Connect with us

ഭർത്താവും സുഹൃത്തുക്കളും ഇതെല്ലം കാണും,ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല;ബിഗ്‌ബോസ് ഹൗസിൽ കരച്ചിലും നിരാഹാരവുമായി രാജിനി ചാണ്ടി!

Malayalam

ഭർത്താവും സുഹൃത്തുക്കളും ഇതെല്ലം കാണും,ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല;ബിഗ്‌ബോസ് ഹൗസിൽ കരച്ചിലും നിരാഹാരവുമായി രാജിനി ചാണ്ടി!

ഭർത്താവും സുഹൃത്തുക്കളും ഇതെല്ലം കാണും,ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല;ബിഗ്‌ബോസ് ഹൗസിൽ കരച്ചിലും നിരാഹാരവുമായി രാജിനി ചാണ്ടി!

സംഭവ ബഹുലമായ എപ്പിസോഡുകളാണ് ബിഗ്‌ബോസ്സ് 2 ൽ നടക്കുന്നത്.പതുക്കെ ടാസ്കുകൾ കിട്ടിത്തുടങ്ങിയപ്പോൾ ബിഗ്‌ബോസ് ഹൗസിൽ ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി തുടങ്ങി.ആദ്യമൊക്കെ രമ്യതയിൽ നിന്നവരെല്ലാം ഇപ്പോൾ പരസ്പരം പാര വെച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബിഗ്‌ബോസ് നൽകിയ ഒരു ടാസ്ക്കാണ് ഇപ്പോൾ വർത്തയാകുന്നത്.

ബിഗ് ബോസിലെ സ്‌പെഷ്യല്‍ വീക്ക്‌ലി ടാസ്‌കില്‍ പ്രതീക്ഷയ്‌ക്കൊത്ത് മികവ് കാട്ടാതിരുന്ന രണ്ട് മത്സരാര്‍ഥികളെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു.അങ്ങനെ ഓരോ മത്സരാർത്ഥികളും രണ്ട് പേരുടെ പേരുകൾ നിർദ്ദേശിക്കുകയും ചെയ്തു.രജിത് കുമാറിന്റെയും രാജിനി ചാണ്ടിയുടേയും പേരാണ് കൂടുതൽ കേട്ടത്. എപ്പിസോഡിന്റെ പ്രൊമോയില്‍ കാണിച്ചത് പോലെ ഇരുവരെയും ബിഗ് ബോസ് ഹൗസിന് പുറത്തുള്ള ജയിലില്‍ പൂട്ടിയിടാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാൽ രണ്ടുപേരും രണ്ട് രീതിയിലാണ് ഈ ‘ജയില്‍ ശിക്ഷ’യോട് പ്രതികരിച്ചത്. ബിഗ് ബോസിന് നന്ദി അറിയിച്ച് തുള്ളിച്ചാടി രജിത് കുമാര്‍ പ്രതികരിച്ചപ്പോൾ രാജിനി ചാണ്ടി ആകെ അസ്വസ്ഥയാവുകയാണ് ചെയ്തത്. ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ കാണുമെന്നും ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നുമൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. വീട്ടിലെ ഏറ്റവും മുതിര്‍ന്നയാളെ സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ മത്സരിക്കുന്ന കാഴ്ചയായിരുന്നു. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ സാജു നവോദയ ജയില്‍ പൂട്ടിയതോടെ രാജിനി കൂടുതല്‍ സങ്കടത്തിലായി. ആശ്വസിപ്പിക്കാന്‍ എത്തിയവരോടൊക്കെ അവര്‍ സങ്കടം പറഞ്ഞു. മറ്റ് മത്സരാര്‍ഥികള്‍ നല്‍കിയ മരുന്നോ ഭക്ഷണമോ വെള്ളമോ സ്വീകരിക്കാതെയാണ് രാജിനി ജയിലിനുള്ളില്‍ കഴിഞ്ഞത്.

സന്ധ്യ കഴിഞ്ഞതോടെ ഇരുവരെയും തുറന്നുവിടാന്‍ ബിഗ് ബോസ് ക്യാപ്റ്റനോട് നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ച് സാജു നവോദയ ജയില്‍ മുറി തുറക്കുകയും രാജിനിയും രജിത്തും പുറത്ത് കടക്കുകയും ചെയ്തു. പിന്നീട് ആശ്വസിപ്പിക്കാനായെത്തിയ ആര്യയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു രാജിനി ചാണ്ടി.
അതേസമയം ‘മോശം പ്രകടനം’ കാഴ്ച വച്ചതിന് താന്‍ തെരഞ്ഞെടുക്കപ്പെട്ടതിലും ജയില്‍ ശിക്ഷയിലുമൊക്കെ ഏറെക്കുറെ അക്ഷോഭ്യനായാണ് രജിത് കുമാര്‍ പ്രതികരിച്ചത്. ഇടയ്ക്ക് മാത്രം അദ്ദേഹം താന്‍ വിഷമം ഉള്ളിലൊളിപ്പിച്ചതാണെന്ന് സൂചിപ്പിക്കുകമാത്രം ചെയ്തു.

about bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top