
Malayalam Breaking News
വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഹൃതിക് റോഷൻ ഇങ്ങനെ പ്രതികരിച്ചു: ഐശ്വര്യ റായ് ബച്ചൻ
വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഹൃതിക് റോഷൻ ഇങ്ങനെ പ്രതികരിച്ചു: ഐശ്വര്യ റായ് ബച്ചൻ
Published on

വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഹൃതിക് റോഷൻ ഇങ്ങനെ പ്രതികരിച്ചു: ഐശ്വര്യ റായ് ബച്ചൻ
മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും വിവാഹം കഴിഞ്ഞിട്ട് 11 വര്ഷം പിന്നിടുമ്പോൾ തങ്ങളുടെ പഴയ പ്രണയനിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഐശ്വര്യ റായ്. അഭിഷേക് പ്രൊപ്പോസ് ചെയ്ത നിമിഷത്തെക്കുറിച്ചും തന്റെ എൻഗേജ്മെന്റ് വാർത്തയറിഞ്ഞപ്പോൾ ആ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിലെ സഹതാരം ഹൃതിക് റോഷൻ പ്രതികരിച്ച രീതിയെക്കുറിച്ചുമാണ് താരം വാചാലയായത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
വിവാഹനിശ്ചയത്തെക്കുറിച്ചറിഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ അശുതോഷ് ഗൊവാരിക്കർ ചോദിച്ചപ്പോൾ അതേ എന്ന് താൻ ഉത്തരം പറഞ്ഞു. ഈ വാർത്തയറിഞ്ഞ ഹൃതിക് റോഷൻ ആശ്ചര്യത്തോടെ തംസ് അപ് കാട്ടിയെന്നു ഐശ്വര്യ പറയുന്നു. ജോധാ അക്ബർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിഷേക് തന്നെ പ്രൊപ്പോസ് ചെയ്തത് ആ നിമിഷം ഒരു സ്വപ്നം പോലെയാണ് തനിക്ക് തോന്നിയതെന്നും ഐശ്വര്യ പറയുന്നു. സംഭവിക്കുന്നത് യാഥാർഥ്യമാണോ സ്വപ്നമാണോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു അപ്പോൾ താനെന്നും ഐശ്വര്യ പറയുന്നു.
“ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി വധുവിന്റെ വേഷത്തിലായിരുന്നു അപ്പോൾ ഞാൻ. അപ്പോൾ ഞാൻ ചിന്തിച്ചത് ദൈവമേ ഇതെന്തൊരു സർ റിയലാണ് എന്നായിരുന്നു.” സ്ക്രീനിലും ജീവിതത്തിലും നടക്കുന്നത് ഒരേ കാര്യങ്ങളാണ്. ഇത് വിചിത്രമായി തോന്നുന്നുവെന്നാണ്.
ദായ് അക്സർ പ്രേം കി, കുച്ച് ന കഹോ, ഉമ്റജാൻ, ഗുരു, ധൂം 2,രാവൺ എന്നീ ചിത്രങ്ങളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുനിൽ 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒരുമിച്ചഭിനയിക്കുമെന്നും വാർത്തകളുണ്ട്.
വിവാഹനിശ്ചയത്തിനു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്. പിന്നീട് മുംബൈയിലെ ജുഹുവിൽ ബച്ചൻ ഹൗസിൽ വച്ച് 2007 ഏപ്രിൽ 20 ന് നടന്ന സ്വകാര്യച്ചടങ്ങിലാണ് ഇവർ വിവാഹിതരായത്. ഇപ്പോൾ ഏഴുവയസ്സുകാരിയായ ആരാധ്യയെന്ന മകൾ ഇവർക്കുണ്ട്.
interview with aiswarya rai
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...