Connect with us

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു..പ്രമുഖ സിനിമ ഗ്രുപ്പിൽ വന്ന കുറിപ്പ് വായിക്കാം!

Malayalam

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു..പ്രമുഖ സിനിമ ഗ്രുപ്പിൽ വന്ന കുറിപ്പ് വായിക്കാം!

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു..പ്രമുഖ സിനിമ ഗ്രുപ്പിൽ വന്ന കുറിപ്പ് വായിക്കാം!

പ്രമുഖ സിനിമാ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ വന്ന നോയൽ ജോർജ്ജ് എന്ന യുവാവിന്റെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

അഹാന കൃഷ്ണനെ പ്രാപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നു.സ്പോയിലർ അലർട് വിത്ത് ആദരാഞ്ജലികൾ..

എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ ഈ കുട്ടിയുടെ ജീവിതം ഒരു ദുരന്ത പുസ്തകമായി മാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ട്.സിനിമയിലെ കാമുകന്മാർ മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ക്രഷ് തോന്നുവർ പോലും തൂങ്ങിച്ചാവേണ്ട അവസ്ഥയിലേക്ക് ഈ കുട്ടി മാറുന്നു.ഞാൻ സ്റ്റീവ് ലോപസിൽ പുറത്ത്‌ വെട്ട് കൊണ്ട് മരിക്കുന്ന കാമുകന് പകരമായി ഒരു ജീവിതം കൊടുക്കാൻ ഞാൻ തയ്യാറായതാണ്, എന്നാൽ അഞ്ജലിയുടെ ആ ട്രോമ ഞണ്ടുകളുടെ നാട്ടിലെ സാറ ചാക്കോയ്ക്ക് ഇല്ലായെന്നാണ് ഞാൻ കരുതിയത്.നോക്കിയപ്പോൾ ഒരു റിലേഷനിൽ ഉള്ളയൊരാളെ പ്രാപ്പോസ് ചെയ്യാൻ തോന്നിയില്ല. പിന്നീടാണ് പതിനെട്ടാം പടിയിലെ ആനി ടീച്ചറെ കണ്ടുമുട്ടുന്നത്.കാമുകൻ തലയിൽ സ്വന്തം സൃഷ്ടി വീണ് മരിച്ചത് മാത്രമല്ല, കിളവിയായി വരെ അഭിനയിക്കേണ്ടി വന്നു ഈ പാവത്തിന്. പ്രായം പ്രേമത്തിന് ഒരു മാനദണ്ഡം അല്ലെങ്കിലും മരിച്ച കാമുകനെ ഓർത്ത് ജീവിക്കുന്ന ഒരാളെ എങ്ങനെ പ്രൊപോസ് ചെയ്യും.

എന്തായാലും ഇനിയൊരു മനോവിഷമം ഉണ്ടാവാതിരിക്കാൻ ലൂക്കയിലെ നിഹാരികയെ കാണാൻ ഞാൻ തയ്യാറായില്ല, എങ്കിലും അവിചാരിതമായി അറിഞ്ഞത് അതിലും അവർ കാമുകനെ കൊല്ലുക മാത്രമല്ല, കൂടി ചാവുക കൂടിയാണെന്ന്.ഷാജിപ്പാപ്പൻ ചോദിച്ചപോലെ ഇത്രയും ഗതികെട്ട ആരേലും ഈ ലോകത്തുണ്ടോ കർത്താവേ
പ്രാപ്പോസ് ചെയ്യാൻ ആഗ്രഹമുണെങ്കിലും തൽക്കാലം ഞാൻ അത് അടുത്ത സിനിമവരെ മാറ്റിവെക്കുന്നു.
NB: ഞണ്ടുകളുടെ നാട്ടിലെ ഇടവേളയിലെ കാമുകന് വല്യ റോൾ ഇല്ലാത്ത നന്നായി, തുടക്കം മുതൽ ഒടുക്കം വരെ ദുരന്തമായ പടത്തിൽ ഒരാളെ കൊല്ലുന്നത് കൂടെ കാണാൻ വയ്യാ..
ഓഫ് ടോപിക്ക്: പലതരം ടൈപ്പ് കാസ്റ്റിങ് കണ്ടിട്ടുണ്ട്, ഇത്ര സാഡിസ്‌റ്റ് വേർഷൻ ഇതാദ്യമാണ്. അടുത്ത പടമായ പിടിക്കിട്ടാപുള്ളിയിലെ നായകൻ സുനിൽ വയനാട് പടമായി മാറാതെയിരിക്കാൻ മറ്റൊരു വയനാടൻ എന്നൊരു മുൻകരുതൽ മാത്രമാണ് ഈ പോസ്റ്റ്..

about facebook post

More in Malayalam

Trending

Recent

To Top