Connect with us

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ കാൻസർ രോഗികളെ വെറുതെ വിടു ; വ്യാപകമായി മുടി മുറിച്ച് നൽകുന്നതിൽ എന്തോ വലിയ തട്ടിപ്പ് ഉണ്ട് – യുവതിയുടെ കുറിപ്പ് വൈറലാകുന്നു !

Malayalam Breaking News

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ കാൻസർ രോഗികളെ വെറുതെ വിടു ; വ്യാപകമായി മുടി മുറിച്ച് നൽകുന്നതിൽ എന്തോ വലിയ തട്ടിപ്പ് ഉണ്ട് – യുവതിയുടെ കുറിപ്പ് വൈറലാകുന്നു !

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ കാൻസർ രോഗികളെ വെറുതെ വിടു ; വ്യാപകമായി മുടി മുറിച്ച് നൽകുന്നതിൽ എന്തോ വലിയ തട്ടിപ്പ് ഉണ്ട് – യുവതിയുടെ കുറിപ്പ് വൈറലാകുന്നു !

കാൻസർ രോഗികൾക്കായി പരക്കെ എല്ലാവരും ചെയ്തു പോരുന്ന കാര്യമാണ് മുടി ദാനം ചെയ്യുന്നത്. കാൻസർ രോഗികളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് ഇങ്ങനെയുള്ള കാര്യങ്ങൾ ഉപകാരപ്പെടും എന്നാണ് ധാരണ . പ്രമുഖരായവർ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ കൂടുതൽ ശ്രേധിക്കപെടുകയും ചെയ്യും. ഈ വർഷത്തെ കാൻസർ ദിനത്തിൽ മുടി ദാനം ചെയ്തു ശ്രേദ്ധേയായത്‌ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ആണ്.

എന്നാൽ ഈ ദാനം ചെയ്യുന്ന മുടി കൊണ്ട് കാൻസർ രോഗികൾക്ക് എന്തെങ്കിലും ഉപകാരമുണ്ടോ ? സത്യത്തിൽ ഇല്ല എന്നതാണ് കാര്യം. പലർക്കും അതിനെകുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് പെരുമാറുന്നത് . ഇതിനെ പറ്റി പറയുകയാണ് കാൻസർ രോഗത്തെ അതിജീവിച്ച ജെസ്‌ന ഇമ്മാനുവൽ .

ജെസ്‌നയുടെ കുറിപ്പ് വായിക്കാം…

പ്രിയ സുഹൃത്തുക്കളെ, 

ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാന്‍സര്‍ സര്‍വൈവേഴ്‌സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കള്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പ്രവണതയാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കി എന്ന തലക്കെട്ടോടുകൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങള്‍. ഇത് ശരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണ് എന്നത് കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസിലാകും. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഈ വിഗ് വാങ്ങിയിട്ടുള്ള ചിലര്‍ 20,000വും 25,000വും ഒക്കെ ആണ് മുടക്കിയത്. ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ആകുന്നത്???

ആഗ്രഹം ഉള്ളവര്‍ നേരിട്ട് വല്ല സാമ്പത്തിക സഹായവും ചെയ്യൂ….. ക്യാന്‍സര്‍ വന്ന് ട്രീറ്റ്‌മെന്റ് എടുക്കുമ്പോള്‍ മുടി കൊഴിയുന്നത് സ്വാഭാവികം. അതില്‍നാല്‍ തന്നെ മറ്റൊരാളുടെ തല ക്യാന്‍സര്‍ രോഗിയുടെ പേരില്‍ മൊട്ടയടിച്ചു കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിന് മുതിരുന്നത്??? നിങ്ങള്‍ അന്വേഷിച്ചിട്ട് ആണ് എങ്കില്‍ ഏതേലും ക്യാന്‍സര്‍ വന്ന വ്യക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ?????? 

എന്നെ പോലെ തന്നെ ക്യാന്‍സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങള്‍ ഈ പറയുന്ന വിഗ് വെക്കാന്‍ താല്‍പര്യം ഉള്ളവരല്ല. ക്യാന്‍സര്‍ വന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 80% ആള്‍ക്കാരും ആ രോഗത്തെ ഉള്‍ക്കൊള്ളും. പിന്നെ ദൈവം അവര്‍ക്ക് എല്ലാത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യവും കൊടുക്കും. അതിനാല്‍ തന്നെ മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്‌നം അല്ല. കാരണം അവര്‍ക്ക് ചികിത്സയുടേതായ വേറെ പല പ്രശ്‌നങ്ങളും ഉണ്ട്. അതാണ് അപ്പോള്‍ വലുത്. (ബാഹ്യമായ മാറ്റങ്ങള്‍ താല്‍ക്കാലികം ആണ് എന്ന് അറിയാം.) 

ഈ വിഗ് പോലുള്ള സാധനങ്ങള്‍ ആ സമയത്ത് ഇറിറ്റേഷന്‍ ഉണ്ടാക്കും. ട്രീറ്റ്‌മെന്റ് ടൈമില്‍ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. മാത്രവുമല്ല, ഈ ഒരു സാഹചര്യം അവരെ കൂടുതല്‍ ആത്മധൈര്യം ഉള്ളവരാക്കാന്‍ കൂടെ ഉപകരിക്കുന്നതാണ്. വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ചുനല്‍കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീര്‍ച്ച. (ആലോചിച്ചു നോക്കൂ… )

രോഗികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കല്‍ പ്രഹസനം സമൂഹത്തിന് കുറെ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. (ക്യാന്‍സര്‍ വന്നാല്‍ മുടി വീണ്ടും വരില്ല, ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു). ദയവുചെയ്ത് ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ. അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശരിക്കും ഇതൊക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചുനോക്കണം. ക്യാന്‍സര്‍ രോഗികളുടെ പേരില്‍ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരെ സഹതാപതരംഗത്തിന്റെ പേരില്‍ മുതലെടുക്കാതെ ഇരിക്കൂ…

(ക്യാന്‍സറിനോട് പൊരുതുന്നവര്‍ക്കും, പൊരുതി ജയിച്ചവര്‍ക്കും, വേണ്ടി സമര്‍പ്പിക്കുന്നു.)

എന്ന്, 
ജെസ്ന ഇമ്മാനുവേല്‍…

viral post by jesna immanuel

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top