Malayalam Breaking News
അമിതാഭ് ബച്ചന്റെ കിടിലൻ മേക്ക് ഓവറില്‍ ഞെട്ടി ആരാധകര്‍!!
അമിതാഭ് ബച്ചന്റെ കിടിലൻ മേക്ക് ഓവറില്‍ ഞെട്ടി ആരാധകര്‍!!
By
Published on
അമിതാഭ് ബച്ചന്റെ തകർപ്പൻ മേക്കോവറില്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് . ബോളിവുഡ് സംവിധായകനായ സൂജിത് സിര്‍ക്കാര്‍ ഒരുക്കുന്ന ‘ഗുലാബോ സീതാബോ’ എന്ന ചിത്രത്തിലെ ബച്ചന്റെ വേഷമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ആയുഷ്മാന്‍ ഖുറാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന് എത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണന്റെ വേഷത്തിലാണ്. ഉത്തര്‍പ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും.
നീണ്ട താടിയും റൗണ്ട് കണ്ണടയുമായുള്ള ബച്ചന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രങ്ങള്‍ ബച്ചന് തന്റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.അടുത്ത വര്‍ഷം ഏപ്രില്‍ 24ന് ചിത്രം റിലീസ് ചെയ്യും.
amitabh bachan’s makeover
Continue Reading
You may also like...
Related Topics:Amitabh Bachchan, Featured, Makeover