Connect with us

പതിനൊന്നു വയസായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ, അന്ന് മുതൽ ഇന്ന് വരെ എന്റെ മകനാണ് കണ്ണുനീർ വറ്റിയ അവസ്ഥയാണ്… പിള്ളേരെ ഓർത്തിട്ടാണ് കരയാതെ പിടിച്ചു നിൽക്കുന്നത്; രേണു

Malayalam

പതിനൊന്നു വയസായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ, അന്ന് മുതൽ ഇന്ന് വരെ എന്റെ മകനാണ് കണ്ണുനീർ വറ്റിയ അവസ്ഥയാണ്… പിള്ളേരെ ഓർത്തിട്ടാണ് കരയാതെ പിടിച്ചു നിൽക്കുന്നത്; രേണു

പതിനൊന്നു വയസായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ, അന്ന് മുതൽ ഇന്ന് വരെ എന്റെ മകനാണ് കണ്ണുനീർ വറ്റിയ അവസ്ഥയാണ്… പിള്ളേരെ ഓർത്തിട്ടാണ് കരയാതെ പിടിച്ചു നിൽക്കുന്നത്; രേണു

കൊല്ലം സുധിയുടെ മരണത്തിന്റെ ഒൻപതാം ദിവസം ക്രിസ്ത്യൻ ആചാരപ്രകാരം പ്രാർത്ഥനയും മറ്റും പള്ളിയിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ സഞ്ചയനം. സുധിയുടെ കൊല്ലത്തെ വീട്ടിൽ രേണുവും മക്കളും എത്തുകയായിരുന്നു. പിന്നീട് മുത്തശ്ശിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ
രേണുവിന്റേയും രാഹുലിന്റെയും ദൃശ്യങ്ങൾ എല്ലാവർക്കും നൊമ്പരമായി മാറി.

തനിക്ക് കിച്ചു സ്വന്തം മകൻ തന്നെയെന്ന് സുധിയുടെ ഭാര്യ രേണു വീണ്ടും പറയുകയാണ് . സോഷ്യൽ മീഡിയ വഴി നടക്കുന്ന മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ആദ്യം കണ്ടപ്പോൾ മുതൽ ഇന്ന് വരെ താൻ അവന് അമ്മയാണെന്നും രേണു പറഞ്ഞു. പതിനൊന്നു വയസായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ, അന്ന് മുതൽ ഇന്ന് വരെ എന്റെ മകനാണ്. എനിക്ക് റിതുൽ, കിച്ചു എന്ന വ്യത്യാസം ഇല്ല. ഞാൻ പ്രസവിച്ച എന്റെ മകൻ ആണ് കിച്ചു. ഞങ്ങൾ തമ്മിൽ അമ്മ മകൻ ബന്ധം ആണ്. പറയുന്നവർ പറയട്ടെ എന്നും രേണു പറയുന്നു.

മോൻ ഇത്രത്തോളം വളർന്നതിനു പിന്നിൽ ഞാൻ ആണെന്ന് എപ്പോഴും സുധിയേട്ടൻ പറയുമായിരുന്നു. പത്താം ക്‌ളാസിൽ നല്ല മാർക്കോടെയാണ് മോൻ ജയിച്ചത്. അപ്പോൾ സുധിച്ചേട്ടൻ പറഞ്ഞിരുന്നു നിന്റെ മിടുക്കാണ് മോനെ ഇത്രത്തോളം എത്തിച്ചത് എന്ന്. എന്റെ അമ്മയും ചേട്ടനും, ചേച്ചിയും സുധിച്ചേട്ടനും മക്കളും എല്ലാവരും അത്രയും നല്ല ബന്ധം ആയിരുന്നു. ഇപ്പോഴും ഏട്ടൻ എന്നോട് സംസാരിക്കും. ഇവിടെ തന്നെയുണ്ട്. രേണു വിതുമ്പലോടെ പറയുന്നു.

ഞാൻ കരയുന്നതും ഫുഡ് കഴിക്കാത്തതിനും ആണ് ഏട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആളുകൾ പറയുന്നത് കാണുന്നതും കേൾക്കുന്നതും അദ്ദേഹത്തിന് വേദനയാണ് നൽകുന്നത്. അത് എനിക്ക് അറിയാം. എന്റെ ഉള്ളിൽ അത് ഏട്ടൻ പറയുന്നുണ്ട്. ഞങ്ങളെ ഇട്ടിട്ട് ഏട്ടൻ പോകത്തില്ല. പോകാൻ ആകത്തില്ല. ഇപ്പോഴും ഏട്ടൻ എങ്ങും പോയിട്ടില്ല. ഷൂട്ട് ഇല്ലാത്തപ്പോൾ ഞങ്ങളുടെ അടുത്തൂന്ന് ഏട്ടൻ എങ്ങോട്ടും പോകില്ലായിരുന്നു.

പറയാൻ വാക്കുകളില്ല, കണ്ണുനീരും ഒക്കെ വറ്റിയ അവസ്ഥയാണ് എനിക്ക്. ഞാൻ എന്നിട്ടും പിള്ളേരെ ഓർത്തിട്ടാണ് കരയാതെ പിടിച്ചു നിൽക്കുന്നതും ധൈര്യത്തോടെ നിൽക്കുന്നതും. ഏട്ടൻ ഇവിടെയുണ്ട്, എന്റെ കൂടെ. ഇങ്ങനെ പറയുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ദയവ് ചെയ്തു ഇങ്ങനെ പറഞ്ഞുണ്ടാക്കരുത് എന്നാണ്. ഏട്ടന്റെ ആത്മാവ് വേദനിച്ചുകൊണ്ടിരിക്കുകയാണ് ശാന്തി കിട്ടത്തില്ല. എനിക്ക് രണ്ടുമക്കളും ഒരുപോലെയാണ്- രേണു പറയുന്നു.

കിച്ചുവിന് പനിയായിരുന്നു, പിന്നെ ക്യാമറയുടെ മുൻപിൽ വരുന്നതൊന്നും മോന് ഇഷ്ടമല്ല. അമ്മ പറയാൻ എന്നോട് ആണ് പറയുന്നത്. അല്ലാതെ മോൻ വരത്തില്ല ക്യാമറയുടെ മുൻപിൽ അതൊന്നും അവനു ഇഷ്ടമല്ല- രേണു പറഞ്ഞു.

ചേട്ടൻ മരണം നേരത്തെ കണ്ടോ എന്ന് എനിക്ക് അറിയില്ല എപ്പോഴും റിതുലിനെ കാണിച്ചുകൊണ്ട് ഞാൻ ഇല്ലാതെ ആയാലും ഇവനിൽ ഞാൻ ഉണ്ടാകും എന്ന് പറയുമായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കവേ പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending