
Malayalam Breaking News
വാട്സ് ആപ്പ് സന്ദേശം … നിർമാതാക്കളും അമ്മ’യും തമ്മിൽ തർക്കം – നിർണായക യോഗം November 11 നു
വാട്സ് ആപ്പ് സന്ദേശം … നിർമാതാക്കളും അമ്മ’യും തമ്മിൽ തർക്കം – നിർണായക യോഗം November 11 നു
Published on

5 കോടി രൂപ സമാഹരിക്കാൻ വേണ്ടി ‘അമ്മ നടത്തുന്ന താര നിശയെ ചൊല്ലി അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ തര്‍ക്കം മുറുകുന്നു. നിര്‍മ്മാതാക്കളുടെ താരനിശ പരിപാടിയിലേക്ക് അഭിനേതാക്കളെ അയക്കാനാവില്ലെന്ന് അമ്മ അറിയിച്ചു. അമ്മ നടത്തുന്ന താരനിശ കഴിഞ്ഞ് വിട്ട് വിട്ടു നല്‍കാമെന്നും സംഘടന വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇരു സംഘടനകളും തമ്മില്‍ നവംബര്‍ 11ന് ചര്‍ച്ച നടക്കും.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോയ്ക്കായി ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ കൊടുക്കാനാവില്ലെന്ന് മുമ്പ് നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തില്‍ സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷു വരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ടാണ് ക്രമീകരിച്ചത് ഇത്തരമൊരു സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് അമ്മയ്ക്കുള്ള കത്തില്‍ പറഞ്ഞിരിക്കുന്നത്
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...