Tamil
‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്;രൂക്ഷ വിമര്‍ശനവുമായി തമിഴ് ബിഗ് ബോസ് വിവാദ നായിക മീര!
‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്;രൂക്ഷ വിമര്‍ശനവുമായി തമിഴ് ബിഗ് ബോസ് വിവാദ നായിക മീര!
നടി തൃഷ കൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് ബിഗ് ബോസ് വിവാദ നായിക മീര. തൃഷ തന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു.
‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാല്‍ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
തന്റെ ബ്ലോഗില്‍ വിവാദപരമായ കുറിപ്പുകള്‍ പങ്കുവച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആള്‍കൂടിയാണ് മീര മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ഥിയായിരുന്ന മീര, മറ്റൊരു മത്സരാര്‍ഥിയായിരുന്ന നടന്‍ ചേരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കുകയും ചെയ്തു.
about trisha