Connect with us

ആദ്യ തമിഴ് ചിത്രം സുരയാടലിൽ നിന്ന് കണ്ണൻ താമരക്കുളം വീണ്ടും തമിഴ് സിനിമയിലേക്കെത്തുമ്പോൾ!

Malayalam

ആദ്യ തമിഴ് ചിത്രം സുരയാടലിൽ നിന്ന് കണ്ണൻ താമരക്കുളം വീണ്ടും തമിഴ് സിനിമയിലേക്കെത്തുമ്പോൾ!

ആദ്യ തമിഴ് ചിത്രം സുരയാടലിൽ നിന്ന് കണ്ണൻ താമരക്കുളം വീണ്ടും തമിഴ് സിനിമയിലേക്കെത്തുമ്പോൾ!

ആദ്യകാലത്ത് ദൂരദർശൻ സീരിയലുകളിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു കണ്ണന്റെ തുടക്കം. നിരവധി മലയാളം, തമിഴ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് കണ്ണൻ താമരക്കുളം സ്വതന്ത്ര സംവിധായകനാകുന്നത്. സുരയാടൽ എന്ന തമിഴ് ചലച്ചിത്രമായിരുന്നു കണ്ണൻ താമരക്കുളം ആദ്യം സംവിധാനം ചെയ്തത്. പിന്നീട് മലയാളത്തിലും തമിഴിലും ചില ടി വി ചാനലുകൾ ക്ക് വേണ്ടി സീരിയലുകൾ സംവിധാനം ചെയ്തു.കണ്ണൻ താമരക്കുളത്തിന്റെ ആദ്യ മലയാള ചലച്ചിത്രം ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ ആണ്.

ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 2016ൽ ആടുപിലിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. അറുന്നൂറ് വർഷങ്ങൾക്കു മുൻപ് നടന്നതെന്ന് വിശ്വസിക്കപെടുന്ന മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ജയറാം, രമ്യ കൃഷ്ണൻ, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. 2017ൽ ജയറാം, ഉണ്ണിമുകുന്ദൻ, ആദിൽ ഇമ്പ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി അച്ചായൻസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഡി എൻ വി പി ക്രിയേഷൻസിന്റെ ബാനറിൽ സി കെ പത്മകുമാറാണ് ചിത്രം നിർമ്മിച്ചത്. 2018ൽ ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാണക്യതന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളചിത്രങ്ങൾക്കു പുറമെ തമിഴിൽ സുരയാടൽ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.ഇങ്ങനെ നാലു സിനിമകൾ കൂടി മലയാളത്തിൽ സംവിധാനം ചെയ്തു. പട്ടാഭിരാമനാണ് കണ്ണൻ സംവിധാനം ചെയ്ത അവസാന മലയാള സിനിമ. തമിഴിൽ രാജനാഗം എന്ന പേരിൽ ഒരു 3D സിനിമയുടെ പണിപ്പുരയിലാണ് കണ്ണൻ താമരക്കുളം.

തമിഴിലൂടെ തുടക്കം കുറിച്ച കണ്ണൻ താമരക്കുളം വളരെ നല്ല തുടക്കമാണ് കാഴ്ചവെച്ചത്. വളരെ അധികം സൂക്ഷ്മതയോടു കൂടിയാണ് ഓരോ ചിത്രവും ചെയുന്നത് .ആത്യ തമിഴ് ചിത്രമായ സൂരയാടൽ വളരെ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രകൂടെ ആയിരുന്നു.ചിത്രം വളരെ കുറഞ്ഞ ബജറ്റിൽ നവാഗതരെ വെച്ചാണ് ചെയ്തത് എന്നാൽ അതൊരു മികച്ച ചിത്രമായിരുന്നട്ടുപോലും മലയാളത്തിലേക്കെത്താനായി കണ്ണൻ താമരകുളം ഏറെ കഷ്ട്ടപെട്ടിട്ടുണ്ട്.നല്ല കഥകൾ കയ്യിലുണ്ടായിട്ടുപോലും ആരും തന്നെ ഏറ്റെടുക്കാതെ ആയപ്പോഴാണ് അദ്ദേഹത്തിനോട് ഒരു പ്രമുഖ നിർമാതാവ് ഒരു സീരിയൽ ബേസ് ചിത്രം ചെയ്യാൻ കണ്ണൻ
താമരകുളത്തോടു ആവിശ്യപെടുകയായിരുന്നു. വളരെ പെട്ടന്ന് കുറഞ്ഞ കുറഞ്ഞ ബജറ്റിൽ ചിത്രം ചെയ്തെങ്കിലും മികച്ച സാമ്പത്തിക ലാഭമുണ്ടാക്കിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വിരുദ്ധന്മാർ അത് അംഗീകരിച്ചില്ല.

ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ കൂടുതലായും വിമർശനത്തിന് ഇരയായത് കണ്ണൻ താമരകുളമാകും.കാരണം പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള എല്ലാം തന്നെ ചിത്രത്തിലുണ്ടായാൽ പോലും അത് സീരിയൽ ബേസ് ചിത്രമാണെന്ന് പേരാണ് തള്ളുകയായിരുന്നു.സീരിയൽ ചെയിത സംവിധായകൻ എന്നത് കൊണ്ട് തന്നെ അങ്ങനെ ഉള്ള ചിത്രങ്ങളാണിതെന്ന് പറയുകയാണ് ഒരുകൂട്ടം ബുജികൾ.

ശേഷം തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ അതെ ടീമിനൊപ്പം ആടുപ്പിലിയാട്ടം എന്ന ചിത്രം എടുത്തു. 2016 ൽ പുറത്തിറക്കിയ ഒരു ഹൊറർ കോമഡി മലയാള ചലച്ചിത്രം ആണ് ആട്പുലിയാട്ടം. ചിത്രത്തിൽ നടൻ ജയറാം ആണ് പ്രധാന വേഷത്തിൽ എത്തിയത്.വൻ താരനിരയായിരുന്നു നിരന്നത്.നൂറു ദിവസത്തോളം ചിത്രം ഓടുകയും ചെയിതു.ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടെ ആയിരുന്നു.കുട്ടികളും ഏറെ താല്പര്യത്തോടെ കണ്ട ഹൊറർ ചിത്രം കൂടെ ആയിരുന്നു ഇത്.ഈ സിനിമ വളരെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും സോഷ്യൽ മീഡിയയിലെ വിമർശകർക്ക് ഇതൊന്നും ദഹിച്ചില്ല എന്നതാണ് യാഥാർഥ്യം . പലപ്പോഴും തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിന്റെ പേരിൽ പലയിടത്തും പരാമർശിക്കപ്പെടുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിനു ശേഷം മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ജയറാം, പ്രകാശ് രാജ്, അമല പോൾ, ഉണ്ണി മുകുനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അച്ചായൻസ് എന്ന ഫുൾ ആൻഡ് ഫുള്ളി എന്റർടൈൻമെന്റ് മലയാളത്തിലെ പ്രമുഖ ബാനറിന്റെ നിർമ്മാണത്തിൽ സംവിധാനം ചെയ്തു. ആ സിനിമയും സാമ്പത്തികമായി വൻ വിജയം ആയിരുന്നു.

ടെക്‌നിക്കലി വളരെ നന്നായി മികച്ചു തീയറ്ററുകയിൽ 75 ദിവസം കവിഞ്ഞോടിയ ചിത്രമായിരുന്നു ഇത്. ” ടെക്നിക്കില വളരെ ബ്രില്യന്റ് ആയിട്ടുള്ള സംവിധായകനാണ് കണ്ണൻ താമരക്കുളം. യാതൊരു ടെൻഷനുമില്ലാതെ എന്ത്, എവിടെ, എങ്ങനെ വെക്കണം എന്നറിയാവുന്ന കണ്ണനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു എന്നാണ് സംവിധായകനും നടനുമായ പ്രകാശ് രാജ് പറഞ്ഞത്. എന്നാൽ മലയാള സിനിമ കണ്ണൻ താമരകുളത്തെ ഒരിക്കൽ പോലും അംഗീകരിച്ചില്ല എന്നണതാണ് സത്യം.ശേഷം ഉണ്ണി മുകുന്ദനെ വെച്ച് ചാണക്യ തന്ത്രം എന്ന സിനിമ ചെയ്തു. മികച്ച ടെക്നിക്കൽ ചിത്രം എന്നുതന്നെ പറയാം.നല്ലൊരു കേസന്വേഷണവും ത്രില്ലറുമൊക്കെ ആയിട്ടുള്ള നല്ലൊരു സിനിമ ആയിരുന്നു ചാണക്യതന്ത്രം. ഉണ്ണിയുടെ പെൺവേഷം ശ്രദ്ധിക്കപ്പെട്ടതിനാലും മേക്കിംഗിനുള്ള മികവ് കൊണ്ടും ആ ചിത്രവും സാമ്പത്തികമായി മികച്ച വിജയം തന്നെയായിരുന്നു. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ചാണക്യതന്ത്രം. അച്ചായൻസ് പോലൊരു വൻ ചിത്രം ചെയ്ത ശേഷം ഇതുപോലെ ഒരു കൊച്ചു സിനിമ അദ്ദേഹം ചെയിതു എന്നാൽ അതിനുള്ള കാരണം ഇന്നും വ്യക്തമല്ല. എങ്കിൽ പോലും ടെക്നിക്കലി വളരെ മുന്നിൽ നിന്ന ഒരു ചിത്രമായിരുന്നു ചാണക്യതന്ത്രം.അന്നും വിമർശനം ഏറ്റുവാങ്ങിയത് കണ്ണൻ താമരക്കുളം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിൽ പോലും സോഷ്യൽ മീഡിയ ബുജികളും മലയാളികളും ചിന്തിക്കുന്ന ഒരു കാര്യമാണ് എന്തുകൊണ്ട് എല്ലാം നടന്മാരും കണ്ണൻ താമരകുളത്തിനു ഡേറ്റ് കൊടുക്കുന്നത് എന്ന്.അതിരുത്തരം ഇതാണ് .അദ്ദേഹത്തോടൊപ്പം ഒരിക്കൽ വർക്ക് ചെയ്തിട്ടുള്ള ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും അദ്ദേഹത്തിൻ്റെ കഴിവിനെ പൂർണമായും മനസിലാക്കിയിട്ടുള്ളത് കൊണ്ടാണ് തുടർച്ചയായി വർക്ക് ചെയ്യുന്നത്.അതിൻ്റെ ഉദാഹരണമാണ് ജയറാം, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, രമേശ് പിഷാരടി, ധർമജൻ , ഹരീഷ് കണാരൻ തുടങ്ങിയവർ. കണ്ണൻ താമരക്കുളം ജയറാമിനൊപ്പമാണ് തന്റെ ചിത്രങ്ങളൊക്കെയും ചെയ്തത് അത് വലിയൊരു ചോദ്യമായി തന്നെ ഉയർന്നിരുന്നു ഇതിന്റെ ഒക്കെ ഒരു ഭാഗം തന്നെ ആണ് ഇതും എന്ന് നിസംശയം പറയാം.വേറെ ആരെയും വച്ച് പടം എടുക്കില്ലേ എന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതും വളരെ വലിയ ചോദ്യം തന്നെ ആണ്.എന്നാൽ ഇതൊക്കെ വിമർശകരുടെ ഒക്കെ ആണെന്നുമാത്രം.

