Connect with us

ഉറപ്പിച്ചോ തങ്കച്ചനും ഔട്ട് ; ബിഗ് ബോസ് സീസൺ ഫോറിലേക്ക് ഇനിയാര്?; മാർച്ച് 27 ന് തന്നെ തുടങ്ങും; പ്രവചനങ്ങളെ ട്രോളിയ ശേഷം ലാലേട്ടനെത്തി , സംഗതി കളർ ആക്കാൻ ബിഗ് ബോസ് സീസൺ ഫോർ!

Malayalam

ഉറപ്പിച്ചോ തങ്കച്ചനും ഔട്ട് ; ബിഗ് ബോസ് സീസൺ ഫോറിലേക്ക് ഇനിയാര്?; മാർച്ച് 27 ന് തന്നെ തുടങ്ങും; പ്രവചനങ്ങളെ ട്രോളിയ ശേഷം ലാലേട്ടനെത്തി , സംഗതി കളർ ആക്കാൻ ബിഗ് ബോസ് സീസൺ ഫോർ!

ഉറപ്പിച്ചോ തങ്കച്ചനും ഔട്ട് ; ബിഗ് ബോസ് സീസൺ ഫോറിലേക്ക് ഇനിയാര്?; മാർച്ച് 27 ന് തന്നെ തുടങ്ങും; പ്രവചനങ്ങളെ ട്രോളിയ ശേഷം ലാലേട്ടനെത്തി , സംഗതി കളർ ആക്കാൻ ബിഗ് ബോസ് സീസൺ ഫോർ!

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് റിയാലിറ്റി ഷോ ബിഗ് ബോസ് പ്രെഡിക്റ്റ് ചെയ്ത പോലെത്തന്നെ ഈ മാസം 27 നു എത്തുകയാണ്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 30 നും ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ്. 27 ഞായറാഴ്ച ഗ്രാൻഡ് ലോഞ്ച് എവെന്റ്റ് ഉണ്ട്.. അത് രാത്രി 7 മണിമുതൽ ആണ് തുടങ്ങുക.. പിന്നെ 28 ആം തീയ്യതി മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 30 നും ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ്.. ഇങ്ങനെയാണ് ബിഗ് ബോസിന്റെ സമയം…

ബിഗ് ബോസ് പ്രേക്ഷകർക്ക് ഇത് സന്തോഷവാർത്തയാകുമ്പോൾ സീരിയൽ പ്രേക്ഷകരും നമുക്കുണ്ട് , അപ്പോൾ അതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ ഡീറ്റെയിൽസ് വരും. ഉറപ്പായും കൂടെവിടെ പാടാത്ത പൈങ്കിളി സീരിയലുകളുടെ സമയം മാറ്റും. പക്ഷെ റേറ്റിങ് ബാധിക്കാത്ത ഒരു സമയം സീരിയലുകൾക്ക് കിട്ടട്ടെ.. ഇനി അടുത്ത പുത്തൻ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്..

ബിഗ് ബോസ് ഷോ അടുത്തുവരുന്നതുകൊണ്ടുതന്നെ ഷോയുടെ പ്രാധാന്യം കൂടി കണക്കിലെടുത്തുള്ള നല്ല സൂപ്പർ പ്രൊമോ ആണ് വന്നിരിക്കുന്നത്..പ്രെഡിക്ഷന് ലിസ്റ്റുകൾ വരെ ഔട്ട് ആയി എന്നും പറഞ്ഞ് ഒരുപാട് വീഡിയോസ് വന്നിടത്ത് മോഹൻലാൽ തന്നെ അവരെ ട്രോളിക്കൊണ്ടുള്ള പ്രൊമോ ഇറക്കിയിരുന്നു അല്ലെ..

ദേ ഇപ്പോൾ നല്ലൊരു പ്രൊമോയാണ് വന്നിരിക്കുന്നത്. നമ്മൾ എത്രയൊക്കെ അഭിനയിച്ചാലും നമ്മുടെ യഥാർത്ഥ നിറം അതെത്രതന്നെ മറച്ചു വച്ചാലും അതൊക്കെ ഈ ഒരു പ്ലാറ്റഫോമിൽ പുറത്തുവരും എന്നുതോന്നിപ്പിക്കുന്ന പ്രൊമോ. പ്രോമോയുടെ പ്രത്യേകത മറ്റൊരു വിഡിയോയിൽ പറയാം.. ഇപ്പോൾ നിരവധി പ്രവചനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേര് മിമിക്രി താരം തങ്കച്ചൻ വിതുരയുടേതാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയും മറ്റ് കോമഡി ഷോകളിലെ പ്രകടനവുമാണ് തങ്കച്ചനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

ഇതുവരെ ബി​ഗ് ബോസ് സീസൺ 4ലെ മത്സരാർഥികളുടെ പേരുകൾ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള പ്രവചന പട്ടികയിലെല്ലാം തങ്കച്ചൻ വിതുരയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ‌ വരുന്ന റിപ്പോർട്ടുകൾ തങ്കച്ചൻ വിതുര സീസൺ 4ൽ ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കുന്നത്. അതിനുള്ള തെളിവായി ബി​ഗ് ബോസ് അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ടവർ പറയുന്നത്… ബി​ഗ് ബോസ് സീസൺ 4 ആരംഭിക്കുന്ന ദിവസത്തിൽ മറ്റ് ചില പരിപാടികൾ തങ്കച്ചൻ ഏറ്റിട്ടുണ്ട് എന്നതാണ്. അതിനാൽ‌ തുടക്ക ദിവസങ്ങളിൽ തങ്കച്ചന് ഷോയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സീസൺ 4ൽ തങ്കച്ചൻ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്.

മാർച്ച് 27 നു ബിഗ് ബോസ് തുടങ്ങുകയും മാർച്ച് 28 വരെയുള്ള ഒരു ക്ഷേത്ര ഉത്സവത്തിൽ തങ്കച്ചൻ പരുപാടി അവതരിപ്പിക്കാൻ ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു ബ്രോഷർ , അത് ബിഗ് ബോസ് മല്ലു ടാൽക്സ് എന്ന ചാനൽ ആണ് പുറത്തുവിട്ടിരിക്കുന്നത് ., അതിൽ നിന്നും ബിഗ് ബോസിലേക്ക് ഇത്തവണ തങ്കച്ചൻ വിതുര ഇല്ല എന്നുറപ്പിക്കാം..

അപ്പോൾ ഇനിയങ്ങോട്ട് പ്രെഡിക്ഷന് ലിസ്റ്റുകൾ നോക്കേണ്ടാ കാര്യം ഇല്ല എന്നുവേണം കരുതാൻ… ഇനിയൊരു പതിനഞ്ചു ദിവസം പോലുമില്ല.. അത്രയ്ക്ക് താല്പര്യവും ആവേശവും ഇത്തവണത്തെ ബിഗ് ബോസിൽ ഉണ്ട്… കഴിഞ്ഞ വര്ഷം കുറെ കോമെടി താരങ്ങളും നടനും ഒക്കെയാണ് എങ്കിൽ ഇത്തവണ കുറച്ചു സ്ട്രോങ്ങ് കൺടെസ്റ്റൻസ് ആണെന്ന് പ്രതീക്ഷിക്കാം…

about bigg boss season 4

Continue Reading
You may also like...

More in Malayalam

Trending

Recent

To Top