Connect with us

‘ആ ഷര്‍ട്ട് ലേലത്തിന് വെച്ചാല്‍ തന്നെ കിട്ടും കോടികള്‍’; എയര്‍ഹോസ്റ്റസിന്റെ യൂണിഫോമില്‍ ഓട്ടോഗ്രാഫ് നല്‍കി ‘ആനിമല്‍’ താരങ്ങള്‍

Social Media

‘ആ ഷര്‍ട്ട് ലേലത്തിന് വെച്ചാല്‍ തന്നെ കിട്ടും കോടികള്‍’; എയര്‍ഹോസ്റ്റസിന്റെ യൂണിഫോമില്‍ ഓട്ടോഗ്രാഫ് നല്‍കി ‘ആനിമല്‍’ താരങ്ങള്‍

‘ആ ഷര്‍ട്ട് ലേലത്തിന് വെച്ചാല്‍ തന്നെ കിട്ടും കോടികള്‍’; എയര്‍ഹോസ്റ്റസിന്റെ യൂണിഫോമില്‍ ഓട്ടോഗ്രാഫ് നല്‍കി ‘ആനിമല്‍’ താരങ്ങള്‍

അനിമല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്‌ലൈറ്റ് യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം. ഗീതാ ഛേത്രിയെന്ന എയര്‍ഹോസ്റ്റസും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘അനിമല്‍’ സിനിമയിലെ താരങ്ങളായ ഗീതാ ഛേത്രിയ്ക്ക് യൂണിഫോമില്‍ ഓട്ടോഗ്രാഫ് നല്‍കിയിരിക്കുകയാണ് താരം.

നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട ആകാശവും വിമാനവും എന്നാണ് ഗീത ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്ക് അടികുറിപ്പ് നല്‍കിയിരിക്കുന്നത്. അനിമല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ ഫ്‌ലൈറ്റ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ ഷര്‍ട്ട് ലേലത്തിന് വെച്ചാല്‍ കോടികള്‍ കിട്ടും എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ ‘അനിമല്‍’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ചിത്രം സ്ത്രീ വിരുദ്ധതയെയും ടോക്‌സിക് മസ്‌കുലിനിറ്റിയെയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. അതേസമയം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും മറ്റും വളരെ കയ്യടക്കത്തോടെയും മികവോട് കൂടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

കൂടാതെ കളക്ഷനിലും മികച്ച നേട്ടമാണ് അനിമല്‍ സ്വന്തമാക്കിയിരിക്കുന്നത്. 860 കോടി രൂപയാണ് ചിത്രം ഇതുവരെ ബോക്‌സ്ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്!റോയ്, ബാബ്‌ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

More in Social Media

Trending

Recent

To Top