Connect with us

ജന്മനാടിനു കൈത്താങ്ങുമായി ലാലേട്ടന്‍; ആറ് പീഡിയാട്രിക് ഐസിയു കിടക്കകള്‍ സംഭാവനയായി നല്‍കി

Malayalam

ജന്മനാടിനു കൈത്താങ്ങുമായി ലാലേട്ടന്‍; ആറ് പീഡിയാട്രിക് ഐസിയു കിടക്കകള്‍ സംഭാവനയായി നല്‍കി

ജന്മനാടിനു കൈത്താങ്ങുമായി ലാലേട്ടന്‍; ആറ് പീഡിയാട്രിക് ഐസിയു കിടക്കകള്‍ സംഭാവനയായി നല്‍കി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പത്തനംതിട്ട സ്വദേശിയായ മോഹന്‍ലാല്‍ ജന്മനാടിനു കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പീഡിയാട്രിക് ഐസിയുവിലേയ്ക്കു ആവശ്യമായ ആറ് ഐസിയു കിടക്കകള്‍ സംഭാവനയായി നല്കിയിരിക്കുകയാണ് നടന്‍.

തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ അദ്ദേഹം ആരംഭിച്ച വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം ഈ കിടക്കകള്‍ കൈമാറിയത്. ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് പീഡിയാട്രിക് ഐസിയു ഒരുക്കിയിരിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കും എന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഈ ഐസിയുകള്‍ ഒരുക്കുന്നത്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 74.05 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതിയിലെ സിവില്‍ ഇലക്ട്രിക്കല്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. ഓക്സിജന്‍ പൈപ്പ് ലൈനിന്റെ പണികള്‍ നടക്കുമ്പോഴാണ് ഇവിടേയ്ക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങാന്‍ പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതു.

അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സന്നദ്ധത അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നതും പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങി നല്‍കാമോയെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിക്കുന്നതും.

തുടര്‍ന്ന് ഇതിനു ആവശ്യമായ പണം മോഹന്‍ലാല്‍ കൈമാറുകയും ഐസിയു കിടക്കകള്‍ കഴിഞ്ഞ ദിവസം എത്തുകയും ചെയ്തു. ഈ കഴിഞ്ഞ മെയ് 21 നു തന്റെ ജന്മദിനത്തില്‍ കേരളാ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുള്ള പിന്തുണയായി രണ്ടു കോടിയോളം രൂപയുടെ സഹായമാണ് മോഹന്‍ലാല്‍ നല്‍കിയത്.

More in Malayalam

Trending

Recent

To Top