Connect with us

35 കഴിഞ്ഞതില്‍ പ്രശ്‌നമില്ല, വിവാഹം നടക്കാത്തതില്‍ സങ്കടവും ഇല്ല! ഈ സൗന്ദര്യത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ട്; അനുഷ്‌ക പറയുന്നു…..

Malayalam Breaking News

35 കഴിഞ്ഞതില്‍ പ്രശ്‌നമില്ലെന്ന് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി. തനിക്ക് 35 വയസ്സ് കഴിഞ്ഞതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും താരം പറയുന്നു. വിവാഹം നടക്കാത്തതിലും തനിക്ക് സങ്കടമില്ലെന്നും അനുഷ്‌ക തുറന്നു പറഞ്ഞു.

35 വയസ്സിലും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. ആ രഹസ്യം അനുഷ്‌ക തന്നെ തുറന്നു പറയുകയാണ്.. എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് സൗന്ദര്യത്തിന് പിന്നിലെ രഹസ്യമായി താരം പറയുന്നത്.

2009ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബ്ലസ്റ്റര്‍ ചിത്രം അരുന്ധതിയിലൂടെയാണ് അനുഷ്‌ക ശ്രദ്ധേയമാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും 2015ല്‍ പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബാഹുബലിയിലൂടെയാണ് അനുഷ്‌ക ആരാധകരുടെ കണ്ണിലുടക്കുന്നത്. അനുഷ്‌ക മാത്രമല്ല ചിത്രത്തിലെ നായകന്‍ പ്രഭാസും അനുഷ്‌കയ്‌ക്കൊപ്പം ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചു. ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക പ്രഭാസ് കോമ്പോയും പ്രണയവും സിനിമയ്ക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു.

ബാഹുബലിയിലൂടെ പ്രഭാസ്-അനുഷ്‌ക താരജോഡികള്‍ ജനശ്രദ്ധ നേടിയതോടെ ഇരുവരെയും പ്രനുഷ്‌ക എന്ന പേരില്‍ ആരാധകര്‍ വിളിക്കാന്‍ തുടങ്ങി. പിന്നീട് നിരവധി അവാര്‍ഡ് നിശകളിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരുമായുള്ള പ്രണയം ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അടുത്തിടെ അനുഷ്‌കയുടെ വിവാഹത്തെ കുറിച്ച് താരത്തിന്റെ അമ്മ രംഗത്തെത്തിയിരുന്നു. അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണെന്നും താരത്തിന്റെ അമ്മ പറഞ്ഞിട്ടുണ്ട്. പ്രഭാസിനെ പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് പ്രഫുല്ല ഷെട്ടി പറഞ്ഞത്.

Anushka Shetty about her beauty

More in Malayalam Breaking News

Trending

Recent

To Top