Connect with us

മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഭരതൻ സിനിമകളിലൂടെ ഒരുയാത്ര!

Malayalam

മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഭരതൻ സിനിമകളിലൂടെ ഒരുയാത്ര!

മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഭരതൻ സിനിമകളിലൂടെ ഒരുയാത്ര!

പ്രണയത്തിന് തന്റേതായ മഹ്വത്വം നൽകി കലാകാരന്മാരെ അതിശയിപ്പിച്ച വിസ്മയം ഭരതൻ .വിശേഷണങ്ങൾക്ക് അതീതമാണ് ഭരതൻ എന്ന ഈ പ്രതിഭ .ഇന്നും ഭരതന്റെ ഓർമകൾ കാത്തുസൂക്ഷിക്കുന്നുണ്ട് സിനിമകളിലൂടെ തന്നെ . അപ്പച്ചൻ സ്റ്റുഡിയോയിൽ ഇപ്പഴും ഭരതന്റെ റൂം അങ്ങനെ തന്നെ കിടപ്പുണ്ട്, അതിപ്പോഴും മറ്റാരും പ്രവേശിക്കാൻ ഭരതൻ സമ്മതിക്കാറില്ലെന്നു,
എന്നും ഭരതൻ ആ റൂമിലുണ്ട് എന്നും പല സംവിധായകൻ മാരും പറയുന്നു ..തന്റെ സിനിമങ്ങളുടെ ഓരോ രംഗങ്ങളും പെയിന്റിംഗ് ചെയ്യുന്നത് വിസ്മയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് .മലയാളത്തിന്റെ വെള്ളിത്തിരയിൽ സൗന്ദര്യത്തിന്റെ ചായകൂട്ടുകളുടെ വിരൽ തൊട്ട സാഹിത്യകാരനായിരുന്നു ഭരതൻ .മോഹിപ്പിച്ചും നോവിച്ചും അതിശയിപ്പിച്ച 40 ചിത്രങ്ങൾ ‘സൗന്ദര്യ ആരാധകന്റെയും ശില്പിയുടെയും ചിത്രകാരന്റെയും ഹൃദയ സ്പര്ശമാണ് ഭരതന്റെ ഓരോ ചിത്രങ്ങളും .

1946 നവംബർ 14-ന് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനിച്ച ഭരതൻ പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എൻ. മേനോന്റെ ജ്യേഷ്ഠപുത്രനായിരുന്നു. സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്റേയും പത്മരാജന്റേയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം.

സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പിന്നീട് ഇത് ഭരതൻ സ്പർശം എന്ന് അറിയപ്പെട്ടു.പ്രണയത്തിന്റെ വിവിധഭാവങ്ങളാണ് ഭരതന്‍ സിനിമകളില്‍ പലപ്പോഴും പ്രമേയമായിരുന്നത്. പ്രണയത്തിനപ്പുറം ആണ്‍പെണ്‍ ബന്ധങ്ങളിലെ തീക്ഷണതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ചിത്രീകരിക്കാനും ഭരതന് സാധിച്ചു.

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം.
തകര, ചെല്ലപ്പനാശാരി എന്നീ കഥാപാത്രങ്ങൾ ചലച്ചിത്രപ്രേമികളുടെ മനസ്സിൽ നിന്ന് ചിത്രം കണ്ടു കഴിഞ്ഞാലും ദശാബ്ദങ്ങളോളം മായാത്ത വിധം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പത്മരാജൻ തന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാർത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു. പിന്നീട് ഭരതൻ ആവാരം പൂ എന്ന പേരിൽ ഈ ചിത്രം തമിഴിൽ പുനർനിർമ്മിച്ചു.

എൺപതുകളുടെ തുടക്കത്തിൽ ഭരതൻ പല യുഗ്മ ചലച്ചിത്രങ്ങളും നിർമ്മിച്ചു. ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന’ എന്നിവ ഇതിൽ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങൾ ആയിരുന്നു. മലയാളചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്രസംവിധായകരും ഇതേ പാത പിന്തുടർന്നു. മലയാളചലച്ചിത്രത്തിലെ കാല്പനിക കാലഘട്ടമായിരുന്നു 80-കൾ.

താരമൂല്യത്തേക്കാള്‍ കഥാഗതിക്കു യോജിച്ച അഭിനേതാക്കളെ അഭിനയിപ്പിക്കാന്‍ ധൈര്യം കാണിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് ഭരതന്‍. നായികക്കു മാത്രമല്ല ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തത നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വ്യക്തിപ്രഭാവത്താല്‍ അതിമാനുഷികരായ സ്ത്രീ കഥാപാത്രങ്ങളെയല്ല ഭരതന്‍ സൃഷ്ടിച്ചത്. മറിച്ച് എല്ലാ പോരായ്മകളേയും തുറന്നു കാണിച്ചുകൊണ്ടു തന്നെ അവരെ ശക്തരാക്കി. കെ.പി.എ.സി ലളിതയ്ക്കു ഭരതന്‍ സിനിമകളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ അതിനുളള ശക്തമായ തെളിവുകളാണ്. വെങ്കലത്തിലെയും അമരത്തിലെയും കഥാപാത്രങ്ങള്‍ അവരുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് എടുത്തു പറയാവുന്ന കഥാപാത്രങ്ങളാണ്.

വീണ്ടും വീണ്ടും കേള്‍ക്കാനും മൂളാനും കൊതിക്കുന്ന ഗാനങ്ങളിലൂടെ ഭരതന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോള്‍, കഥയുടെ ഗതിക്ക് സ്വാഭാവികത നല്‍കുമ്പോള്‍ ഭരതന്‍സ്പര്‍ശത്തിന്റെ മറ്റൊരു തലം കൂടി കാണികള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു. തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ ചെയ്ത “താരം വാൽക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്.കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റർപീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയിൽ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങൾക്കു ജീവൻ നൽകി. എം.ടി. വൈശാലിക്ക് കഥയിൽ പ്രാധാന്യം നൽകിയപ്പോൾ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു. ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേർക്കണം എന്ന് അറിയാമായിരുന്നു. ഇതിന്റെ ഫലം മറക്കാനാവാത്ത ഒരു ക്ലാസിക്ക് ചലച്ചിത്രമാണ്.

ഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശൻ കമലഹാസൻ എന്നിവർ അച്ഛൻ-മകൻ ജോഡിയായി അഭിനയിക്കുന്ന തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയപുരസ്കാരങ്ങളും നേടി.

സിനിമയിൽ വെറുമൊരു സംവിധായകനായി ക്യാമറക്കു പിന്നിൽ നിൽക്കുകയായിരുന്നില്ല ഭരതൻ .ശില്പിയായും ,ചിത്രകാരനാണ് , കവിയായും ,മനസ് നിറയെ സംഗീതം പറക്കുന്ന കാമുകനായും ,മറച്ചു വെപ്പില്ലാത്ത സൗന്ദര്യ ആരാധകനായും , സിനിമകളെ ഹൃദയതോട് ചേർത്തി നിർത്തി ഭരതൻ . കാഴ്ചകളുടെ ഹൃദയമേ നീ ബാക്കിവെച്ച കഥകളോട് പ്രാണയത്തിലാണ് ഇന്നും മലയാളികൾ

Bharathan Death anniversary, remembering Bharathan Evergeen Malayalam Movies, Legendary filmmaker

More in Malayalam

Trending

Recent

To Top