Connect with us

മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും മികച്ചത്;ഒരു സംവിധായകൻ എന്ന നിലയിൽ സംതൃപ്‌തി തോന്നിയ രംഗമെന്ന് രാജീവ് മേനോൻ!

Malayalam Breaking News

മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും മികച്ചത്;ഒരു സംവിധായകൻ എന്ന നിലയിൽ സംതൃപ്‌തി തോന്നിയ രംഗമെന്ന് രാജീവ് മേനോൻ!

മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും മികച്ചത്;ഒരു സംവിധായകൻ എന്ന നിലയിൽ സംതൃപ്‌തി തോന്നിയ രംഗമെന്ന് രാജീവ് മേനോൻ!

മമ്മുട്ടി എന്നും ആരാധകരെയും,സിനിമ പ്രേമികളെയും അതിശയിപ്പിച്ചിട്ടേ ഉള്ളു. അഭിനയ മികവിലൂടെയും ഒരേസമയം മുഖത്ത് മിന്നി മായുന്ന പലഭാവങ്ങളിലൂടെയും താരത്തെ എന്നും വേറിട്ട് നിർത്തുന്നു.മലയാള സിനിമയിൽ മാത്രമല്ല,തമിഴ് സിനിമയിലും ഒരുപാട് ആരാധകരുള്ള താരമാണ് മമ്മുട്ടി.സ്നേഹമായാലും ശരി,വിഷമമായാലും, ത്യാഗവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം കൺചിമ്മും നേരത്തിനുള്ളിൽ മാറിമറയും ആ മുഖത്ത്. അതിനു കാരണമാക്കിയ ഒരു ചിത്രമുണ്ട് ഐശ്വര്യ റായ്‌ക്കൊപ്പം തകർത്തഭിനയിച്ച ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രം.ഭാവമാറ്റങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ അസാധ്യമായ സൗണ്ട് മോഡുലേഷനും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഒരു രംഗമുണ്ട്.ഇന്നും പ്രേക്ഷകർ ആസ്വദിക്കുന്ന ഒരു ഭാഗമാണത്.

ഒരുപക്ഷേ മമ്മുട്ടിയുടെ കരിയറിലെ ഏറ്റവുംബെസ്റ്റ് റൊമാൻസ് രംഗം ഏതെന്ന ചോദ്യത്തിന് ഇതൊരു ഉത്തരമാണ്.താരത്തിന്റെ ചത്രങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള “ഹൃദയസ്പർശിയായ പ്രണയരംഗങ്ങളിൽ ഒന്നായി” സിനിമാസ്വാദകർ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ റായ് ബച്ചനുമായുള്ള പ്രൊപോസൽ സീൻ.ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരന്നെങ്കിലും മമ്മൂട്ടിയും ഐശ്വര്യയും തകർത്തഭിനയിച്ച ആ സീൻ ചിത്രം ഇറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്ന ഒന്നാണ്. അഞ്ചു മിനിറ്റോളം നീളുന്ന ആ സീനിൽ മേജർ ബാല എന്ന കഥാപാത്രം കടന്നു പോവുന്ന വികാരങ്ങളെയെല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടിയ രംഗം.

ചിത്രത്തിന്റെ സംവിധായകനും ഒരേ സ്വരത്തിൽ പറയുന്നു.”ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയാണെന്ന്”. ഛായാഗ്രാഹകനും “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ” എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് രാജീവ് മേനോൻ.”വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു രംഗം”.

വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത് ,അതും തമിഴിലെ മികച്ച താരങ്ങൾ. മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ ഇവർ ചേർന്നായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.

about kandukondain kandukondain movie

More in Malayalam Breaking News

Trending

Recent

To Top