Connect with us

ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ പലതരം വസ്ത്രങ്ങള്‍ ഇടേണ്ടി വരും. അത് ചേരാതെ വരുന്നത് പോലെ തോന്നി. ഇതെല്ലാം ഓരോരുത്തരുടെയും ചിന്തകള്‍ക്ക് അനുസരിച്ചാണ്; ആര്യ

Malayalam

ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ പലതരം വസ്ത്രങ്ങള്‍ ഇടേണ്ടി വരും. അത് ചേരാതെ വരുന്നത് പോലെ തോന്നി. ഇതെല്ലാം ഓരോരുത്തരുടെയും ചിന്തകള്‍ക്ക് അനുസരിച്ചാണ്; ആര്യ

ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ പലതരം വസ്ത്രങ്ങള്‍ ഇടേണ്ടി വരും. അത് ചേരാതെ വരുന്നത് പോലെ തോന്നി. ഇതെല്ലാം ഓരോരുത്തരുടെയും ചിന്തകള്‍ക്ക് അനുസരിച്ചാണ്; ആര്യ

അവതാരിക, നടി, മോഡൽ, സംരംഭക തുടങ്ങി ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയാണ് ആര്യയെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റിയത്. ബിഗ് ബോസ്സിൽ മത്സരാർഥിയായും ആര്യ എത്തിയിരുന്നു

ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി പലപ്പോഴും ആര്യ തുറന്ന് സംസാരിച്ചിരുന്നു. കൂടെയുണ്ടാവുമെന്ന് കരുതിയ പങ്കാളി ചതിച്ചിട്ട് പോയതടക്കം പ്രതിസന്ധിയിലൂടെയാണ് ആര്യ കടന്ന് പോയത്. ഇത് ശരീരത്തെയും മാനസികാമായിട്ടുമൊക്കെ ബാധിച്ചു. രണ്ട് വര്‍ഷത്തോളം വിഷാദത്തിലൂടെയൊക്കെ പോയതോടെ ആരോഗ്യത്തെ കുറിച്ച് പോലും താന്‍ മറന്നുവെന്നാണ് നടി പറയുന്നത്.

ഒടുവില്‍ അതിനൊരു പരിഹാരം ലഭിച്ച സന്തോഷമാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുത്തന്‍ വീഡിയോയില്‍ ആര്യ പറയുന്നത്. പ്രസവത്തിന് മുന്‍പും ശേഷവും പിന്നീട് ജീവിതത്തിലെ ഓരോ ഘട്ടത്തിലും തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചും നടി പറഞ്ഞു.

ഫിറ്റ്‌നെസിന് വേണ്ടി ഞാന്‍ ചെയ്യുന്നത് എന്താണെന്നാണ് കൂടുതല്‍ പേരും എന്നോട് ചോദിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫിറ്റ്‌നെസിനെ പറ്റി ഒട്ടും ശ്രദ്ധിക്കാതെ നടക്കുകയായിരുന്നു ഞാന്‍. അതിന് മുന്‍പ് ചെയ്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷമാണ് ഞാന്‍ തടി വെച്ചത്. അതിന് മുന്‍പ് വരെ എന്റെ ശരീരഭാരം നാല്‍പ്പത്തിയഞ്ച് കിലോയാണ്. പ്രസവത്തിന് ശേഷമുള്ള എന്റെ ഭാരം 85 കിലോയാണ്. ആ സമയത്ത് ജിമ്മില്‍ ജോയിന്‍ ചെയ്തു. മൂന്ന് മാസം ഹെവി വര്‍ക്കൗട്ടും ഡയറ്റും ചെയ്തു. അങ്ങനെ വെയിറ്റ് കുറഞ്ഞു.

പിന്നെ ഒരു മുപ്പത് വയസ് കഴിഞ്ഞപ്പോള്‍ സ്വഭാവികമായി തന്നെ എനിക്ക് ഭാരം കൂടാന്‍ തുടങ്ങി. ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ നല്ല ഒന്നാന്തരം ഡിപ്രഷനിലേക്ക് പോയി. ആ സമയത്ത് എന്റെ ഭാരം നല്ലോണം കുറഞ്ഞു. ഏകദേശം ഒന്നര വര്‍ഷത്തോളം വളരെ മോശമായൊരു അവസ്ഥയിലൂടെയാണ് ഞാന്‍ പോയി കൊണ്ടിരുന്നത്. ആ സമയത്താണ് ഭാരം കുറഞ്ഞത്. അതില്‍ നിന്നും മുക്തയായി വന്നപ്പോള്‍ യോഗ തുടങ്ങി. യോഗ ചെയ്ത് തുടങ്ങിയതോടെ ഞാന്‍ ഓക്കെയായി.

പക്ഷേ ഷൂട്ടിങ്ങും മറ്റ് തിരക്കുകളുമൊക്കെ വന്നതോടെ അത് കൃത്യമായി ഫോളോ ചെയ്യാന്‍ സാധിക്കാതെയായി. രണ്ട് വര്‍ഷമായി യോഗയും ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ വര്‍ക്കൗട്ടും ചെയ്യുന്നില്ല, ഭക്ഷണവും ശ്രദ്ധിക്കുന്നില്ല. ഇതോടെ ശരീരത്തിന്റെ പലയിടത്തും ഫാറ്റ് ചാടി വരാന്‍ തുടങ്ങി. മാത്രമല്ല വസ്ത്രങ്ങളൊന്നും ഇടാനും സാധിക്കുന്നില്ല. സാരി ഉടുക്കുമ്പോള്‍ വടിവൊത്ത ശരീരം കിട്ടുന്നില്ല. വണ്ണം വെച്ച് തുടങ്ങിയല്ലോ എന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അതെന്നെ ഭയങ്കരമായിട്ട് ബാധിച്ചു.

ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടല്ല, പക്ഷേ ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ പലതരം വസ്ത്രങ്ങള്‍ ഇടേണ്ടി വരും. അത് ചേരാതെ വരുന്നത് പോലെ തോന്നി. ഇതെല്ലാം ഓരോരുത്തരുടെയും ചിന്തകള്‍ക്ക് അനുസരിച്ചാണ്. എനിക്കൊരു സാരിയുടെ ബ്രാന്‍ഡുണ്ട്. അതിന്റെ പ്രൊമോഷനൊക്കെ ഞാന്‍ തന്നെ ചെയ്യാറുണ്ട്. അപ്പോള്‍ കുറച്ച് ഭംഗിയോടെ ഇരിക്കണമെന്ന് ചിന്തിച്ചു. മാത്രമല്ല ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ആര്യ പറയുന്നു.

സ്ഥിരമായി ജിമ്മില്‍ പോവാനൊന്നും സാധിക്കാതെ വന്നതോടെ താന്‍ ഓണ്‍ലൈനിലൂടെ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് ആര്യയിപ്പോള്‍ പറയുന്നത്. അതെങ്ങനെയാണെന്നും ഏത് രീതിയിലാണ് ചെയ്യേണ്ടതെന്നുമൊക്കെ വീഡിയോയില്‍ നടി വിശദമായി തന്നെ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top