Connect with us

തെലുങ്ക് സിനിമാ താരം ചന്ദ്രമോഹന്‍ അന്തരിച്ചു

News

തെലുങ്ക് സിനിമാ താരം ചന്ദ്രമോഹന്‍ അന്തരിച്ചു

തെലുങ്ക് സിനിമാ താരം ചന്ദ്രമോഹന്‍ അന്തരിച്ചു

പ്രശസ്ത തെലുങ്ക് സിനിമാ താരം ചന്ദ്രമോഹന്‍(82)അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹില്‍സിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ടോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചന്ദ്രമോഹന് അന്ത്യാഞ്ജലി നേര്‍ന്ന് എത്തിയിരുന്നു.

തെലുങ്ക് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു മല്ലമ്പള്ളി ചന്ദ്രമോഹന്‍ .1966ല്‍ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്രമോഹന്‍. നന്ദി പുരസ്‌കാരം അടക്കം അനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഓക്‌സിജനാണ് ചന്ദ്രമോഹന്റെ അവസാന ചിത്രം.

1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ജലന്ധരയാണ് ഭാര്യ. രണ്ട് പെണ്‍മക്കളാണ്. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 13ന് തിങ്കളാഴ്ച നടക്കും.

More in News

Trending

Recent

To Top