നീ പോവോ, നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് സംവിധായകന്‍; സഹിക്കെട്ട് അയാളുടെ കരണത്തടിച്ചു; വൈറലായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.
മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഭാഗ്യ ലക്ഷ്മിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
നാല് പതിറ്റാണ്ടുകളില്‍ ഏറെ ആകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗം ആയിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്. എന്നാല്‍ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗ് വേളയില്‍ സംവിധായകനില്‍ നിന്ന് തന്നെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ
റേ പ്പിം ഗ് സീന്‍ ആയിരുന്നു ഡബ്ബ് ചെയ്തു കൊണ്ടിരുന്നത്. അത് ശരിയാവുന്നില്ല, റേ പ്പിം ഗ് ശരിയാവുന്നില്ല എന്ന് പര്‍പ്പസ്ഫുള്ളി ഡയറക്ടര്‍ പറഞ്ഞു കൊണ്ടിരുന്നു. സാര്‍ റേ പ്പിം ഗ് ഞാനല്ലല്ലോ ശരിയാക്കേണ്ടത് വില്ലന്‍ അല്ലേ എനിക്കിങ്ങനെ അലറി വിളിക്കാനല്ലേ കഴിയൂ എന്ന മറുപടിയും ഞാന്‍ നല്‍കി.
കുറേ കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍, നിങ്ങള്‍ക്ക് മര്യാദയ്ക്ക് ഒരു റേ പ്പിം ഗ് സീന് പോലും ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ഡബ്ബിംഗ് വലിയ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞ് ഒരു വൃത്തികെട്ട വാക്ക് പറഞ്ഞു. അതുകേട്ടപ്പോള്‍ സോറി ഡബ്ബ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി.
ഓഹോ അങ്ങനെ നീ പോവോ, നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് അയാളും. എടീപോടി എന്ന് വിളിച്ചാലുണ്ടല്ലോ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. ആ.. വിളിച്ചാല്‍ നീ എന്തു ചെയ്യും.. ഒന്നൂ കൂടെ നീ വിളിച്ചു നോക്ക്. അയാള്‍ വീണ്ടും വിളിച്ചു. കൊടുത്തു ഒ റ്റ യടി എന്നിട്ട് പുറത്തിറങ്ങി. എവിഎം സ്റ്റുഡിയോയിലായിരുന്നു സംഭവം. അതിന്റെ ഓണര്‍ എവിഎം ശരവണന്‍ സാര്‍ വെളിയില്‍ വന്ന് എന്നമ്മ കാര്യം എന്ന് തിരക്കി. ഞാന്‍ പറഞ്ഞു സാര്‍ എടീപോടി എന്നൊക്കെ വിളിക്കുന്നു.
അങ്ങനെയൊന്നും എനിക്ക് ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞു ഈ സ്റ്റുഡിയോയില്‍ സ്ത്രീകളോട് ഇങ്ങനെ അപമര്യാദയായി പെരുമാറാന്‍ സാധിക്കില്ല. ഭാഗ്യലക്ഷ്മി എന്റെ കാറില്‍ വീട്ടിലേക്ക് പൊയ്‌ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ പടം വേണ്ടാന്നു വച്ചെന്നുമായിരുന്നു ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.
അതേസമയം, അടുത്തിടെ തന്റെ ശബ്ദം കാത്ത് സൂക്ഷിക്കാന്‍ ഭാഗ്യല്ക്ഷ്മി ചെയ്യാറുള്ള കാര്യങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അന്നോക്കെ ശബ്ദത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ശബ്ദത്തിന് വേണ്ടി ആരെന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു. പുളിയുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. അതേ പോലെ എണ്ണമയമുള്ള പലഹാരങ്ങളോ എണ്ണയില്‍ വറുത്ത സാധനങ്ങളോ ഒന്നും കഴിക്കാറില്ലായിരുന്നു. എണ്ണ തൊണ്ടയിലുണ്ടെങ്കില്‍ ശബ്ദത്തിന് കരകരപ്പ് വരും.
സ്വരം നന്നായി നിലനിര്‍ത്തുന്നതിന് വിന്‍സെന്റ് മാഷ് നല്‍കിയ ടിപ്‌സിനെക്കുറിച്ചും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാലില്‍ ഇത്തിരി കുരുമുളകും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കുടിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. കുറേനാളായി അങ്ങനെ ചെയ്തതോടെയാണ് ശബ്ദം കുറച്ചുകൂടി ക്ലിയറായത്.
നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്‌സിനുള്ള എക്‌സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്.
ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.