Connect with us

ഒൻപത് ശസ്ത്രക്ക്രീയക്കൊടുവിൽ ഒരു വശം തളർന്നു! പിന്നെ യാതനകൾ.. ഇപ്പോൾ നടന്ന് തുടങ്ങി..പ്രേക്ഷകരുടെ പ്രീയ നടി ജീവിതത്തിലേക്ക് !

Malayalam

ഒൻപത് ശസ്ത്രക്ക്രീയക്കൊടുവിൽ ഒരു വശം തളർന്നു! പിന്നെ യാതനകൾ.. ഇപ്പോൾ നടന്ന് തുടങ്ങി..പ്രേക്ഷകരുടെ പ്രീയ നടി ജീവിതത്തിലേക്ക് !

ഒൻപത് ശസ്ത്രക്ക്രീയക്കൊടുവിൽ ഒരു വശം തളർന്നു! പിന്നെ യാതനകൾ.. ഇപ്പോൾ നടന്ന് തുടങ്ങി..പ്രേക്ഷകരുടെ പ്രീയ നടി ജീവിതത്തിലേക്ക് !

ഏറെ നാളായി മിനിസ്ക്രീൻ ആരാധകരുടെയുള്ളിൽ‌ നോവായിരുന്നു ട്യൂമർ ബാധിച്ച് ചികിത്സയിലിരുന്ന നടി ശരണ്യ ശശിയുടെ അവസ്ഥ. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ് ഏതാണ്ട് തളർന്ന അവസ്ഥയിലായി പോയിരുന്ന താരം എപ്പോൾ ചെറുതായെങ്കിലും നടന്നു തുടങ്ങിയിരിക്കുകയാണ്.

രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം ഇപ്പോൾ ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മകളുടെ മുഖത്ത് നിന്ന് ഏറെ നാളായി നഷ്ടപ്പെട്ട പ്രസരിപ്പും ഉന്മേഷവും തിരിച്ചു വന്ന സന്തോഷമാണ് ശരണ്യയുടെ അമ്മ ​ഗീതയ്ക്കും പങ്കുവയ്ക്കാനുള്ളത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്.തുടര്‍ന്ന് ചികിത്സ ആരംഭിച്ചു.ഇതിനിടെ ശരണ്യയുടെ ഒരു ഭാഗം തളര്‍ന്ന് പോവുകയും
ശരണ്യയ്ക്ക് ഒപ്പം അമ്മ ഗീതയും ഉണ്ട്.ശരണ്യയ്ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും അമ്മ ഗീത നന്ദി പറയുന്നുണ്ട്.ശരണ്യയെ ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു.ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കും.ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും.ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്.അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാത്തത്.ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്.സിനിമ-സീരിയല്‍-സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട്,അവരെ നന്ദിയോടെ ഓര്‍ക്കുന്നു.-ശരണ്യയുടെ അമ്മ പറയുന്നു.

​”കോതമം​ഗലം നെല്ലിക്കുഴി പീസ് വാലി ആശുപത്രിയിലാണ് ശരണ്യയുടെ ഫിസിയോ തെറാപ്പി നടക്കുന്നത്. ഇവിടെ സൗജന്യമായാണ് ചികിത്സ. സീമ ജി നായർ ഇടപെട്ടാണ് ഇവിടെ എത്തിക്കുന്നത്. ഏതാണ്ട് രണ്ടര മാസമായി ചികിത്സയിലാണ്. ഈ ശനിയാഴ്ച്ച ഡിസ്ചാർജാവാൻ‌ പോവുന്നു. ഇങ്ങോട്ട് കൊണ്ടു വരുമ്പോൾ നടക്കാനൊന്നും പറ്റുമായിരുന്നില്ല. തളർന്ന നിലയിലാണ് ഇവിടെയെത്തുന്നത്.

ശ്രീചിത്രയിലാണ് ട്യൂമറിന്റെ ചികിത്സ നടക്കുന്നത്. ഏപ്രിലിൽ ലോക്ഡൗണ്‍ സമയത്താണ് ഒരു മേജർ സർജറി കഴിഞ്ഞത്. അതവളുടെ ഒമ്പതാമത്തെ ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഏതാണ്ട് തളർന്ന അവസ്ഥയിലായിരുന്നു. അത് കഴിഞ്ഞപ്പോൾ വലതു വശം തളർന്നു. മാനസികമായും അവൾ വല്ലാതെ തളർന്നിരുന്നു. ഫിസിയോ തെറാപ്പിക്കായി ഇവിടെ എത്തിയതിൽ പിന്നെയാണ് അവൾക്ക് മാറ്റങ്ങൾ കാണുന്നത്. ഇപ്പോൾ ചെറുതായി നടന്നു തുടങ്ങി, ചിരിക്കാനും, നമ്മൾ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനുമൊക്കെ തുടങ്ങി. അവളുടെ മുഖത്ത് പ്രസരിപ്പും ഉന്മേഷവും ഒക്കെ വന്നു തുടങ്ങി. അതെന്നും അങ്ങനെ തന്നെ ദൈവം തന്നാൽ മതിയെന്നേയുള്ളൂ.

ഇനി തിരുവനന്തപുരത്ത് പോയി ട്യൂമറിന്റെ ബാക്കി ചികിത്സ തുടരണം. ചെക്കപ്പിന് ശേഷമേ എങ്ങനെയാണ് ബാക്കി ചികിത്സയെന്ന് തീരുമാനിക്കാനാവൂ. ഒന്നും നമുക്ക് പ്രവചിക്കാനാവില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൈയ്യിൽ ഏൽപ്പിച്ച് മുന്നോട്ട് പോവുകയാണ്. അവസാനം വരെ അവളുടെ സ്വന്തം കാര്യം സ്വയം ചെയ്യാനുള്ള പ്രാപ്തി അവൾക്ക് കൊടുക്കണേ എന്ന് മാത്രമേ പ്രാർഥനയുള്ളൂ.

അതിന് കഴിയാത്ത അവസ്ഥ നമ്മൾ അനുഭവിച്ചതാണ്. മലമൂത്ര വിസർജനം വരെ കിടന്ന കിടപ്പിലാവുന്ന അവസ്ഥ വളരെ വിഷമം പിടിച്ച കാര്യമാണ്. കിടക്കേണ്ടി വരുന്ന ആൾ അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോൾ അവളുടെ കാര്യങ്ങൾ ചെറുതായെങ്കിലും സ്വയം ചെയ്യാമെന്ന നിലയിലായിട്ടുണ്ട്. ഒറ്റക്ക് ബാത്റൂമിൽ പോവാനാവും. ഭക്ഷണം ഇത്ര നാളും വാരികൊടുക്കുകയായിരുന്നു. ഇപ്പോൾ വലതു കൈയ്യുടെ ചലനശേഷി കുറേശേ തിരിച്ചു വന്നിട്ടുണ്ട്. സ്വന്തമായി ഭക്ഷണം കഴിച്ചു തുടങ്ങി”.​

ശരണ്യയുടെ കുടുംബത്തിന് യാതൊരു സാമ്പത്തിക ശേഷിയുമില്ല.അച്ഛനില്ല,സ്വന്തമായ വീടില്ല,രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ.ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം.ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്ത് എത്തിയത്.പിന്നീട് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായി.ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബെ മാര്‍ട്ട് 12,ആന്‍മരിയ കലിപ്പിലാണ് എന്നിവയാണ് ശരണ്യ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് ശരണ്യ അവസാനമായി അഭിനയിച്ചത്.

about sharanya

More in Malayalam

Trending

Recent

To Top