Connect with us

സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ;ആ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു!

Malayalam

സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ;ആ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു!

സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ;ആ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു!

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെയും മക്കൾ ഇപ്പോൾ സിനിമയിലേക്ക് കാലെടുത്തുവെക്കുകയാണ്.മലയാളി പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേക്ക് കടന്നു വന്ന താരമാണ്
അര്‍ജുന്‍ അശോകന്‍.ഇപ്പോളിതാ അച്ഛനെ പോലെ താടി വളർത്തുന്നതിൽ തനിക്ക് നേരിടേണ്ടി വന്ന ചില സംഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് അർജുൻ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘താടി കൊണ്ട് ഗുണം മാത്രമല്ല, ദോഷവും ഉണ്ടായിട്ടുണ്ട്. ബികോമിന് അഡ്മിഷന്‍ എടുക്കാന്‍ ഒരു കോളജില്‍ പോയി. അവിടെ ഫോര്‍മല്‍ ഡ്രസ് വേണമെന്നൊക്കെ നിയമമുണ്ടെന്ന് നമുക്കറിയില്ലല്ലോ. ടീഷര്‍ട്ടും ജീന്‍സുമൊക്കെയിട്ടു പോയ എന്നെ കണ്ട പാടേ പ്രിന്‍സിപ്പല്‍ വിളിച്ചു ഫയര്‍ ചെയ്തു. ‘സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ…’ അവിടെ അഡ്മിഷന്‍ വേണ്ടെന്നു വച്ച് അപ്പോള്‍ തന്നെ ഇറങ്ങിപ്പോന്നു.’

‘പഠിച്ച കോളജിലും ചെറിയൊരു സംഭവം നടന്നു. ‘അമ്പാടി ടാക്കീസി’നു വേണ്ടി താടി വളര്‍ത്തിയത് അച്ചടക്കപ്രശ്‌നമായി. ഇന്റേണല്‍ പരീക്ഷ എഴുതുന്നതിനു വരെ താടി തടസ്സമായി. ഇക്കഴിഞ്ഞ വര്‍ഷം അതേ കോളജിലെ കോളജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി വിളിച്ചു. ‘ഇപ്പോഴും താടിയുണ്ട്, വന്നാല്‍ പ്രശ്‌നമാകുമോ’ എന്നുചോദിച്ച് ഞാന്‍ ട്രോളി. എങ്കിലും സന്തോഷത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.’ വനിതയുമായുള്ള അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

അച്ഛൻ ഹരിശ്രീ അശോകൻ വഴിയാണ് മലയാള സിനിമയിൽ അർജുൻ കാലെടുത്തു വെച്ചതെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. 2012-ൽ അദ്ദേഹം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്‌തത്.ആദ്യം ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് എത്തിയതെങ്കിലും പിന്നീട് പ്രധാന കഥാപാത്രങ്ങൾ ചെയ്ത് അർജുൻ മലയാളികളുടെ മനസ്സിൽ വ്യക്തമായ സ്ഥാനം നേടി.‘പറവ’യിലും ‘വരത്തനി’ലും സൈഡ് റോളില്‍ ഒതുങ്ങിയെങ്കിലും ‘ബിടെക്കി’ലെയും ‘ഉണ്ട’യിലെയും മുഴുനീള കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹരിശ്രീ അശോകനെപ്പോലെ സനിമയിൽ സജീവമായ താരമാണ് അ‍ർജുൻ അശോകൻ. കഴിഞ്ഞ ഡിസംബർ രണ്ടിനായിരുന്നു അ‍ർജുൻ അശോകൻ്റെ വിവാഹം. നിഖിത ഗണേഷിനെയാണ് അർജുൻ വിവാഹം ചെയ്തത്. ഒൻപത് വർഷത്തെ പ്രണയ സാഫല്യത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.തൻ്റെ ഒമ്പത് വർഷം നീണ്ട് നിന്ന പ്രണയത്തിന് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും ഒരിക്കലും വിചാരിക്കാത്ത സമയത്ത് ആണ് പ്രണയത്തിൽ നിന്നും വിവാഹത്തിലേക്ക് കടക്കേണ്ടി വന്നത് എന്നും അർജുൻ പറഞ്ഞിരുന്നു.

arjun ashokan about his bad experience

More in Malayalam

Trending

Recent

To Top