Connect with us

മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണ്, മാത്യു പെറിയുടെ മരണത്തെ പരിഹസിച്ച് കൊമേഡിയന്‍ കെവിന്‍ ബ്രെന്നന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Hollywood

പ്രശസ്ത ടെലിവിഷന്‍ സീരിസ് ‘ഫ്രണ്ട്‌സി’ലെ താരമായ മാത്യു പെറിയുടെ വിയോഗം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

എന്നാല്‍ മാത്യുവിന്റെ മരണത്തില്‍ പരിഹസിച്ച കൊമേഡിയന്‍ കെവിന്‍ ബ്രെന്നന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാത്യുവിന്റെ മരണവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം. ‘ഹോട്ട് ടബ്ബില്‍ മുങ്ങി മരിച്ചു, ഹ ഹ ഹ ഹ’ എന്നാണ് കെവിന്‍ കുറിച്ചത്.

ഇതോടെ കെവിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തി. എന്നാല്‍ താന്‍ പരിഹസിച്ചതല്ല തനിക്കത് തമാശയായി തോന്നി എന്നാണ് ഇയാള്‍ പറയുന്നത്. കൂടാതെ മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണെന്നും കെവിന്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഹോട്ട് ടബ്ബില്‍ മുങ്ങി മരിക്കുന്നത് തമാശയാകുന്നത് എങ്ങനെയാണ് എന്ന ഒരാളുടെ ചോദ്യത്തിന് ഹോട്ട് ടബ്ബിന് ആഴമില്ല എന്നായിരുന്നു മറുപടി. രൂക്ഷ വിമര്‍ശനമാണ് ലോകമെമ്പാടുമുള്ള ഫ്രണ്ട്‌സ് ആരാധകരില്‍ നിന്ന് ഉയരുന്നത്.

അതേസമയം, വര്‍ഷങ്ങളോളം മയക്കുമരുന്നിനും മദ്യപാനത്തിനും അടിമയായിരുന്നു മാത്യു പെറി. തന്റെ ജീവചരിത്രത്തില്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെ മാത്യു ശ്രദ്ധ നേടിയത്.

More in Hollywood

Trending

Recent

To Top