Connect with us

ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ;ഹൈദരാബാദിൽ പോലീസെടുത്ത നടപടിയോട് പ്രതികരണവുമായി സുരഭി ലക്ഷ്മി!

Malayalam

ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ;ഹൈദരാബാദിൽ പോലീസെടുത്ത നടപടിയോട് പ്രതികരണവുമായി സുരഭി ലക്ഷ്മി!

ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ;ഹൈദരാബാദിൽ പോലീസെടുത്ത നടപടിയോട് പ്രതികരണവുമായി സുരഭി ലക്ഷ്മി!

ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസെടുത്ത നടപടിയോട് പ്രതികരണവമായി രംഗത്തെത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ചിന്തിക്കുന്നതെന്നും പ്രതികളെ കൈയ്യിൽ കിട്ടിയാൽ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി പറഞ്ഞു.

‘മനസിന് വല്ലാത്ത ഒരു സന്തോഷം! പൊലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പോൾ ചിന്തിക്കുന്നത്, ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ… ’

‘2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പൊലീസ് വെടിവെച്ചു കൊല്ലുന്നു, അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് പി സജ്നാർ ഇന്ന് 2019 കമ്മിഷണറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് സർ.’–സുരഭി കുറിച്ചു.

സിനിമ താരങ്ങളായ അല്ലു അര്‍ജുന്‍, സമാന്ത, ജൂനിയര്‍ എന്‍ടിആര്‍, തമിഴ് താരം വിശാല്‍ തുടങ്ങിയവര്‍ മുതല്‍ മലയാള താരങ്ങളായ അജു വര്‍ഗ്ഗീസ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ വരെയുള്ളവര്‍ പൊലീസ് നടപടിയെ അഭിനന്ദിച്ചു. ഭയമാണ് ഒരേയൊരു പ്രതിവിധിയെന്നായിരുന്നു സമാന്തയുടെ പ്രതികരണം. നീതി നടപ്പിലാക്കപ്പെട്ടുവെന്ന് അല്ലു അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ താരം നാഗാര്‍ജുനയും പൊലീസ് നടപടിയിലൂടെ നീതി നടപ്പിലായെന്ന് അഭിപ്രായപ്പെട്ടു.

ജൂ‍ഡ് ആന്റണി ജോസഫ്: ‘നിയമത്തെ ഭയം വേണം. പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും. വിചാരണയും ശിക്ഷയും നമ്മൾ കുറെ കണ്ടിട്ടുള്ളത്‌ കൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകൾ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളെ നോക്കാൻ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത്. ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത് . കർത്താവു വരെ ചാട്ടയെടുത്തു.’

പൊലീസ് എന്ന ചുരുക്കെഴുത്തിലെ ഒരോ അക്ഷരങ്ങളും എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ്. ഉച്ചത്തില്‍, വ്യക്തമായി എന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.എന്നാൽ നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമായതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ചേർന്നതല്ല, ഇവർ വധശിക്ഷയ്ക്ക് വിധിക്കപ്പെടേണ്ടവരാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷെ നീതിന്യായ വ്യവസ്ഥയിൽ വിചാരണ കൂടാതെ ഒരിക്കലും ചെയ്തു കൂടാത്തതാണ്. പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചാൽ അവരെ കാലിനു വെടിവച്ചിടാം, പകരം വെടിവച്ചു കൊല്ലുന്നത് നീതിന്യായ വ്യവസ്ഥ പൊലീസിനെ ഏൽപിക്കുന്നതിനു തുല്യമാകും. ജനങ്ങൾ ഒരു പക്ഷെ അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും പാടില്ലാത്തതാനിന്നും റിട്ട. ജ‍ഡ്ജി കെമാൽ പാഷ പ്രതികരിച്ചു.

surabhi lekshmi facebook post

Continue Reading
You may also like...

More in Malayalam

Trending

Recent

To Top