Connect with us

ഇതാണ് മോഹൻലാലിൻറെ ജിം ട്രെയിനർ ;യുവത്വം നിലനിർത്താനുള്ള ടെക്‌നിക്കുമായി മാർഷൽ!

Malayalam Breaking News

ഇതാണ് മോഹൻലാലിൻറെ ജിം ട്രെയിനർ ;യുവത്വം നിലനിർത്താനുള്ള ടെക്‌നിക്കുമായി മാർഷൽ!

ഇതാണ് മോഹൻലാലിൻറെ ജിം ട്രെയിനർ ;യുവത്വം നിലനിർത്താനുള്ള ടെക്‌നിക്കുമായി മാർഷൽ!

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്ക്കോവര്‍ വൈറലായിരുന്നു. കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും.കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും ശരീരഭാരം കുറച്ച് തീര്‍ത്തും പുതിയ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിന് ശേഷവും അദ്ദേഹം നിരന്തര പ്രയത്‌നത്താൽ നിലനിർത്തുകയായിരുന്നു.

വളരെപെട്ടെന്നാണ് ഈ ചിത്രങ്ങളൊക്കെ തന്നെ വൈറലായി മാറിയത്.ജിമ്മിൽ മോഹൻലാൽ വർക്ക്ഔട്ട് ചെയുന്ന വിഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സ്ഥാനം പിടിച്ചു.മൊഹല്ല ആരാധകർക്ക് അത് വലിയ ആഘോഷമായിരുന്നു.ലാലിന്റേതായി പുറത്തുവന്ന ഫോട്ടോകളിലും വീഡിയോകളിലും ഒരാളെ കൂടി കാണാം. താരത്തിന് ശരിയായ വർക്ക്ഔട്ട് മുറകൾ പറഞ്ഞുകൊടുക്കുന്ന ഒരു ചെറുപ്പക്കാരൻ. കൊച്ചിയിലെ പ്രമുഖ ജിം ട്രെയ്നറാണ് മാർഷൽ എന്ന ഈ ചെറുപ്പക്കാരൻ. ഗായകൻ വിജയ് യേശുദാസാണ് മാർഷലിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ക്ലയന്റുകളെ ആരോഗ്യപരമായ ജീവിതത്തിലേക്ക് നയിക്കുന്ന മാർഷൽ വിജയ് യേശുദാസിനെയും ഏറെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ കരുത്ത് നൽകുന്ന, ശരീരത്തെ കണ്ടീഷൻ ചെയ്യുന്ന പരിശീലനത്തിനാണ് മാർഷൽ പ്രധാനമായും ഊന്നൽ നൽകുന്നത്. പോസ്ച്ചർ കറക്ഷൻ, സ്ലിപ് ഡിസ്ക് എന്നിവയാണ് ഈ ട്രെയിനിംഗ് രീതി കൊണ്ട് മാർഷൽ പരിഹരിക്കുന്നത്. നിരന്തര യാത്ര മൂലവും മറ്റും തനിക്ക് ഉണ്ടായിരുന്ന സ്ലിപ് ഡിസ്ക് പ്രശ്നങ്ങൾ പരിഹരിച്ചത് മാർഷലാണെന്നും വിജയ് യേശുദാസ് പറയുന്നു. തന്റെ ഈ ട്രെയിനിംഗ് രീതി ഉപയോഗിച്ച് പ്രായത്തെ തടുത്ത് നിർത്താനും യൗവനം നിലനിർത്താനും സാധിക്കുമെന്ന് മാർഷൽ പറയുന്നു.

about marshal

More in Malayalam Breaking News

Trending

Recent

To Top