ഇത്രയൊക്കെ കണ്ണൻ താമരകുളത്തെ വിമർശിച്ചിട്ടും സമൂഹത്തിൽ ആരും മടിക്കുന്ന വെത്യസ്തമായ സംവിധാനം കൊണ്ട് പിടിച്ചു നിൽക്കുന്ന താരമാണ് കണ്ണൻ .കാരണം മലയാളത്തിൽ ഇത്ര അധികം സംവിധായകരും തിരക്കഥാകൃത്തുക്കളും ഉണ്ടായിട്ടും ജനങ്ങൾ ആഗ്രഹിച്ച , ഇന്ന് നാട് നേരിടുന്ന ഏറ്റവും വലിയൊരു വിപത്തിനെ വളരെ പച്ചക്ക് വെട്ടിത്തുറന്ന് കാണിച്ച സിനിമ ആയിരുന്നു പട്ടാഭിരാമൻ. കേരളം മാത്രമല്ല ഇന്ത്യയ്‌ക്ക് അകത്തും പുറത്തും ചർച്ച ചെയപ്പെട്ട ചിത്രമാണ് പട്ടാഭിരാമൻ.

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രം പ്രേക്ഷക മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്നതിന് പുറമേ, ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ വരെ അംഗീകാരം ചിത്രം ഇതിനോടകം നേടി കഴിഞ്ഞിരിക്കുകയാണ്. റിലീസായ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പലരും പറയാൻ മടിച്ച സമകാലിക പ്രസക്തിയുള്ള വിഷയത്തെ അതിശക്തമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് കണ്ണൻ താമരക്കുളം.ഒരുപക്ഷേ കണ്ണൻ താമരക്കുളം എന്ന സംവിധായകന് ഇതുവരെ കിട്ടാതിരുന്ന പേരും പ്രശസ്തിയും അഭിനന്ദനവും അംഗീകാരങ്ങളും എല്ലാം കിട്ടിയ ചിത്രമാണ് പട്ടാഭിരാമൻ. കേരള സർക്കാർ ടൂറിസം വകുപ്പിനെ പ്രത്യേക അഭിനന്ദവും പുരസ്ക്കാരവും അവരുടെ ഓണാഘോഷ വേളയിൽ വച്ച് പട്ടാഭിരാമനു ലഭിച്ചത്. ചിത്രത്തിൻ്റെയും സംവിധായകൻ്റെയും മികവു തെളിയിക്കുന്നത് തന്നെയാണ്.രാജ നാഗം എന്ന തൻ്റെ പുതിയ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം എന്നാണ് സൂചന.

about kannan thamarakulam

More in Malayalam

Trending

Recent

To Top