Connect with us

എന്റെ ഭാര്യയുടെ നാക്ക് കരിനാക്കായി; അന്ന് അവൾ പറഞ്ഞ പ്രവചനം ഫലിച്ച സന്തോഷത്തോടെ ജയസൂര്യ

Actor

എന്റെ ഭാര്യയുടെ നാക്ക് കരിനാക്കായി; അന്ന് അവൾ പറഞ്ഞ പ്രവചനം ഫലിച്ച സന്തോഷത്തോടെ ജയസൂര്യ

എന്റെ ഭാര്യയുടെ നാക്ക് കരിനാക്കായി; അന്ന് അവൾ പറഞ്ഞ പ്രവചനം ഫലിച്ച സന്തോഷത്തോടെ ജയസൂര്യ

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയത് സൗബിനും ജയസൂര്യയും ആയിരുന്നു.കുടുംബത്തിന്റെയും പ്രേക്ഷകരുടെയും പ്രാര്‍ത്ഥനയാണ് അവാര്‍ഡിന് പിന്നില്ലെന്ന് ജയസൂര്യ. ‘ രണ്ട് വര്‍ഷം മുന്‍പ് എനിക്കൊരു പടത്തിന് അവാര്‍ഡ് കിട്ടുമെന്ന് ധ്വനിയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. അപ്പോള്‍ എന്റെ മോന്‍ അടുത്തുവന്ന് പറഞ്ഞു. ‘അതൊന്നും സാരമില്ലച്ഛാ..ബെസ്റ്റ് അവാര്‍ഡൊക്കെ കിട്ടിയാല്‍ ഭയങ്കര ബോറാണ്.’ എന്ന്. അതെന്താടാ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘അവാര്‍ഡ് കിട്ടാന്‍ ചടങ്ങിന്റെ അവസാനം വരെ കാത്തിരിക്കേണ്ടിവരും’ എന്നായിരുന്നു അവന്റെ മറുപടി. ഒന്നുമറിയാത്ത എന്റെ മകളും അതെ എന്ന് മൂളി. ഞാനും സമാധാനിച്ചു. ഇത്തവണ പുരസ്‌കാരം കിട്ടിയപ്പോള്‍ അവന്‍ പറഞ്ഞു ‘ബെസ്റ്റ് ആക്ടര്‍ കിട്ടിയല്ലോ..പൊളിച്ചല്ലോ അച്ഛാ..’എന്ന്. അവസാനം വരെ കാത്തിരിക്കേണ്ടി വരില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ..

ബെസ്റ്റ് ആക്ടറല്ലേ..’എന്നാണ് അവന്‍ മറുപടി നല്‍കിയത്. അന്ന് നീ ഇങ്ങനെയല്ലല്ലോ നീ പറഞ്ഞതെന്ന് എന്ന് ചോദിച്ചപ്പോള്‍ അത് അച്ഛനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് അവന്‍ പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് രണ്ടുമൂന്ന് മാസം മുന്‍പ് ഒരുജോഡി ഡ്രസ്സുമായി ഭാര്യ എത്തി. നല്ല ഡ്രസ്സാണല്ലോ,ഏതെങ്കിലും ചടങ്ങിന് ഇടാമെന്ന് അവളോട് പറഞ്ഞു. ‘ഏതെങ്കിലും ചടങ്ങിനല്ല,ഈ ഡ്രസിട്ടുവേണം നിങ്ങള് മുഖ്യമന്ത്രിയില്‍ നിന്നു നല്ല നടനുള്ള അവാര്‍ഡ് മേടിക്കേണ്ടതെന്ന്’ അവള്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു, അവാര്‍ഡോ.. എനിക്കോ?
മേരിക്കുട്ടിക്ക് നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടും. ഉറപ്പാണ്.’ ‘അവളുടെ പ്രവചനം ഫലിച്ചു. അവള്‍ തന്ന കുര്‍ത്തയാണ് ഞാനിന്ന് ഇട്ടിരിക്കുന്നത്.’-ജയസൂര്യയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടിയാണ് സദസ്സില്‍ ഉയര്‍ന്നത്. ‘ഞാന്‍ മേരിക്കുട്ടി’യുടെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍, ‘ക്യാപ്റ്റന്റെ’ സംവിധായകന്‍ പ്രജേഷ് സെന്‍ എന്നിവരടക്കം തന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകരോടു നന്ദി പറയുന്നതായും ജയസൂര്യ പറഞ്ഞു.

jayasurya-wife-

More in Actor

Trending

Recent

To Top