Malayalam
ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണില്‍ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് അവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുന്നത്,’; വൈറലായി നടിയുടെ വാക്കുകള്‍
ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണില്‍ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് അവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുന്നത്,’; വൈറലായി നടിയുടെ വാക്കുകള്‍
നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന താരത്തിന്റെ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ഇപ്പോള്‍ അടുത്ത വര്‍ഷങ്ങളിലായി കണ്ടുവരുന്നത്. ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ജീവിത സഖി.സിനിമയിലെ വില്ലനും നായികയും ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. അക്കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ നായികയായി തിളങ്ങി നിന്നിരുന്ന ആളാണ് വാണി. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി കുടുംബവും കുട്ടികളുമായി ജീവിക്കുകയാണ് താരം. ഇടയ്ക്ക് മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ വാണി അഭിനയത്തിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരുന്നു. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ വാണിയുടെ മടങ്ങി വരവിനെ സ്വീകരിച്ചത്.
വല്ലപ്പോഴും മാത്രമാണ് വാണിയുടെ വിശേഷങ്ങള്‍ പേക്ഷകര്‍ അറിയാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര സജീവമല്ല താരം. ഇടയ്ക്ക് ബാബുരാജ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലോ കുടുംബ സമ്മേതം എത്തുന്ന പരിപാടികളിലോ മറ്റുമായി മാത്രമാണ് താരത്തെ കാണാറുള്ളത്. ഒരുമിച്ച് സിനിമ ചെയ്യുന്ന സമായത്താണ് ബാബുരാജും വാണിയും കണ്ടു മുട്ടുന്നതും പ്രണയത്തിലാവുന്നതും. മുന്‍പ് വിവാഹിതനായിരുന്ന ബാബുരാജ് ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് വാണിയെ വിവാഹം കഴിക്കുന്നതും.
എന്നാല്‍ എങ്ങനെയാണു ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത് എന്ന് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ഒരിക്കല്‍ അമൃത ടിവിയിലെ ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ നടി ഉഷ നാസര്‍ ഇവരുടെ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. 80 കളിലും 90 കളിലുമൊക്കെ തിളങ്ങി നിന്ന നടിമാരില്‍ ഒരാളാണ് ഉഷ. ഉഷയുടെ ആ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
‘ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തില്‍ ആവുന്നതും. വാണിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരാള്‍ ഞാന്‍ ആയിരുന്നു. അതിനിടയില്‍ എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നു. ഞാന്‍ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാല്‍ മുറിഞ്ഞു,’
‘ആ സമയത്ത് ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ആശുപത്രിയിലേക്ക് പോയി. അവിടെ അഡ്മിറ്റ് ചെയ്തു. ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണില്‍ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് അവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുന്നത്,’ എന്നാണ് ഉഷ പറയുന്നത്.
അതേസമയം, വീഡിയോക്ക് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഒരു പെണ്ണിന്റെ പാര മറ്റൊരു പെണ്ണുതന്നെ എന്നും ആ അഞ്ച് ദിവസം കൊണ്ട് മറ്റൊരു കുടുംബത്തെ വഴിയാധാരമാക്കി ഭാര്യയും രണ്ടു മക്കളും ഔട്ട് ആയി എന്നുമൊക്കെയാണ് ഓരോരുത്തര്‍ കമന്റ് ചെയ്യുന്നത്. ബാബുരാജിന്റെ ആദ്യ വിവാഹം സൂചിപ്പിച്ചു കൊണ്ടാണ് ഇത്തരം കമന്റുകള്‍.
2002ല്‍ ആണ് നടി വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആര്‍ച്ച, അദ്രി എന്നീ പേരുകള്‍ ഉള്ള രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. ആദ്യ വിവാഹത്തില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഉണ്ട്. അടുത്തിടെ ആയിരുന്നു അഭയ് എന്ന മകന്റെ വിവാഹം. ചടങ്ങില്‍ ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അന്ന് ബാബുരാജിനെയും വാണിയെയും ഒക്കെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാബുരാജിന്റെ മകന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യഭാര്യയിലെ മകനായ അഭയ്‌യുടെ എന്‍ഗേജ്‌മെന്റ് ചടങ്ങിലെയും വിവാഹത്തിന്റെയുമെല്ലാം ചടങ്ങില്‍ ബാബുരാജും പങ്കെടുത്തിരുന്നു. ബാബുരാജിന്റെ മകന്‍ എന്ന ക്യാപ്ഷന്‍ കണ്ടതോടെ എല്ലാവരും ചോദിച്ചത് മോന്‍ ഇത്രയും വലുതായോ, വാണി വിശ്വനാഥ് എവിടെ എന്നെല്ലാമായിരുന്നു. ആദ്യഭാര്യയ്ക്കും ഇളയ മകനും അരികിലായി നില്‍ക്കുന്ന ബാബുരാജിനേയും വീഡിയോയില്‍ കാണാം. മകനായ അക്ഷയിനൊപ്പം സംസാരിക്കുന്നുണ്ടായിരുന്നു അദ്ദേഹം.
എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍ സ്റ്റാറെന്നാണ് ബാബുരാജ് പറയുന്നത്. കൂടാതെ നടിയുടെ സൂപ്പര്‍ തരപദവിയെ കുറിച്ചും താരം പറഞ്ഞിരുന്നു. ‘ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.