Connect with us

ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്; എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി , തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല; കുറിപ്പ്

Malayalam

ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്; എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി , തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല; കുറിപ്പ്

ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്; എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി , തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല; കുറിപ്പ്

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു ഇന്നേ കോടതിയിൽ നിന്നും നേരിട്ടത് . കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ല ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി

ഇപ്പോഴിതാ ഉണ്ണിമുകുന്ദനെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്. എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി ,തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല. തെറ്റ് ചെയ്തെങ്കിൽ എതൊരാളെയും പോലെ ഉണ്ണിയും ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം എന്ന് അടിവരയിട്ടു തന്നെ പറയുന്നു.!! 2017ൽ നടന്ന കേസാണിതെന്നാണ് മനസ്സിലാക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് കേസ്. ചില ഓൺലൈൻ മാധ്യമങ്ങൾ തലക്കെട്ട് നല്കും പോലെ പീഡിപ്പിച്ചുവെന്നോ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നോ അല്ല കേസ്. അതെന്തായാലും കേസ് കേസിൻ്റെ വഴിക്ക് പോകട്ടെ.

പക്ഷേ പറയേണ്ട മറ്റൊരു കാര്യമുണ്ട്. അവർ ഉന്നയിച്ച ആരോപണം റിയലോ ഫാബ്രിക്കേറ്റഡോ ആയിക്കോട്ടെ . അത് എന്താണെന്ന് കോടതി തീരുമാനിക്കും. പക്ഷേ പ്രശ്നം അതല്ല .ഉണ്ണിയുടെ അഡ്വക്കേറ്റ് എന്തോ കൈക്കൂലി കേസിൽ ഉൾപ്പെട്ട ഒരാളാണ്. അയാളുടെ ക്രെഡിബിലിറ്റിക്ക് നിലവിൽ കോടതി വില കല്പ്പിക്കുന്നില്ല. കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിച്ചു കൊണ്ട് പരാതിക്കാരി ഒപ്പിട്ട് കൊടുത്തു എന്ന് പറയുന്ന രേഖകൾ വ്യാജമാണ് എന്നാണ് പരാതിക്കാരിയുടെ വക്കീൽ കോടതിയിൽ ബോധിപ്പിച്ചതും അത് ശരിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതും. അങ്ങനെയെങ്കിൽ വ്യാജ രേഖ ചമക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നൊക്കെയുള്ള വകുപ്പുകൾ ഇതിൽ ഉൾപ്പെടും.

അതായത് ആ സ്ത്രീ നല്കിയ കേസ് ഒരു ഫേക്ക് accussation ആയാൽപ്പോലും ഒത്തുതീർപ്പാക്കൽ രേഖകൾ വ്യാജമാണെന്നത് ഓൺ റിക്കോർഡ് അല്ലേ? ഒരു വ്യാജ ആരോപണത്തെ തറപറ്റിക്കാൻ മറ്റൊരു വ്യാജ രേഖ ഹാജരാക്കൽ കോടതിയെ പറ്റിക്കൽ ആവുമല്ലോ? എന്തായാലും സത്യം പുറത്തുവരട്ടെ! യഥാർത്ഥ വിശ്വാസിക്കൊപ്പമാണ് അയ്യപ്പസ്വാമി എന്നും നില്ക്കുക.അതിനാൽ തന്നെ ഇതിൻ്റെ നെല്ലും പതിരും അയ്യപ്പസ്വാമി വെളിയിൽ കൊണ്ടുവരിക തന്നെ ചെയ്യും. സത്യം പുറത്ത് വരുന്നത് വരെ ഉണ്ണിയെ വിശുദ്ധനാക്കി വെള്ളപ്പൂശാനും നില്ക്കുന്നില്ല;

കരിവാരിത്തേയ്ക്കാനും മുതിരുന്നില്ല. എന്തായാലും ഇവിടുത്തെ പ്രബുദ്ധ ബുജികൾ ചെയ്യുന്നത് പോലെ ഒരാളുടെ പാർട്ടിയും നിലപാടും ചായ്വും നോക്കി കമൽ, അലൻസിയർ, വിനായകൻ ,മുൻ MLA പി.കെ.ശശി എന്നിവർക്ക് പ്രത്യക്ഷമായും പരോക്ഷമായും സപ്പോട്ട കൊടുക്കാനും ദിലീപ്, വിജയ് ബാബു, ഉണ്ണി തുടങ്ങിയവരെ മാത്രം വലിച്ചു കീറാനും മുതിരില്ല. സത്യം പുറത്ത് വരട്ടെ!

More in Malayalam

Trending

Recent

To Top