെ നാഴികക്ക് നാൽപ്പതുവട്ടം പ്രസംഗിക്കാൻ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വർഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം …ലോകത്തോട് കർമ്മത്തെ ആഘോഷമാക്കാൻ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം …എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ചിത്രം …മതേതര്വത്തിന്റെ യഥാർത്ഥ ഭാരതീയ ഇന്ത്യൻ ചിത്രം ..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നടക്കാൻ പ്രയാസമുള്ള യഹ്യാൻ വീൽച്ചെയറിലാണ് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയെത്തിയത്. ഉമ്മയ്ക്കൊപ്പം എത്തിയ യഹ്യാന് ആദ്യാനുഭവമായിരുന്നു ശോഭായാത്ര. മുഹമ്മദ് യഹ്യാന് ജന്മനാ ഉള്ളതാണ് വൈകല്യം. ഇപ്പോള്‍ മൂന്നാം ക്ലാസിലാണ്. നടക്കാൻ പ്രയാസമാണ്.എങ്കിലും അവന്‍റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. തന്‍റെ പ്രായമുള്ള കുട്ടികള്‍ ഓടിച്ചാടി നടക്കുമ്പോള്‍ അവനും മാറി നി‌ൽക്കാൻ തയ്യാറല്ല.

മുൻ വർഷങ്ങളിൽ റോഡരികിൽ നിന്ന് മാത്രം കണ്ടിട്ടുള്ള ശോഭായാത്രയിൽ അവനും പങ്കെടുക്കണം എന്നൊരു മോഹം. ആഗ്രഹം പഞ്ഞപ്പോള്‍ ഉമ്മ ഒപ്പം നിന്നു. മഞ്ഞപ്പട്ടും കിരീടവും മയിൽപ്പീലിയും ചൂടി ഉണ്ണിക്കണ്ണനായി ശോഭായാത്രയിൽ മുഹമ്മദ് യഹ്യാനുമെത്തി. മകന്‍റെ എന്ത് പറഞ്ഞാലും തങ്ങളാൽ ആവുന്നതാണെങ്കിൽ നടത്തിക്കൊടുകും. അവന്‍റെ മുഖത്തെ ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന്
പറയുന്നു ഉമ്മ ഫരീ.

വലുതാകുമ്പോള്‍ സയന്‍റിസ്റ്റാകണമെന്നാണ് മുഹമ്മദ് യഹ്യാന്‍റെ സ്വപ്നം. യഹ്യായാന‍്റെ മസിലുകള്‍ക്കാണ് പ്രശ്നം. ഇപ്പോള്‍ ചികിത്സയിലാണ്. ചികിത്സ ഫലം കാണുമെന്നും കുട്ടിക്ക് നടക്കാനാകുമെന്നും ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നുണ്ട്. അതു കൊണ്ട് തന്നെ അടുത്ത തവണ വീ‌ൽ ചെയ‍ർ വീട്ടിൽ വെച്ച്, നടന്നല്ല ഉണ്ണിക്കണ്ണനായി ഓടി വരുമെന്ന് പറഞ്ഞാണ് യഹ്യാൻ പോകുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top