Connect with us

കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം ഒർജിനൽ;ഫോറൻസിക്കിന്റെ മാസ്മരിക ക്ലൈമാക്സ് മെയ്ക്കിങ് വിഡിയോ…

Malayalam

ടോവിനോ തോമസ് നായകനായെത്തി മികച്ച പ്രേക്ഷക സ്വീകരണം നേടിയ ചിത്രമായിരുന്നു ഫോറൻസിക്. സെവൻത് ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികയായെത്തിയത് മംമ്ത മോഹന്‍ദാസായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്

ക്ലൈമാക്‌സ് രംഗത്തില്‍ ഫോക്‌സ് വാഗന്‍ പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരു തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാര്‍ അപകടത്തില്‍ പെടുന്ന രംഗം കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സ് ആയിരിക്കാം എന്ന സംശയം പ്രേക്ഷകന് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ക്ലൈമാക്‌സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top