അരവിന്ദ് സ്വാമിക്ക് മലയാളത്തില്‍ മൂന്നാമൂഴം, ഇത്തവണ മലയാളത്തിന്റെ സൂപ്പർതാരം അരവിന്ദ് സ്വാമിയെ രക്ഷിക്കുമോ
Published on
അരവിന്ദ് സ്വാമിക്ക് മലയാളത്തില്‍ മൂന്നാമൂഴം, ഇത്തവണ മലയാളത്തിന്റെ സൂപ്പർതാരം അരവിന്ദ് സ്വാമിയെ രക്ഷിക്കുമോ
അരവിന്ദ് സ്വാമിക്ക് മലയാളത്തില്‍ മൂന്നാമൂഴം, ഇത്തവണ മലയാളത്തിന്റെ സൂപ്പർതാരം അരവിന്ദ് സ്വാമിയെ രക്ഷിക്കുമോ
യോദ്ധാവായും,കര്‍ഷകനായും,സ്ത്രൈ ണഭാവുള്ള പുരുഷനായും മമ്മൂട്ടി നാലോളം ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ബ്രമ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ വിവിധ ഭാഷകളില്‍ നിന്നായി എണ്‍പതോളം താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. നാല് ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന മാമാങ്കത്തിന്‍റെ രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടിയോടൊപ്പം അരവിന്ദ് സ്വാമിയും ജോയിന്‍ ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.ശക്തവും കരുത്തുറ്റതുമായ ത്രസിപ്പന്‍ വേഷമാണ് മാമാങ്കത്തില്‍ അരവിന്ദ് സ്വാമിയെ കാത്തിരിക്കുന്നത്.മലയാളത്തില്‍ അരവിന്ദ് സ്വാമിക്കിത് മൂന്നാംമൂഴമാണ്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ‘ഡാഡി ,ഭരതന്‍ ടച്ചില്‍ വന്ന ‘ദേവരാഗം’എന്നിവയാണ് അരവിന്ദ് സ്വാമിയുടെ മുന്‍ മലയാളം ചിത്രങ്ങള്‍. മമ്മൂട്ടിയോടോപ്പവും അരവിന്ദ് സ്വാമിക്ക് മൂന്നാംമൂഴമാണ്.’ദളപതി, പുതയല്‍’ എന്നീ രണ്ടു തമിഴ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അരവിന്ദ് സ്വാമിയും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത്.
നിലവില്‍ മണിരത്നം ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അരവിന്ദ് സ്വാമി.സിനിമയിലേക്കുള്ള രണ്ടാം വരവില്‍ അരവിന്ദ് സ്വാമിക്ക് ലഭിക്കുന്നത് മുഴുവന്‍ കിടിലന്‍ വേഷങ്ങളാണ്.മമ്മൂട്ടിയുടെ ഭാസ്ക്കര്‍ ഒരു റാസ്ക്കലിന്‍റെ റിമേക്കില്‍ നായകനാവുന്നതും അരവിന്ദ് സ്വാമിയാണ്.
Continue Reading
You may also like...
Related Topics:
