Connect with us

സംവിധായകന്‍ എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു

News

സംവിധായകന്‍ എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു

സംവിധായകന്‍ എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു

പ്രശസ്ത തമിഴ് സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ മോഷണം. മധുരയിലെ ഉസിലംപട്ടിയില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് വിവരം.

ഉസിലംപട്ടിയിലാണ് എം മണികണ്ഠന്‍ ജനിച്ചത്. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസിലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും െ്രെഡവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന െ്രെഡവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

െ്രെഡവറാണ് പോലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് കേസെടുത്തു. മോഷ്ടാക്കള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

2014ല്‍ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്‍. 2022ല്‍ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

More in News

Trending

Recent

To Top