Connect with us

ലക്ഷ്മിക്ക് നുണ പരിശോധനയിൽ പേടി? കാരണം ബാലു പറഞ്ഞത് തന്നെ.. എല്ലാം മറനീക്കി പുറത്തുവരുന്നു!

Malayalam

ലക്ഷ്മിക്ക് നുണ പരിശോധനയിൽ പേടി? കാരണം ബാലു പറഞ്ഞത് തന്നെ.. എല്ലാം മറനീക്കി പുറത്തുവരുന്നു!

ലക്ഷ്മിക്ക് നുണ പരിശോധനയിൽ പേടി? കാരണം ബാലു പറഞ്ഞത് തന്നെ.. എല്ലാം മറനീക്കി പുറത്തുവരുന്നു!

ബാലഭാസ്കർ വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ മരണം വെറും ആക്സിഡന്റ് അല്ല കൊലപാതകമാണെന്ന് തരത്തിലേക്കാണ് കേസിന്റെ പോക്ക്ബാലഭാസ്കറിനെ മരണത്തിൽ തുടക്കം മുതൽ ദുരൂഹതകൾ ആരോപിക്കുന്ന ഒരു വ്യക്തിയാണ് സോബി. എന്നാൽ ഇപ്പോൾ കലാഭവൻ സോബി. നുണപരിശോധന തുടക്കംമുതല്‍ ആവശ്യപ്പെട്ടത് ആണ്.. ലക്ഷ്മിയെ ഉള്‍പ്പെടുത്താത്തതില്‍ അമര്‍ഷം ഉണ്ടെന്നുംകലാഭവൻ സോബി പറഞ്ഞു.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താൻ നേരത്തെ അറിയിച്ചതാണെന്ന് കലാഭവൻ സോബി ജോർജ്. മാത്രമല്ല ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് ഇതുവരെ അന്വേഷിച്ച ഏജൻസികളോടെല്ലാം വ്യക്തമാക്കിയതാണ്. നിലവിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തോടും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നുണപരിശോധന സംബന്ധിച്ച് സി.ബി.ഐ.യിൽനിന്ന് അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നും കലാഭവൻ സോബി പ്രതികരിക്കുകയും ചെയ്തു….

എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉൾപ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിൽ കടുത്ത അമർഷമുണ്ട്. അപകടസമയത്ത് ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി. അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവൻ സോബി പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും അപകടത്തിൽപ്പെടുന്നതിന് മുമ്പ് ഒരു സംഘം ബാലഭാസ്കർ സഞ്ചരിച്ച കാർ അടിച്ചുതകർക്കുന്നത് താൻ കണ്ടിരുന്നുവെന്നുമാണ് സോബിയുടെ വാദം. എന്നാൽ സോബിയുടെ മൊഴികളും സാഹചര്യ തെളിവുകളും തമ്മിൽ പൊരുത്തക്കേടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും സോബിയുടെ വാദം ശരിവെയ്ക്കുന്നില്ല.

സോബിക്ക് പുറമേ, ഡ്രൈവറായ അർജുൻ, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർക്കാണ് നുണ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് അർജുനാണെന്നാണ് ലക്ഷ്മി അടക്കമുള്ളവരുടെ മൊഴി. എന്നാൽ ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം. കോടതിയുടെ അനുമതി ലഭിച്ചാൽ നുണപരിശോധനയുടെ തുടർനടപടികളുമായി സി.ബി.ഐ. മുന്നോട്ടുപോകും.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മിക്ക് എതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിൻ രംഗത്ത് വന്നിരുന്നു.. ലക്ഷ്മി മായുള്ള വിവാഹ ബന്ധം വേർപിരിയാൻ ബാലഭാസ്കർ ആഗ്രഹിച്ചിരുന്നു. ലക്ഷ്മി വളരെയധികം ഡിമാൻഡ് ഉള്ള വ്യക്തി ആണ് എന്നും… സുഹൃത്തുക്കളോടൊപ്പം പല പ്രമുഖ ആരോടും ബാലഭാസ്കർ ഇത് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.. ലക്ഷ്മി വേർപിരിയലും എന്ന ആവശ്യമുന്നയിച്ച് മാതാപിതാക്കളുടെ മുന്നിലും ബാലഭാസ്കർ പൊട്ടിക്കരഞ്ഞു എന്നും ഇവർ വെളിപ്പെടുത്തി… ലക്ഷ്മി മായുള്ള ദാമ്പത്യബന്ധത്തിൽ ജീവിതത്തിൽ താളപ്പിഴകൾ തുടങ്ങിയ സമയത്തായിരുന്നു ഇത് വന്നത്.
എന്നാൽ പിന്നീട് ബാലഭാസ്ക്കർ ഈ തീരുമാനം മാറ്റുകയും ചെയ്തു എന്നും അവർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു… നേരത്തെ തന്നെ ബാലുവിനെ മരണത്തിൽ ലക്ഷ്മിയുടെ മൗനം പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു ഒടുവിൽ സിബിഐ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

about balabhaskar

More in Malayalam

Trending

Recent

To Top