Connect with us

അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം!!

Malayalam

അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം!!

അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം!!

അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം വരുന്നതോടെ ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസമാകുമെന്നു കണക്കുകൂട്ടൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുമ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ യുഎസിൽ സ്ഥിരജോലിക്കും അതിലൂടെ നിയമപരമായി നിലനിൽക്കുന്ന കുടിയേറ്റത്തിനും സാധ്യത . ഗ്രീൻ കാർഡി’നു കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദേശികൾക്കും ഇതിൽ ഭൂരിഭാഗം വരുന്ന ഇന്ത്യൻ പ്രഫഷനലുകൾക്കും ആശ്വാസം പകരുന്ന നടപടിയാണിത്

സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീൻ കാർഡുകളിൽ വിദഗ്ധ തൊഴിലാളികൾക്കു നൽകി വരുന്ന നിലവിലെ വിഹിതമായ 12%, 57% വരെ ഉയരാൻ പുതിയ നീക്കം സഹായകരമാകുമെന്നാണു വിലയിരുത്തൽ. കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ഇംഗ്ലിഷ് നൈപുണ്യം ഉറപ്പാക്കാനും സിവിക്സ്(പൗരബോധം) സംബന്ധിച്ച പരീക്ഷ പാസാകുന്നതും പരിഷ്കരിച്ച ഇമിഗ്രേഷൻ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം ഇമിഗ്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ട്രംപ് മുന്നിൽവയ്ക്കുന്ന പരിഷ്കാരങ്ങൾക്ക് യുഎസ് ജനപ്രതിനിധിസഭയുടെ അംഗീകാരം ഉടൻ ലഭിക്കാൻ ഇടയില്ലെന്നാണു വിലയിരുത്തൽ. പ്രതിപക്ഷമായ ഡമോക്രാറ്റുകളുമായി രാഷ്ട്രീയമായി ട്രംപിനുള്ള അകൽച്ചയാണ് ഇതിനു കാരണം. 54 വർഷം മുൻപാണ് യുഎസിൽ ഇമിഗ്രേഷൻ ചട്ടങ്ങളിൽ കാര്യമായ പരിഷ്കരണം നടത്തിയത്

യോഗ്യത അടിസ്ഥാനമാക്കുന്ന ഇമിഗ്രേഷൻ രീതിയാണ് ഉണ്ടാകേണ്ടത്. പ്രായം, അറിവ്, ജോലി സാധ്യതകൾ, പൗരബോധം തുടങ്ങിയവ അടിസ്ഥാനമാക്കി നിയമപരമായ സ്ഥിര താമസ അവസരമാണ് നൽകേണ്ടതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നടപ്പിലിരിക്കുന്ന ഇമിഗ്രേഷൻ സംവിധാനത്തിലെ യുക്തിഹീനമായ നിയമങ്ങളിലെ പാളിച്ചമൂലം ലോകത്തെ മികച്ച കോളജുകളിൽനിന്ന് കാസ്ലിൽ ഒന്നാമതായി ബിരുദം നേടിയ ഒരു വിദ്യാർഥിക്കോ ഡോക്ടർക്കോ ഗവേഷകനോ മുൻഗണന നൽകാനാകുന്നില്ല. അതിവിദ്ഗ്ധരാണെങ്കിലും യുഎസ് ഇമിഗ്രേഷൻ ചട്ടങ്ങളിലെ പ്രശ്നങ്ങൾ കാരണം ജീവനക്കാരെ നിലനിർത്താനാകാത്തതിനാൽ പല കമ്പനികളും യുഎസ് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ഓഫിസുകൾ മാറ്റുന്ന സ്ഥിതിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ പുതിയ നീക്കം ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ ആയിരക്കണക്കിന് എച്ച്–1ബി വീസക്കാർക്കു പ്രയോജനകരമാകുമെന്ന വിലയിരുത്തലാണുള്ളത്. ഇതിൽ ഭൂരിഭാഗവും പത്തുവർഷത്തോളമായി ഗ്രീൻ കാർഡിനുള്ള കാത്തിരിപ്പിലാണ്.

