Connect with us

96 വയസായിട്ടും തന്റെ മുത്തശ്ശിയ്ക്ക് ചുളിവുകളില്ലാത്ത ചര്‍മം ആയിരുന്നു, തന്റെയും സൗന്ദര്യ രഹസ്യം അത് തന്നെയാണ്!; വെളിപ്പെടുത്തി മോഡല്‍; പിന്നാലെ വിമര്‍ശനം

Social Media

96 വയസായിട്ടും തന്റെ മുത്തശ്ശിയ്ക്ക് ചുളിവുകളില്ലാത്ത ചര്‍മം ആയിരുന്നു, തന്റെയും സൗന്ദര്യ രഹസ്യം അത് തന്നെയാണ്!; വെളിപ്പെടുത്തി മോഡല്‍; പിന്നാലെ വിമര്‍ശനം

96 വയസായിട്ടും തന്റെ മുത്തശ്ശിയ്ക്ക് ചുളിവുകളില്ലാത്ത ചര്‍മം ആയിരുന്നു, തന്റെയും സൗന്ദര്യ രഹസ്യം അത് തന്നെയാണ്!; വെളിപ്പെടുത്തി മോഡല്‍; പിന്നാലെ വിമര്‍ശനം

പ്രായമാകുന്നത് ഏറെ ആശങ്കയോടെ നോക്കി കാണുന്ന പലരുമുണ്ട്. മുഖത്ത് ചുളിവുകള്‍ വീഴുന്നതും നര കയറുന്നതുമെല്ലാം എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്തിയാണ് ഇവര്‍. അതുകൊണ്ടു തന്നെ ചര്‍മം ചെറുപ്പമായി സൂക്ഷിക്കാനും യുവത്വം നിലനിര്‍ത്താനും പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട സെലിബ്രിറ്റികളുടെയും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയുമൊക്കെ സൗന്ദര്യ രഹസ്യം ഇവര്‍ അന്വേഷിക്കാറുണ്ട്.

ഇപ്പോഴിതാ കൊളമ്പിയന്‍ മോഡലും ഗായികയുമായ കോറല്‍ കോസ്റ്റയുടെ ബ്യൂട്ടി ടിപ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. എല്ലാ ദിവസവും രാവിലെ താന്‍ സ്വന്തം മൂത്രം മുഖത്ത് പുരട്ടും എന്നാണ് കോറല്‍ കോസ്റ്റ പറയുന്നത്. മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കി സുന്ദരമായ ചര്‍മം ലഭിക്കാന്‍ ഇതു തന്നെ സഹായിക്കുന്നു എന്നും ഈ താരം പറയുന്നു.

അത് മുഖം വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ഈ ഗായികയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കോറല്‍ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുമുണ്ട്. എന്നാല്‍, നിരവധി പേരാണ് കോറല്‍ കോസ്റ്റയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. ഈ സൗന്ദര്യ സംരക്ഷണ മാര്‍?ഗം വൃത്തിയില്ലാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നതും ആണെന്ന് പലരും പറയുന്നു. മൂത്രത്തിന്റെ പോഷകഗുണങ്ങള്‍ ചൂണ്ടിക്കാട്ടി കോറല്‍ പറയുന്ന കാര്യങ്ങളെ ന്യായീകരിക്കുന്നുവരും ഉണ്ട്.

തന്റെ മുത്തശ്ശിയും ഇത്തരത്തില്‍ മുഖത്ത് മൂത്രം തേച്ചിരുന്നു എന്നും 96 വയസായിട്ടും അവര്‍ക്ക് ചുളിവുകളില്ലാത്ത ചര്‍മം ഉണ്ടെങ്കില്‍ അതിനു കാരണം ഇതാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. എന്നാല്‍ കോറ പറഞ്ഞതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അന്തരിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയുമായ മൊറാര്‍ജി ദേശായി യൂറിന്‍ തെറാപ്പി ചെയ്തിട്ടുണ്ടെന്ന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. 1978ല്‍ നല്‍കിയ ഒരു ഒരു അഭിമുഖത്തില്‍ മൂത്രം കുടിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതാണ് തന്റെ ദീര്‍ഘായുസിനു കാരണം എന്നും മൊറാര്‍ജി ദേശായി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top