യുഎസിൽ കുടിയേറിയവരിൽ 12 ശതമാനത്തിനു മാത്രമാണ് മെരിറ്റ് അടിസ്ഥാനത്തിലോ അവരുടെ വൈദഗ്ധ്യം കാരണമോ അവസരം ലഭിച്ചതെന്ന് പറഞ്ഞ ട്രംപ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഇത് അറുപതോ, എഴുപതോ ചില രാജ്യങ്ങളിൽ 75 ശതമാനമോ ആണെന്നും ചൂണ്ടിക്കാട്ടി.

അതിവിദഗ്ധ കുടിയേറ്റക്കാർക്ക് 12ൽനിന്ന് 57 ശതമാനത്തിലേക്ക് ഗ്രീൻ കാർഡിന് അവസരം ഒരുക്കുന്നതിനൊപ്പം അത് അതിലും ഉയർത്താനാകുമോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിനൊപ്പം പുതുതായെത്തുന്നവരുടെ പങ്കാളികൾക്കും മക്കൾക്കും ഗ്രീൻ കാർഡ് നൽകുന്നതിൽ പരിഗണന ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി

വിദേശ പൗരന്മാർക്ക് അമേരിക്കയിൽ താൽക്കാലികമായി ജോലി ചെയ്യാൻ നൽകുന്ന അനുമതിയാണ് എച്ച് 1ബി വീസ. അമേരിക്കയിലെ തൊഴിൽദാതാക്കൾക്ക് വിദഗ്ധ ജോലികളിൽ മറ്റു രാജ്യക്കാരെ നിയോഗിക്കാനുളള അനുമതിയാണിത്. 3 മുതൽ 6 വർഷം വരെയാണ് ഇത്തരം വീസയുടെ കാലാവധി. ഇത്തരത്തിൽ ഒരു ജീവനക്കാരനെ അമേരിക്കയിൽ എത്തിച്ചാൽ ഒരു പ്രോജക്റ്റ് തീരുമ്പോൾ മറ്റൊരു പ്രോജക്റ്റിലേക്ക് മാറ്റാനുള്ള അവസരമുണ്ടായിരുന്നെങ്കിലും അടുത്തിടെ അമേരിക്കയിലെ പൗരത്വ കുടിയേറ്റ സേവന വകുപ്പ്(യുഎസ്‌സിഐ‌എസ്) ഇത് തടഞ്ഞതോടെ പ്രോജക്റ്റ് മാറുന്നത് അനുസരിച്ച് എച്ച് 1ബി വീസയ്ക്കായി പുതിയതായി അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. 
ഇന്ത്യയിലും മറ്റും നിന്നെത്തുന്ന നൂറുകണക്കിന് ജീവനക്കാർക്ക് പ്രോജക്റ്റ് നഷ്ടമായാൽ പിന്നീട് മൂന്നു മുതൽ പത്തുവർഷം വരെ അമേരിക്കയിൽ തൊഴിലിനായി പ്രവേശിക്കാനാകാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതും. അമേരിക്കയിൽ സ്ഥിരമായി ജോലിയെടുക്കാനുള്ള അവസരമാണു ഗ്രീൻകാർഡ് നൽകുന്നത്.

അമേരിക്കയിലെ പൗരത്വ കുടിയേറ്റ സേവന വകുപ്പ് ഇതിനായി പെർമനന്റ് റസിഡന്റ് കാർഡ് എന്ന സ്ഥിര താമസ കാർഡ് നൽകും. ഈ കാർഡാണ് ‘ഗ്രീൻ കാർഡ്’ എന്ന് അറിയപ്പെടുന്നത്.

America immigration

More in Malayalam

Trending

Recent

To Top